Jump to content

നന്ദാദേവീ ദേശീയോദ്യാനം

Coordinates: 30°25′7″N 79°50′59″E / 30.41861°N 79.84972°E / 30.41861; 79.84972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nanda Devi National Park
Map showing the location of Nanda Devi National Park
Map showing the location of Nanda Devi National Park
LocationUttarakhand, India
Coordinates30°25′7″N 79°50′59″E / 30.41861°N 79.84972°E / 30.41861; 79.84972
Area630.33 km2
Established1982
Part ofNanda Devi and Valley of Flowers National Parks
CriteriaNatural: (vii), (x)
Reference335-001
Inscription1988 (12-ആം Session)
Area62,460 ഹെ (241.2 ച മൈ)

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ചമോലി ജില്ലയിലാണ് നന്ദാദേവീ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1982 ലാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. നന്ദാദേവി കൊടുമുടിയുടെ (7816 മീറ്റർ) ചുറ്റുമായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിലാണ് ഈ ദേശീയോദ്യാനം മുഴുവനും സ്ഥിതിചെയ്യുന്നത്.

1988 ൽ ഈ ദേശീയോദ്യോനം യുനെസ്കോ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു. .[1] പിന്നീട് ഇതിന്റെ പേര് നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങൾ എന്ന് പുനർനാമകരണം ചെയ്തു.


ഭൂപ്രകൃതി

[തിരുത്തുക]

630 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്ന് കുറഞ്ഞത് 3500 മീറ്റർ ഉയരത്തിലെങ്കിലുമാണ് ഈ പ്രദേശം മുഴുവൻ സ്ഥിതി ചെയ്യുന്നത്. 7,817 മീറ്റർ ഉയരമുള്ള നന്ദാദേവീ കൊടുമുടി ഈ ഉദ്യാനത്തിലാണ്. ജൂനിപ്പെർ, ഹിമാലയൻ ഫിര്‍, ബിർച്ച്, പൈൻ, ദേവദാരു എന്നീ വൃക്ഷങ്ങൾ ഇവിടെ വളരുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

ഹിമപ്പുലി, ഹിമാലയൻ കരടി, ഭാരൽ, ഹിമാലയൻ താര്‍, കസ്തൂരിമാൻ, പറക്കും അണ്ണാൻ എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുവർഗ്ഗങ്ങൾ. 43 ഇനത്തില്പ്പെട്ട പക്ഷികളും ഇവിടെ വസിക്കുന്നു,



  1. Official UNESCO site