ചാലോട്
ദൃശ്യരൂപം
(Chalode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചാലോട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ജനസംഖ്യ | 19,130 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
11°55′0″N 75°33′0″E / 11.91667°N 75.55000°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാലോട്. കണ്ണൂർ-മട്ടന്നൂർ പാത ഇതു വഴിയാണു കടന്നുപോകുന്നത്. ചാലോട് ടൗൺ പ്രധാനമായും ഒരു നാൽക്കവല ആണ്. ഈ കവലയിൽ നിന്നും കണ്ണൂർ, തലശ്ശേരി, ഇരിക്കൂർ, മട്ടന്നൂർ എന്നീ ഭാഗങ്ങളിലേക്ക് തിരിയുന്നു. കൂടാളി, എടയന്നൂർ, കൊളോളം എന്നിവയാണ് സമീപഗ്രാമങ്ങൾ. കീഴല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബസ്സ് സ്റ്റാന്റ് ഇവിടെയുണ്ട്.
ചരിത്രം
[തിരുത്തുക]1961-ൽ കീഴല്ലൂർ, കൂടാളി, പട്ടാനുർ എന്നീ വില്ലേജുകൾ ചേർന്നുള്ള ചാലോട് പഞ്ചായത്ത് നിലവിൽ വന്നു. 1973-ൽ ചാലോട് പഞ്ചായത്ത് വീണ്ടും കുടാളി, കീഴല്ലൂർ പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു. ഇപ്പോൾ ചാലോട് കീഴല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമാണ് [1][2].
അവലംബം
[തിരുത്തുക]- ↑ കീഴല്ലൂർ ഗ്രാമപഞ്ചായത്ത്- എന്റെ ഗ്രാമം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കീഴല്ലൂർ ഗ്രാമപഞ്ചായത്ത്". Archived from the original on 2014-12-05. Retrieved 2011-01-12.