അഘോരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഘോരി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Salicaceae
ജനുസ്സ്: Flacourtia
വർഗ്ഗം: F. indica
ശാസ്ത്രീയ നാമം
Flacourtia indica
(Burm. f.) Merr.
പര്യായങ്ങൾ
  • Flacourtia afra Pichi-serm.
  • Flacourtia ramontchi L'Her.
  • Flacourtia sapida Roxb.
  • Flacourtia sepiaria Roxb.
  • Gmelina indica Burm. f.

ആഫ്രിക്ക ജന്മദേശമായുള്ള ഒരു സസ്യമാണ് അഘോരി. കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക് എന്നെല്ലാം പേരുകളുണ്ട്. (ശാസ്ത്രീയനാമം: Flacourtia indica). ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഇതിനെ ramontchi, governor’s plum, batoko plum, Indian plum എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. ഇത് ശാഖോപശാഖകളായി വളരുന്നു. പരമാവധി 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. കായകൾ പച്ചയ്ക്കും വേവിച്ചും തിന്നാൻ കൊള്ളും. ജാമും ജെല്ലിയും ഉണ്ടാക്കാം, ഉണങ്ങി സൂക്ഷിക്കാം. കാലിത്തീറ്റയായി ഉപയോഗിക്കാം. തടി നല്ല വിറകാണ്. പഴം ഉപയോഗിച്ച് മദ്യം ഉണ്ടാക്കാം. പലവിധഔഷധങ്ങളായും ഉപയോഗിക്കാം[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=അഘോരി&oldid=1804560" എന്ന താളിൽനിന്നു ശേഖരിച്ചത്