പഞ്ചചാമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചചാമരം: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. അഷ്ടി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 16 അക്ഷരങ്ങൾ) സമവൃത്തം.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)

ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു്  “ജ ര ജ ര ജ” എന്നീ ഗണങ്ങളും ഒരു ഗുരുവും  വരുന്ന വൃത്തമാണു പഞ്ചചാമരം.

v - v - v - v - v - v - v - v -

ലഘു, ലഘു, ലഘു, ഗുരു എന്നിങ്ങനെ 16 അക്ഷരങ്ങൾ ലഘുവും ഗുരുവും ഇടവിട്ടു് ഈ വൃത്തത്തിൽ വരുന്നു. അതിനാൽ ഈ ലക്ഷണവും വൃത്തമഞ്ജരിയിൽ ഉണ്ടു്.

ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം

ഇതിന് വേറൊരു ലക്ഷണം കൂടിയുണ്ട്.

ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും.

ജരജരജ എന്നീ ഗണങ്ങളും ഒടുവിൽ ഒരു ഗുരുവും വന്നാൽ പഞ്ചചാമരം.

[തിരുത്തുക] ഉദാഹരണങ്ങൾ

അരിക്കകത്തു കൈവിരൽ പിടിച്ചുവച്ചൊരക്ഷരം
വരച്ച നാൾ തുടങ്ങിയെന്റെ മേൽഗതിയ്ക്കു വാഞ്ഛയാ
പരിശ്രമിച്ച പൂജ്യപാദരായൊരെൻ ഗുരുക്കളെ--
പ്പരം വിനീതയായി ഞാൻ നമസ്കരിച്ചിടുന്നിതാ!
  • ശങ്കരാചാര്യർ ധാരാളം സ്തോത്രങ്ങൾ ഈ വൃത്തത്തിൽ എഴുതിയിട്ടുണ്ടു്. ഒരു ഗണപതീസ്തു‍തിയിൽ നിന്നു്:
മുദാ കരാത്തമോദകം, സദാ വിമുക്തി സാധകം,
കലാധരാവദംസകം, വിലാസി ലോക രക്ഷകം,
അനായകൈക നായകം, വിനാശിതൈഭദൈത്യകം,
നതാശുഭാശു നാശകം, നമാമി തം വിനായകം
  • രാവണൻ എഴുതിയെന്നു് ഐതിഹ്യങ്ങൾ പറയുന്ന ശിവതാണ്ഡവസ്തോത്രം ഈ വൃത്തത്തിലാണു്. ഒരു ശ്ലോകം:
ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമഡ്ഡമർവ്വയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം.

[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

[തിരുത്തുക] മറ്റു വിവരങ്ങൾ

"http://ml.wikipedia.org/w/index.php?title=പഞ്ചചാമരം&oldid=660852" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി