ചെറിയ മഹാഗണി
| ചെറിയ മഹാഗണി | |
|---|---|
| ചെറിയ മഹാഗണി പൂക്കൾ | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Sapindales |
| കുടുംബം: | Meliaceae |
| ജനുസ്സ്: | Swietenia |
| വർഗ്ഗം: | S. mahagoni |
| ശാസ്ത്രീയ നാമം | |
| Swietenia mahagoni (L.) Jacq. |
|
| പര്യായങ്ങൾ | |
|
|
അമേരിക്കൻ വംശജനാണ് West Indies Mahogany എന്നറിയപ്പെടുന്ന ചെറിയ മഹാഗണി. (ശാസ്ത്രീയനാമം: Swietenia mahagoni). 30 മീറ്റർ വരെ ഉയരം വയ്ക്കും. 1795 ലാണ് ആദ്യമായി വെസ്റ്റ് ഇൻഡീസിൽ നിന്നും കൊണ്ടുവന്ന് ഇന്ത്യയിൽ കൊൽക്കൊത്തയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുവളർത്തിയത്. അതിനുശേഷം ഇന്ത്യയിൽ ധാരാളം തോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്പിൽ ഫർണിച്ചറിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ മരമാണ്. ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ദേശീയ വൃക്ഷമാണിത്. അമിതമായി മുറിച്ചുമാറ്റിയതിനാൽ വംശനാശഭീഷണിയുള്ള ഒരു വൃക്ഷമാണിത്[2].
ഗുണങ്ങൾ [തിരുത്തുക]
ഹെയ്റ്റിയിൽ ഈ മരം വിറകിനായും കരിയാക്കി മാറ്റാനും ഉപയോഗിക്കുന്നു. കീടബാധ മറ്റു മഹാഗണി വർഗ്ഗത്തേക്കാൾ കുറവായതിനാൽ ലോകം മുഴുവൻ തന്നെ ഫർണിച്ചറുണ്ടാൻ ഈ മരം ഉപയോഗിച്ചുവരുന്നു. കരീബിയൻ പ്രദേശങ്ങളിൽ എല്ലായിടത്തും തന്നെ ഈ മരം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ പലയിടത്തും അലങ്കാരവൃക്ഷമായി വളർത്താറുണ്ട്. നല്ലൊരു തണൽമരമാണ്[3].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- http://dendro.cnre.vt.edu/dendrology/syllabus/factsheet.cfm?ID=399
- http://www.forestlegality.org/risk-tool/species/swietenia-mahagoni
- http://www.ecoindia.com/flora/trees/indian-mahogany-tree.html