ശാർദ്ദൂലവിക്രീഡിതം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് ശാർദ്ദൂലവിക്രീഡിതം. അതിധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 19 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം
[തിരുത്തുക]“ | പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “മ സ ജ സ ത ത” എന്നീ ഗണങ്ങളും ഒരു ഗുരുവും പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതിയോടു കൂടി വരുന്ന വൃത്തമാണു ശാർദ്ദൂലവിക്രീഡിതം.
ഉദാഹരണങ്ങൾ
[തിരുത്തുക]ഉദാ:1
“ | ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളിൽ, സൈന്ധവോ- ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ |
” |
ഉദാ:2
“ | നാനാശസ്ത്രശതഘ്നികുന്തഹതരായസ്ത്രം കളഞ്ഞാസ്യവും- കൈ കാലും വയറും പിളർന്നു രിപുസംഘത്തെത്തുലച്ചൂഭവാൻ |
” |
ഉദാ:3
“ | കേയൂരാണിനഭൂഷയന്തിപുരുഷം ഹാരാനചന്ദ്രോജ്ജ്വലാ നസ്നാനം ന വിലേപനം ന കുസുമം നാലങ്കൃതാ മൂർദ്ധജാ |
” |
ഉദാ:4
“ | രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും ഉഷസ്സെങ്ങും പ്രകാശിച്ചിടും ദേവൻ സൂര്യനുദിക്കും ഇക്കമലവും താനേ വിടർന്നീടുമേ |
” |