മുള്ളാത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മുള്ളാത്ത | |
|---|---|
| Soursop fruit on its tree | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Magnoliids |
| നിര: | Magnoliales |
| കുടുംബം: | Annonaceae |
| ജനുസ്സ്: | Annona |
| വർഗ്ഗം: | A. muricata |
| ശാസ്ത്രീയ നാമം | |
| Annona muricata L. |
|
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളാത്ത. മുള്ളഞ്ചക്ക എന്നും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം (Soursop) എന്നാണ്.
[തിരുത്തുക] വിവരണം
സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലുപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു.