വംശസ്ഥം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വംശസ്ഥം: ഒരു സംസ്കൃതവർണ്ണവൃത്തം. ജഗതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 12 അക്ഷരങ്ങൾ) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം
ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും
जतौ तु वंशस्थमुदीरितं जरौ।
ജതൗ തു വംശസ്ഥമുദീരിതം ജരൗ।
“ജ ത ജ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു വംശസ്ഥം.
v - v - - v v - v - v -
[തിരുത്തുക] ഉദാഹരണങ്ങൾ
- എ.ആർ. രാജരാജവർമ്മയുടെ മലയാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയിൽ നിന്നു്.
- മരങ്ങൾ കായേറ്റു കുനിഞ്ഞു ചാഞ്ഞിടും;
- ധരിച്ചു നീരം ജലദങ്ങൾ തൂങ്ങിടും;
- ശിരസ്സു സത്തർക്കുയരാ സമൃദ്ധിയാൽ;
- പരോപകാരിക്കിതു ജന്മസിദ്ധമാം.
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ
- വംശസ്ഥത്തിന്റെ അവസാനത്തെ അക്ഷരം കളഞ്ഞാൽ ഉപേന്ദ്രവജ്ര എന്ന വൃത്തമാകും.
- വംശസ്ഥത്തിന്റെ ആദ്യത്തെ ലഘുവിനു പകരം ഗുരു ആയാൽ ഇന്ദ്രവംശ എന്ന വൃത്തമാകും.
- വംശസ്ഥവും ഇന്ദ്രവംശയും കലർന്ന വൃത്തത്തെയും ഉപജാതി എന്നു പറയും.
[തിരുത്തുക] മറ്റു വിവരങ്ങൾ
- കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ അഞ്ചാം സർഗ്ഗം ഈ വൃത്തത്തിലാണു്.