സംവാദം:അർണ്ണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിൽ ഉള്ളതെല്ലാം ചണ്ഡവൃഷ്ടിപ്രയാതം എന്ന ലേഖനത്തിന്റെ ഉപവിഭാഗം ആവുന്നതാവും കൂടുതൽ നല്ലതെന്നു ചണ്ഡവൃഷ്ടിപ്രയാതം എന്ന ലേഖനം വായിച്ചപ്പോൾ എനിക്കു തോന്നി. ഈ വിഷയത്തിലുള്ള അറിവ് എനിക്കു പരിമിതമാകമാകയാൽ ഈ ലേഖനം എഴുതിയ ശ്രുതി തന്നെ അഭിപ്രായം പറയുന്നതാവും നല്ലത്.

ഇതേ പോലെ ഒരു സ്ഥിതി ഛന്ദസ്സ് എന്ന ലേഖനത്തിനും 28 തരം ചന്ദസുകളെക്കുറിച്ചുള്ള ലേഖനത്തിനും ഉണ്ടായിരുന്നു. ആദ്യം 28 തരം ചന്ദസ്സിനും വെവ്വേറെ ലേഖനം ആയിരുന്നു. പക്ഷെ എല്ലാ ലേഖനത്തിലും ഒറ്റവരി മാത്രം. അതിനാൽ പീന്നീട് എല്ലാ ലേഖനങ്ങളും ചന്ദസ്സ് എന്ന ലേഖനത്തിൽ ഉൾപ്പെടുത്തിയതിനു ശേഷം അതിലേക്കു റീഡയറക്ട് ചെയ്യുകയായിരുന്നു. --Shiju Alex|ഷിജു അലക്സ് 11:55, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ശരിയാണ്‌.ഞാനും അതേക്കുറിച്ചാലോചിച്ചിരുന്നു. ഇവയെല്ലാം ചേർത്ത് ദണ്ഡകം എന്ന ഒറ്റലേഖനം മതിയാവും. തരം‌ഗിണി (വൃത്തം)-ഊനതരംഗിണി, കാകളി-ഊനകാകളി എന്നിവയ്ക്കെല്ലാം വ്യത്യസ്തതാളുകൾ ഉള്ളതുകൊണ്ട് ഓരോ വൃത്തത്തിനും ഓരോ താൾ എന്നതാണ്‌ വിക്കി ശൈലി എന്നു കരുതി. ഛന്ദസ്സ് മാതൃകയാക്കുകയാണെങ്കിൽ, ഫലകത്തിലെ 349 വൃത്തങ്ങൾ 7 പ്രധാന വിഭാഗങ്ങളിലായി ഏകദേശം 30 താളുകളിൽ ഒതുക്കാമെന്നു തോന്നുന്നു. --ശ്രുതി 07:34, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അർണ്ണം&oldid=659833" എന്ന താളിൽനിന്ന് ശേഖരിച്ചത്