കുസുമമഞ്ജരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുസുമമഞ്ജരി: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. പ്രകൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 21 അക്ഷരങ്ങൾ) സമവൃത്തം.

ഉള്ളടക്കം

[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)

രം നരം നരനരം നിരന്നു വരുമെങ്കിലോ കുസുമമഞ്ജരി.

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു്  “ര ന ര ന ര ന ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു കുസുമമഞ്ജരി.

- v - v v v - v - v v v - v - v v v - v -

[തിരുത്തുക] ഉദാഹരണങ്ങൾ

  1. വള്ളത്തോളിന്റെ ശൃംഗാരകാവ്യമായ വിലാസലതികയിൽ നിന്നു്.
കുന്തളാവലി വിയർത്ത പൂങ്കവിളിൽ മിന്നിയും, കുളുർമുലക്കുടം
ചന്തമോടു നടമാടിയും, പൃഥുനിതംബമണ്ഡലമുലഞ്ഞുമേ,
ചെന്തളിർത്തനു തളർന്നിടും പടി, സലീലമദ്രിജ നിജാന്തികേ
പന്തടിക്കെ, നിടിലാക്ഷനാർന്ന പുളകം നമുക്കരുൾക മംഗളം!

[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

  1. കുസുമമഞ്ജരിയുടെ നാലു തവണ ആവർത്തിക്കുന്ന - v - v v v എന്ന രീതിയിലെ ഒരു ലഘു കുറഞ്ഞു് - v - v v എന്നായാൽ മല്ലിക എന്ന വൃത്തം.
  2. കുസുമമഞ്ജരിയുടെ ആദ്യത്തെ പത്തക്ഷരങ്ങളും ഒരു ഗുരുവും ചേർന്നാൽ രഥോദ്ധത എന്ന വൃത്തം.

[തിരുത്തുക] മറ്റു വിവരങ്ങൾ

ശൃംഗാരരസം സൂചിപ്പിക്കാനും, പ്രകൃതിവർണ്ണനകൾ, നൃത്തം, താളമുള്ള ചലനങ്ങൾ തുടങ്ങിയവ വർണ്ണിക്കാനും ഈ വൃത്തം അനുയോജ്യമാണു്. നാരായണീയത്തിലെ രാസക്രീഡ വർണ്ണിക്കുന്ന 69-)ം ദശകം ഈ വൃത്തത്തിലാണു്.

[തിരുത്തുക] അവലംബം

[തിരുത്തുക] കുറിപ്പുകൾ


സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി