ഉപജാതി (വൃത്തം)
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് ഉപജാതി. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങളുടെ ലക്ഷണം ഒന്നിടവിട്ട വരികളിൽ ഈ വൃത്തത്തിൽ കാണുന്നു.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം
അത്രേന്ദ്രവജ്രാംഘ്രിയുപേന്ദ്രവജ്ര
കലർന്നുവന്നാലുപജാതിയാകും
ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കൂട്ടിക്കലർത്തി പ്രയോഗിക്കുന്നത് ഉപജാതി എന്ന വൃത്തം. ഇന്ദ്രവജ്രയുടെ "തതം ജഗംഗം" എന്ന ക്രമവും ഉപേന്ദ്രവജ്രയുടെ "ജതം ജഗംഗം" എന്ന ക്രമവും കലർന്നുവരും.
മറ്റുള്ള വൃത്തങ്ങളുമിപ്രകാരമേ
കലർന്നുവന്നാലുപജാതിതന്നെയാം
ഒരേ ഛന്ദസിൽത്തന്നെ അല്പം വ്യത്യാസമുള്ള വൃത്തങ്ങൾ യോജിപ്പിച്ച് 'ഉപജാതി' വൃത്തങ്ങൾ നിർമിക്കാം. മുകളിൽ പറഞ്ഞ ലക്ഷണശ്ലോകം തന്നെ ഇന്ദ്രവംശയും വംശസ്ഥവും കലർത്തിയ ഉപജാതിയാണ്.
[തിരുത്തുക] ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്ന ഉപജാതിക്കുള്ള ഉദാഹരണങ്ങൾ
ഉദാ:-1
മഹീപതേ! ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർഥങ്ങളില്ലെന്നൊരു ദോഷമുണ്ട്
[തിരുത്തുക] ഇന്ദ്രവംശയും വംശസ്ഥവും കലർന്ന ഉപജാതിക്കുള്ള ഉദാഹരണങ്ങൾ
ഉദാ:-1
സൽക്കാരമേകാനായി പാന്ഥ! കേൾക്കെടോ
തല്കാലമിങ്ങില്ല ഗൃഹാധിനായകൻ
പയോധരത്തിന്റെയുയർച്ചകാൺകയാ-
ലിയാധിനെങ്കിൽ പുലരെഗ്ഗമിച്ചിടാം.