അർണ്ണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അർണ്ണവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചണ്ഡവൃഷ്ടിപ്രയാതദണ്ഡകത്തിൽ ചെറുമാറ്റങ്ങൾ വരുത്തിയാൽ അർണ്ണം, അർണ്ണവം, വ്യാളം ,ജീമൂതം ,ലീലാകരം എന്നീ ചെറുവൃത്തങ്ങളാവും.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം
ഈ അഞ്ചു വൃത്തങ്ങളുടെയും സാമാന്യലക്ഷണം ചുവടെ;
| “ | രഗണമിതിൽ മുറയ്ക്കോരോന്നേറിയെന്നാകിലർ-
ണാർണവവ്യാളജീമൂതലീലാകരാദ്യങ്ങളാം. |
” |
[തിരുത്തുക] അർണ്ണം
ചണ്ഡവൃഷ്ടിപ്രയാതത്തിൽ ഏഴു രഗണമുള്ളതിൽ ഒന്നുകൂടി ചേർത്ത് എട്ടാക്കിയാൽ അത് അർണ്ണം .
[തിരുത്തുക] അർണ്ണവം
ചണ്ഡവൃഷ്ടിപ്രയാതത്തിൽ രണ്ടു രഗണം ചേർത്ത് ഒൻപതാക്കിയാൽ അർണ്ണവം.
[തിരുത്തുക] വ്യാളം
ചണ്ഡവൃഷ്ടിപ്രയാതത്തിൽ പത്ത് രഗണം വരുന്ന വൃത്തം വ്യാളം.
[തിരുത്തുക] ജീമൂതം
പതിനൊന്നു രഗണമുള്ള ദണ്ഡകമാണ് ജീമൂതം.
[തിരുത്തുക] ലീലാകരം
പന്ത്രണ്ടു രഗണമുള്ള ചണ്ഡവൃഷ്ടീപ്രയാതം ലീലാകരം.