രഥോദ്ധത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രഥോദ്ധത: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. ത്രിഷ്ടുപ്പു് എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 11 അക്ഷരങ്ങൾ) സമവൃത്തം.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം

[തിരുത്തുക] ലക്ഷണം മലയാളത്തിൽ

രതോദ്ധതയുടെ ലക്ഷണം വൃത്തമഞ്ജരി പ്രകാരം: രം നരം ല ഗുരുവും രഥോദ്ധത.

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത.

[തിരുത്തുക] ലക്ഷണം സംസ്കൃതത്തിൽ

रान्नराविह रथोद्धता लगौ।
രാന്നരാവിഹ രഥോദ്ധതാ ലഗൗ।

രഗണം, നഗണം, രഗണം, ലഘു, ഗുരു എന്നിവ ക്രമത്തിൽ വരുന്നത് രഥോദ്ധതാ വൃത്തം

[തിരുത്തുക] ഉദാഹരണങ്ങൾ

  1. കുമാരനാശാന്റെ നളിനി എന്ന കാവ്യത്തിൽ നിന്നു്.
തന്നതില്ല പരനുള്ളുകാട്ടുവാൻ
ഒന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ,
വന്നുപോം പിഴയുമർത്ഥശങ്കയാൽ.

[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

  1. കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങൾ ഒരുപോലെയാണു്.
  2. രഥോദ്ധതയുടെ ആദിയിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി എന്ന വൃത്തമാകും.

[തിരുത്തുക] മറ്റു വിവരങ്ങൾ

  1. ശൃംഗാരം, രതിക്രീഡ എന്നിവ വർണ്ണിക്കാൻ ഈ വൃത്തം ഉപയോഗിക്കാറുണ്ടു്.
  2. കുമാരനാശാന്റെ നളിനി ഈ വൃത്തത്തിലാണു്.
  3. കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ എട്ടാം സർഗ്ഗം ഈ വൃത്തത്തിലാണു്.

[തിരുത്തുക] ഇവകൂടി കാണുക



"http://ml.wikipedia.org/w/index.php?title=%E0%B4%B0%E0%B4%A5%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4&oldid=724748" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി