മല്ലിക (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലിക: ഒരു സംസ്കൃതവർണ്ണവൃത്തം. ധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 18 അക്ഷരങ്ങൾ) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
രം സജം ജഭ രേഫമിഗ്ഗണയോഗമത്ര ഹി മല്ലിക.
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര സ ജ ജ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു മല്ലിക.
- v - v v - v - v v - v - v v - v -
[തിരുത്തുക] ഉദാഹരണങ്ങൾ
- കുമാരനാശാന്റെ ഒരു പ്രാർത്ഥനയിൽനിന്നു്.
- ചന്തമേറിയ പൂവിലും, ശബളാഭമാം ശലഭത്തിലും
- സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും,
- ഹന്ത, ചാരുകടാക്ഷമാലകളർക്കരശ്മിയിൽ നീട്ടിയും
- ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ!
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ
- മല്ലികയുടെ നാലു തവണ ആവർത്തിക്കുന്ന - v - v v എന്ന രീതിയിൽ ഒരു ലഘു കൂടി ചേർത്തു് - v - v v v എന്നായാൽ കുസുമമഞ്ജരി എന്ന വൃത്തം.
- ഈ വൃത്തത്തിലുള്ള പദ്യങ്ങൾ ഓമനക്കുട്ടൻ എന്ന ഭാഷാവൃത്തരീതിയിലും പാടാവുന്നതാണു്.