പ്ലാവ്
പ്ലാവ് | |
---|---|
പ്ലാവും ചക്കയും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. heterophyllus
|
Binomial name | |
Artocarpus heterophyllus | |
Synonyms | |
|
കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.
വിവരണം
[തിരുത്തുക]വണ്ണമുള്ള തടിയും നിബിഡമായ ഇലച്ചാർത്തുമുള്ള നിത്യഹരിതമരമാണ് പ്ലാവ്. 10-20 മീറ്റർ ഉയരത്തിൽ വളരുന്ന ഈ മരം തായ്ത്തടിക്ക് 80 സെമീ വരെ വണ്ണം കാണാം. ഇതിന്റെ പട്ടയ്ക്ക് ഇളംചുവപ്പ് കലർന്ന ബ്രൗൺ നിറമാണ്. മുറിവേൽപ്പിച്ചാൽ പാൽ നിറത്തിൽ നീരൊലിപ്പ് കാണാം. ദീർഘവൃത്താകൃതിയിലുള്ള ഇലകൾ വർത്തുളമായി ഏകാന്തരന്യാസ രീതിയിൽ വിന്യസിച്ചവയാണ്.
മോണേഷ്യസ്(ഒരേ ചെടിയിൽ പെൺപൂവും ആൺ പൂവും ഉണ്ടാകുന്ന ചെടികൾ) ആയ ഈ മരത്തിന്റെ പുഷ്പവൃന്ദങ്ങൾ തായ്ത്തടിയിലോ വണ്ണമുള്ള കൊമ്പുകളിലോ ഞെട്ടുകളിലാണ് ഉണ്ടാകുന്നത്. ഇവ തുടക്കത്തിൽ അണ്ഡാകൃതിയിലുള്ള സ്തരത്തിൽ പൊതിഞ്ഞ രൂപത്തിലായിരിക്കും. പെൺപൂക്കളുടെ ഞെട്ടുകൾ വണ്ണം കൂടിയിരിക്കും. അവയ്ക്കുള്ളിൽ അണ്ഡാശയങ്ങളുണ്ട്. ആൺ പൂക്കൾ രോമിലവും അവയുടെ പെരിയാന്ത് ഒരു 1-1.5 മിമീ സ്തരത്തിൽ അവസാനിക്കുന്നവയുമാണ്. ദീർഘഗോളാകൃതിയിലുള്ള ഫലം പല പെൺപൂക്കളുടെ അണ്ഡാശയങ്ങൾ കൂടിച്ചേർന്നതാണ്.
തരങ്ങൾ
[തിരുത്തുക]പ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം.
- വരിക്ക
- കൂഴ (ചിലയിടങ്ങളിൽ പഴപ്ലാവ് എന്നും പറയും)
വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാർ ഗവേഷണകേന്ദ്രത്തിലാണ് പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങൾ ഇവിടെയുണ്ട്. ടി-നഗർ ജാക്ക് എന്നയിനമാണിതിൽ ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാൻസിഡാ, മാമ്മത്ത്, എവർബെയർ, റോസ്സെന്റ്സ് എന്നിവയാണ് പ്രധാന ഇനങ്ങൾ.
പ്രജനനം
[തിരുത്തുക]ചക്കക്കുരു (വിത്ത്) നട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ് പ്ലാവിന് അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. പ്ലാവിന് സാധാരണ വളം ചേർക്കാറില്ല.[1]
ഉപയോഗങ്ങൾ
[തിരുത്തുക]- തടി - കഠിനമരത്തിൽപ്പെട്ട പ്ലാവിന്റെ തടിക്ക് നല്ല ഉറപ്പുണ്ട്. ഇതിന്റെ കാതലിന് മഞ്ഞ നിറമാണ്. കാതലിന് ചുറ്റും എന്നാൽ തൊലിക്ക് കീഴെയുള്ള ഭാഗം ഉറപ്പ് കുറഞ്ഞ ഭാഗത്തെ വെള്ള എന്നാണ് പറയുന്നത്. വെള്ള നിറവുമായിരിക്കും. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു. പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു.
- വേരും കൊമ്പുകളും - വിറകായി കത്തിക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല.
- ചക്ക - പ്ലാവിന്റെ ഫലമാണ് ചക്ക. ചക്കച്ചുള, ചക്കക്കുരു വെളിഞ്ഞീൻ, ചക്കമടൽ എന്നിവയെക്കുറിച്ചറിയാൻ ചക്ക താളിലേക്ക് പോകുക.
- പ്ലായില അഥവാ പ്ലാവില - പ്ലാവില മൃഗങ്ങൾക്ക് ഭക്ഷണമായി നൽകാറുണ്ട്. ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലായില കുമ്പിള് കുത്തി പണ്ട് സ്പൂണിന് പകരം കഞ്ഞി കുടിക്കാനായി ഉപേയാഗിച്ചിരുന്നു. ജൈവവളമായി കൃഷിക്ക് ഉപയോഗിക്കാറുണ്ട്.
കൃഷി മാർഗ്ഗങ്ങൾ
[തിരുത്തുക]ഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കാം.[2]
ഷൂട്ട് ബോറർ
[തിരുത്തുക]തടിതുരപ്പൻ വണ്ടിൻ്റെ മുട്ടകൾ തടിയിടുക്കുകളിൽ നിക്ഷേപിക്കെപ്പെടുന്നു. ഇവ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ഉള്ളിലെ കാതാൽ കാർന്നു തിന്നുന്നു. തടി ഉണങ്ങുന്നതാണ് ഫലം. ഏതെങ്കിലും സ്പർശ കീടനാശിനി തളിച്ച് ഇവയെ നിയന്ത്രിക്കാം.
മീലിമൂട്ട
[തിരുത്തുക]പിഞ്ചു ചക്കകളിലും ഇലകളിലുമൊക്കെയാണ് മീലിമൂട്ടകൾ ആക്രമിക്കുന്നത്, എതെങ്കിലും സ്പർശകീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം.
ശൽക്ക കീടങ്ങൾ
[തിരുത്തുക]ശൽക്ക കീടങ്ങൾ ഇലകളുടെ അടിഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റുന്നു. ആക്രമണം രൂക്ഷമാണെങ്കിൽ എതെങ്കിലും സ്പർശകീടനാശിനി ഉപയോഗിച്ച് നിയന്ത്രിക്കാം.
ചിത്രശാല
[തിരുത്തുക]-
കണ്ണൂരിൽ നിന്നും
-
പ്ലാവ് അഥവ പിലാവ്
-
പ്ലാവ് തൈ
-
ചക്കകൾ തായ്തടിയിലും ശിഖിരങ്ങളിലുമാണുണ്ടാകുന്നത്
-
പ്ലാവിന്റെ തായ്തടിയിലും ശിഖിരങ്ങളിലും പുതിയ ഇതളുകൾ
-
ചക്കക്കുരു ആവരണം ചെയ്തിരിക്കുന്ന പോള
-
വെളിഞ്ഞീൻ കോല്
-
വെളിഞ്ഞീൻ, ചക്കപാൽ, ചക്കരക്ക്
-
ചക്കക്കുരുകൾ
-
ചക്ക കുറുകെ മുറിച്ചത്
-
ചക്ക ചുളകൾ
-
ചക്കക്കുരു മുളച്ചത്
-
ചവിണി, പൂഞ്ചി
-
ചക്ക
-
പ്ലാവ്
-
ചക്കകുരു
-
പഴുത്ത് മരത്തിൽനിന്ന് കൊഴിഞ്ഞു വീണ പ്ലാവില
-
പ്ലാവ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Germplasm Resources Information Network: Artocarpus heterophyllus
- Fruits of Warm Climates: Jackfruit and Related Species
- California Rare Fruit Growers: Jackfruit Fruit Facts Archived 2014-01-16 at the Wayback Machine.
- Know and Enjoy Tropical Fruit: Jackfruit, Breadfruit & Relatives Archived 2009-01-18 at the Wayback Machine.
- Jackfruit (Artocarpus heterophyllus) Archived 2008-12-18 at the Wayback Machine. on Wayne's Word
- Jackfruit, flesh of fruit
- Science in India with Special Reference to Agriculture Archived 2012-02-05 at the Wayback Machine.
- http://www.biotik.org/india/species/a/artohete/artohete_en.html Archived 2016-03-05 at the Wayback Machine.
- http://indiabiodiversity.org/species/show/8042
അവലംബം
[തിരുത്തുക]- ↑ കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ "പ്ലാവ് നടുന്നതിന് വേറിട്ടൊരു രീതി". ദേശാഭിമാനി. 2015-04-03. Archived from the original on 2015-04-06. Retrieved 2015-04-06.
{{cite news}}
: Cite has empty unknown parameter:|9=
(help) - ↑ ഉണ്ണികൃഷ്ണൻ നായർ, ജി. എസ്. (2008). കേരളത്തിലെ ഫലസസ്യങ്ങൾ-1. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,. ISBN 81-7638-649-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)CS1 maint: extra punctuation (link)
- Pages using the JsonConfig extension
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- ഫലവൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- പഴങ്ങൾ
- ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ
- ചക്ക
- ഇന്ത്യയിൽ ഉത്ഭവിച്ച സസ്യവിളകൾ
- ഇന്ത്യയിലെ വൃക്ഷങ്ങൾ
- കഠിനമരങ്ങൾ
- മാലിദ്വീപിലെ സസ്യജാലം
- ജമൈക്കയിലെ സസ്യജാലം
- ആർട്ടോകാർപ്പസ്
- ഉഷ്ണമേഖലാ ഫലങ്ങൾ
- നീലിയാർകോട്ടത്തെ സസ്യജാലം
- ശ്രീലങ്കയിലെ സസ്യജാലം
- മൊറേസി