Jump to content

സ്രഗ്ദ്ധര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സം‍സ്കൃതവർണ്ണവൃത്തമാണ് സ്രഗ്ദ്ധര. പ്രകൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 21 അക്ഷരങ്ങൾ) സമവൃത്തം.

വൃത്തശാസ്ത്ര സങ്കേതമനുസരിച്ചു് “മ ര ഭ ന യ യ യ” എന്നീ ഗണങ്ങൾ‍ 7, 14 എന്നീ അക്ഷരങ്ങൾ‍ക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണ് സ്രഗ്ദ്ധര.

ഉദാഹരണങ്ങൾ

[തിരുത്തുക]

ഉദാ: താരിൽ‍ത്തന്വീകടാക്ഷാഞ്ചല...

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

[തിരുത്തുക]
  1. സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ എട്ടു വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ മന്ദാക്രാന്ത എന്ന വൃത്തം കിട്ടും.
  2. സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ 14 വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ ശാലിനി എന്ന വൃത്തം കിട്ടും.
  3. സ്രഗ്ദ്ധരയുടെ അവസാനത്തെ ഏഴു് അക്ഷരങ്ങൾ ചേർ‍ന്ന ഭാഗം (- v - - v - -) മറ്റു പല വൃത്തങ്ങളുടെയും അവസാനത്തിലുണ്ടു്.
    1. മന്ദാക്രാന്ത
    2. ശാലിനി
    3. മാലിനി
    4. മേഘവിഷ്‍ഭൂർ‍ജ്ജിതം

മറ്റു വിവരങ്ങൾ

[തിരുത്തുക]

ദീർ‍ഘവൃത്തങ്ങളിൽ ശാർദ്ദൂലവിക്രീഡിതം കഴിഞ്ഞാൽ ഏറ്റവുമധികം ശ്ലോകങ്ങൾ ഈ വൃത്തത്തിലാണുള്ളതു്. എല്ലാ ഭാവങ്ങളെയും പ്രകടിപ്പിക്കാൻ കഴിവുള്ള ഈ വൃത്തം അക്ഷരശ്ലോകപ്രേമികളുടെ ഒരു പ്രിയപ്പെട്ട വൃത്തമാണു്.

"https://ml.wikipedia.org/w/index.php?title=സ്രഗ്ദ്ധര&oldid=2388286" എന്ന താളിൽനിന്ന് ശേഖരിച്ചത്