ശാർദ്ദൂലവിക്രീഡിതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാർദ്ദൂലവിക്രീഡിതം: ഒരു സംസ്കൃതവർണ്ണവൃത്തം. അതിധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 19 അക്ഷരങ്ങൾ) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “മ സ ജ സ ത ത” എന്നീ ഗണങ്ങളും ഒരു ഗുരുവും പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതിയോടു കൂടി വരുന്ന വൃത്തമാണു ശാർദ്ദൂലവിക്രീഡിതം.
- - - v v - v - v v v - / - - v - - v -
[തിരുത്തുക] ഉദാഹരണങ്ങൾ
- വയലാറിന്റെ സർഗ്ഗസംഗീതം എന്ന കവിതയിൽ നിന്നു്.
| “ | ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ ആ, രന്തർമുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസർഗക്രിയാ- സാരം തേടിയലഞ്ഞു പ, ണ്ടവരിലെച്ചൈതന്യമെൻ ദർശനം |
” |