ചെറിയ മഹാഗണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swietenia mahagoni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെറിയ മഹാഗണി
Swietenia mahagoni L..jpg
ചെറിയ മഹാഗണി പൂക്കൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. mahagoni
Binomial name
Swietenia mahagoni
Synonyms
  • Cedrus mahogani L.
  • Swietenia fabrilis Salisbury
  • Swietenia mahogoni (L.) Lam.

അമേരിക്കൻ വംശജനാണ് West Indies Mahogany എന്നറിയപ്പെടുന്ന ചെറിയ മഹാഗണി. (ശാസ്ത്രീയനാമം: Swietenia mahagoni). 30 മീറ്റർ വരെ ഉയരം വയ്ക്കും. 1795 ലാണ് ആദ്യമായി വെസ്റ്റ് ഇൻഡീസിൽ നിന്നും കൊണ്ടുവന്ന് ഇന്ത്യയിൽ കൊൽക്കൊത്തയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുവളർത്തിയത്. അതിനുശേഷം ഇന്ത്യയിൽ ധാരാളം തോട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്പിൽ ഫർണിച്ചറിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ മരമാണ്. ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ദേശീയ വൃക്ഷമാണിത്. അമിതമായി മുറിച്ചുമാറ്റിയതിനാൽ വംശനാശഭീഷണിയുള്ള ഒരു വൃക്ഷമാണിത്[2].

ഗുണങ്ങൾ[തിരുത്തുക]

ഹെയ്റ്റിയിൽ ഈ മരം വിറകിനായും കരിയാക്കി മാറ്റാനും ഉപയോഗിക്കുന്നു. കീടബാധ മറ്റു മഹാഗണി വർഗ്ഗത്തേക്കാൾ കുറവായതിനാൽ ലോകം മുഴുവൻ തന്നെ ഫർണിച്ചറുണ്ടാൻ ഈ മരം ഉപയോഗിച്ചുവരുന്നു. കരീബിയൻ പ്രദേശങ്ങളിൽ എല്ലായിടത്തും തന്നെ ഈ മരം ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ പലയിടത്തും അലങ്കാരവൃക്ഷമായി വളർത്താറുണ്ട്. നല്ലൊരു തണൽമരമാണ്[3].

ചെറിയ മഹാഗണി മരം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ചെറിയ_മഹാഗണി&oldid=1693862" എന്ന താളിൽനിന്ന് ശേഖരിച്ചത്