ഇന്ദ്രവജ്ര (വൃത്തം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ദ്രവജ്ര എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് ഇന്ദ്രവജ്ര.
[തിരുത്തുക] ലക്ഷണം
കേള്‍, ഇന്ദ്രവജ്രക്കു തതം ജഗംഗം
ത ത ജ എന്നീ മൂന്നു ഗണങ്ങളും രണ്ട് ഗുരുവും വന്നാല്‍ ഇന്ദ്രവജ്രയാകും. ലക്ഷണത്തില്‍ ഇതിനോടു സാദൃശ്യമുള്ള മറ്റൊരു വൃത്തമാണ് ഉപേന്ദ്രവജ്ര; ഇതില്‍ ആദ്യം ത ഗണത്തിനു പകരം ജ ഗണം വരണം.
[തിരുത്തുക] കുറിപ്പുകള്‍
ഒരു വരിയില്‍ ഇന്ദ്രവജ്രയും അടുത്തവരിയില്‍ ഉപേന്ദ്രവജ്രയും വന്നാല്‍ ഉണ്ടാകുന്ന വൃത്തമാണ് ഉപജാതി. ഇവ്വിധം ഇന്ദ്രവംശയും വംശസ്ഥവും വരുന്നത് മറ്റൊരു ഉപജാതിയാണ്.

