കാട്ടുമണവാട്ടി
കാട്ടുമണവാട്ടി | |
---|---|
Male in breeding colours | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. curtipes
|
Binomial name | |
Clinotarsus curtipes (Jerdon, 1854)
| |
Synonyms | |
Rana curtipes Jerdon, 1854 |
പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഒരിനം തവളയാണ് കാട്ടുമണവാട്ടി(ഇംഗ്ലീഷ്:Bicolored Frog). സ്വഭാവത്തിൽ ഈ തവളകൾ പേക്കാന്തവളകളോട് സാദൃശ്യം പുലർത്തുന്നു. വാൽമാക്രികൾ കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്, ഇവ കാട്ടിലെ അരുവികളിലൂടെ കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്. റാനിഡെ കുടുംബത്തിലെ ക്ലൈനോടാർസസ് ജനുസ്സിലാണ് ഈ തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലൈനോടാർസസ് കേർട്ടിപ്പസ്(Clinotarsus Curtipes) എന്നാണ് കാട്ടുമണവാട്ടികളുടെ ശാസ്ത്രീയ നാമം.
ശരീര ഘടന
[തിരുത്തുക]പല്ലുകൾ പൊതുവെ ചരിഞ്ഞതും ദൃഢവുമാണ്. തലയ വലുതും, വട്ടത്തിലുള്ള മൂക്കുകൾ കുറുകിയതും മുന്നോട്ട് ഉന്തിനിൽക്കുന്നതുമാണ്. നാസാരന്ധ്രങ്ങൾ ചെറുതും വായ് ഭാഗത്തിനോട് അടുത്തുമാണുള്ളത്. വിരലുകൾ മെലിഞ്ഞതും കൂർത്തതുമാണ്, ആദ്യവിരൽ രണ്ടാമത്തേതിനെ അപേക്ഷിച്ച് നീളം കൂടിയതാണ്. ആൺ തവളകൾക്ക് രണ്ട് ശബ്ദ സഞ്ചികളുണ്ട്.[1][2]
നില നിൽപ്പ്
[തിരുത്തുക]റെഡ് ലിസ്റ്റ് പ്രകാരം ഈ ജീവിവർഗ്ഗത്തിന്റെ നിലനിൽപ്പ് അപകടാവസ്ഥയിലാണ്.[3]
അവലംബം
[തിരുത്തുക]- ↑ Boulenger, G. A. (1890) The Fauna Of British India: Reptilia and Batrachia.
- ↑ Desai R.N. and Pancharatna K. 2003. Rana curtipes coloration Herpetol. Rev 34(1), 53-54.
- ↑ Biju et al. (2004). Rana curtipes. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a range map and justification for why this species is near threatened