വെണ്ണപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെണ്ണപ്പഴം
വെണ്ണപ്പഴം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Magnoliids
നിര: Laurales
കുടുംബം: Lauraceae
ജനുസ്സ്: Persea
വർഗ്ഗം: P. americana
പര്യായങ്ങൾ

Persea gratissima

ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനേയും ഇതിന്‌ പേരുണ്ട്. കരീബിയൻ ദ്വീപുകൾ,മെക്സിക്കൊ,തെക്കേ അമേരിക്ക,മധ്യ അമേരിക്ക എന്നിവയാണ്‌ ഇതിന്റെ ജന്മദേശം. ഈ മരത്തിന്റെ ഫലത്തേയും അവ്കാഡൊ എന്നാണ്‌ പറയുക. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ ഫലത്തിനകത്ത് കട്ടിയുള്ള അല്പം വലിപ്പമുള്ള വിത്താണുണ്ടാവുക.

നെടുകെ ഛേദിച്ച അവൊകാഡൊ

വാണിജ്യപ്രാധാന്യമുള്ള ഒരു വിളയാണ്‌ അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാകാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷിചെയ്യപ്പെടുന്നു. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന്‌ ശേഷം പഴുപ്പിക്കുന്നു. സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതൽ കായ്കൾക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ് ചെയ്താണ്‌ നടുന്നത്.

പോഷകമൂല്യം [തിരുത്തുക]

അവ്കാഡൊ

അവ്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്‌(fat). ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ പൊട്ടാസ്യവും അവ്കാഡൊയിൽ അടങ്ങിയിട്ടുണ്ട്. ജീവകം ബി, ജീവകം ഇ, കെ എന്നിവകൾകൊണ്ടും സമ്പന്നമാണിത്[1]. മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ(fiber) അവ്കാഡൊയിലുണ്ട്[2].

ചിത്രശാല [തിരുത്തുക]

അവലംബം [തിരുത്തുക]

  1. "Avocados, raw, California". NutritionData.com. 2007. ശേഖരിച്ചത് 2007-12-29. 
  2. Naveh E, Werman MJ, Sabo E, Neeman I (2002). "Defatted avocado pulp reduces body weight and total hepatic fat but increases plasma cholesterol in male rats fed diets with cholesterol". J. Nutr. 132 (7): 2015–8. PMID 12097685.


"http://ml.wikipedia.org/w/index.php?title=വെണ്ണപ്പഴം&oldid=1735938" എന്ന താളിൽനിന്നു ശേഖരിച്ചത്