ചാലോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാലോട്
Map of India showing location of Kerala
Location of ചാലോട്
ചാലോട്
Location of ചാലോട്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 19,130 (2001)
സമയമേഖല IST (UTC+5:30)

Coordinates: 11°55′0″N 75°33′0″E / 11.91667°N 75.55000°E / 11.91667; 75.55000 കേരളത്തിലെ കണ്ണൂർ ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചാലോട്. കണ്ണൂർ-മട്ടന്നൂർ പാത ഇതു വഴിയാണു കടന്നുപോകുന്നത്. ചാലോട് ടൗൺ പ്രധാനമായും ഒരു നാൽക്കവല ആണ്. ഈ കവലയിൽ നിന്നും വഴികൾ കണ്ണൂർ, തലശ്ശേരി, ഇരിക്കൂർ, മട്ടന്നൂർ എന്നീ സ്ഥലങ്ങളിലേക്ക് പിരിയുന്നു.കുംഭം, കൂടാളി, എടയന്നൂർ, കൊളോളം എന്നിവയാണ്‌ സമീപഗ്രാമങ്ങൾ. കീഴല്ലൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബസ്സ് സ്റ്റാന്റ് ഇവിടെയുണ്ട്.

ചരിത്രം[തിരുത്തുക]

1961 വരെ ചാലോട് ഒരു പ്രത്യേക പഞ്ചായത്തായിരുന്നു. 1961-ൽ ചാലോട് കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി. 1973-ൽ കീഴല്ലൂർ വിഭജിക്കപ്പെട്ട് കൂടാളി,ചാലോട് എന്നീ പഞ്ചായത്തുകളായി മാറി അതതു പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളടങ്ങിയ നോമിനേറ്റഡ് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റികൾ രൂപീകരിച്ചു[1][2].

അവലംബം[തിരുത്തുക]

  1. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്- എന്റെ ഗ്രാമം
  2. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്


"https://ml.wikipedia.org/w/index.php?title=ചാലോട്&oldid=3088412" എന്ന താളിൽനിന്ന് ശേഖരിച്ചത്