ആര്യ (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആര്യ: ഒരു സംസ്കൃതമാത്രാവൃത്തം. ഇത് മാത്രാവൃത്തങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. ആദ്യത്തെ രണ്ടുവരി പൂര്‍വാര്‍ദ്ധമായും പിന്നത്തെ രണ്ട് വരി ഉത്തരാര്‍ദ്ധമായുമാണ് കണക്കാക്കുന്നത്.
പൂര്‍വാര്‍ദ്ധത്തിലെ രണ്ട് വരികളില്‍ക്കൂടി ഏഴു ഗണങ്ങളും ഒരു ഗുരുവും ഉണ്ടാകണം.
ഉത്തരാര്‍ദ്ധത്തില്‍ ആറാമത്തെ ഗണം ഒരു ലഘുമാത്രം ഉള്ള ഗണവും ആയിരിക്കും.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
- ഏഴു ഗണം ഗുരുവൊന്നും
- വേണം ജഗണം വരാതെയൊറ്റകളില്‍
- ഷഷ്ഠമിതോ ലഘുമയമോ
- വരണമിതാര്യയ്ക്കു പൂര്‍വ്വാര്‍ദ്ധം.
- ഷഷ്ഠം ലഘുമയമായാ-
- ലതില്‍ മുന്‍ ലഘുവിങ്കലിഹ യതി വരേണം
- ഉത്തരാര്‍ദ്ധമതില്‍ പി-
- ന്നാറാം ഗണമൊറ്റ ലഘു മാത്രം.
മുകളില്‍പ്പറഞ്ഞ ലക്ഷണം ഇങ്ങനെ സംഗ്രഹിക്കാം:
- നാലു മാത്രകളുള്ള ഏഴു ഗണങ്ങളും പിന്നെ ഒരു ഗുരുവും ചേര്‍ന്നതാണു പൂര്‍വ്വാര്‍ദ്ധം.
- നാലു മാത്രകള്‍ എന്നു പറയുമ്പോള്‍ വിധം വരാം-ഗുരുമയം (- -), ഭഗണം (- v v), ജഗണം (v - v), സഗണം (v v -), ലഘുമയം (v v v v).
- ഇവയില്‍ ജഗണം (v - v) 1, 3, 5, 7 എന്നീ ഗണങ്ങളായി വരാന്‍ പാടില്ല.
- ആറാമത്തെ ഗണം ജഗണമോ (v - v) ലഘുമയമോ (v v v v) ആവണം. ലഘുമയമായാല്‍ അതിന്റെ ആദ്യത്തെ ലഘുവിനു ശേഷം യതി വേണം.
- ഉത്തരാര്‍ദ്ധത്തില്‍ ഏഴാമത്തെ നാലു മാത്രയുള്ള ഗണത്തിനു പകരം ഒരു ലഘു മാത്രം വരണം.
[തിരുത്തുക] ഉദാഹരണങ്ങള്‍
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങള്‍
- ആര്യയുടെ പൂര്‍വ്വാര്‍ദ്ധത്തിന്റെ ലക്ഷണം തന്നെ (ഏഴു ഗണവും ഒരു ഗുരുവും) ഉത്തരാര്‍ദ്ധത്തിലും വന്നാല്‍ ഗീതി എന്ന വൃത്തം.