അന്നനട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്നനട രണ്ടക്ഷരം വീതമുളള ആറു ഗണം ഒരു വരിയില്‍ എന്ന ക്രമത്തില്‍ ഇരുപത്തിനാല് അക്ഷരങ്ങള്‍ കൊണ്ടു വിന്യസിക്കുന്ന ഒരു ഭാഷാവൃത്തമാണ്. ലഘു, ഗുരു,എന്നീ ക്രമത്തില്‍ മുന്നു മാത്രയാണ് ഒരോ ഗണത്തിനും. മൂന്നാം ഗണം കഴിയുന്വോള്‍ യതി വേണമെന്നും രണ്ടു മുറിയുടെയും ആദ്യഗണത്തില്‍ മുന്‍ലഘു, പിന്‍ഗുരു എന്ന നിയമം അവശ്യം ദീക്ഷിച്ചിരിക്കണമെന്നുമാണ് വ്യവ്യസ്ഥ. മഹാഭാരതം കിളിപ്പാട്ടിലെ കര്‍ണ്ണപര്‍വ്വം രചിച്ചിരിക്കുന്നത് ഈ വൃത്തത്തിലാണ്.
[തിരുത്തുക] ലക്ഷണം
ലഘുപൂര്‍വ്വം ഗുരു പരമീമട്ടില്‍ ദ്വ്യക്ഷരം ഗണം,
ആറെണ്ണം മധ്യയതിയാലര്‍ദ്ധിതം, മുറി രണ്ടിലും,
ആരംഭേ നിയമം നിത്യ,മിതന്നനടയെന്ന ശീല്‍.