അര്‍ണ്ണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജീമൂതം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചണ്ഡവൃഷ്ടിപ്രയാതദണ്ഡകത്തില്‍ ചെറുമാറ്റങ്ങള്‍ വരുത്തിയാല്‍ അര്‍ണ്ണം, അര്‍ണ്ണവം, വ്യാളം ,ജീമൂതം ,ലീലാകരം എന്നീ ചെറുവൃത്തങ്ങളാവും.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം
ഈ അഞ്ചു വൃത്തങ്ങളുടെയും സാമാന്യലക്ഷണം ചുവടെ;
| “ | രഗണമിതില്‍ മുറയ്ക്കോരോന്നേറിയെന്നാകിലര്‍-
ണാര്‍ണവവ്യാളജീമൂതലീലാകരാദ്യങ്ങളാം. |
” |
[തിരുത്തുക] അര്‍ണ്ണം
ചണ്ഡവൃഷ്ടിപ്രയാതത്തില്‍ ഏഴു രഗണമുള്ളതില്‍ ഒന്നുകൂടി ചേര്‍ത്ത് എട്ടാക്കിയാല്‍ അത് അര്‍ണ്ണം .
[തിരുത്തുക] അര്‍ണ്ണവം
ചണ്ഡവൃഷ്ടിപ്രയാതത്തില്‍ രണ്ടു രഗണം ചേര്‍ത്ത് ഒന്‍പതാക്കിയാല്‍ അര്‍ണ്ണവം.
[തിരുത്തുക] വ്യാളം
ചണ്ഡവൃഷ്ടിപ്രയാതത്തില്‍ പത്ത് രഗണം വരുന്ന വൃത്തം വ്യാളം.
[തിരുത്തുക] ജീമൂതം
പതിനൊന്നു രഗണമുള്ള ദണ്ഡകമാണ് ജീമൂതം.
[തിരുത്തുക] ലീലാകരം
പന്ത്രണ്ടു രഗണമുള്ള ചണ്ഡവൃഷ്ടീപ്രയാതം ലീലാകരം.