വിയോഗിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളഭാഷയിലും സംസ്കൃതഭാഷയിലും ഉപയോഗത്തിലുള്ള ഒരു ശ്ലോക വൃത്തമാണ്‌ വിയോഗിനി.ശോകരസം അവതരിപ്പിക്കുന്നതിന് എറ്റവും അനുയോജ്യമായികരുതുന്ന ഈ വൃത്തം പലമഹാകാവ്യങ്ങളിലും ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലും, ഉള്ളൂരിന്റെ ഉമാകേരളത്തിലും വിയോഗിനി വൃത്തം പ്രയോഗിച്ചിട്ടുണ്ട്.

[തിരുത്തുക] ലക്ഷണം

ഒന്നും മൂന്നും വരികളിൽ സസജ എന്നീ മൂന്ന് ഗണങ്ങളും ഒരു ഗുരുവും, രണ്ടും നാലും വരികളിൽ സഭര എന്നിങ്ങനെ മൂന്നു ഗണങ്ങളും ഒരു ലഘുവും, ഒരു ഗുരുവും ചേരുന്ന വൃത്തമാണ് വിയോഗിനി. ഉദാ:

      മണിയേഴുകഴിഞ്ഞു മോശമിപ്പണിപാൽക്കഞ്ഞി തണുത്തുചീത്തയായി
      മണിയുണ്ണികളെങ്ങു നിങ്ങളെ കണികാണാതെയിരിപ്പതെങ്ങനെ- ഉമാകേരളം


"http://ml.wikipedia.org/w/index.php?title=വിയോഗിനി&oldid=904923" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി