വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/കാര്യനിർവാഹകർ/സഞ്ചയിക 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അജീഷ്കുമാർ[തിരുത്തുക]

Ajeeshkumar4u (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

വിക്കിയിൽ വളരെ സജീവമായ അജീഷ്കുമാറിനെ കാര്യനിർവാഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. കാര്യനിർവാഹകനായാൽ കൂടുതൽ കാര്യക്ഷമമായി അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. --KG (കിരൺ) 10:51, 22 മേയ് 2021 (UTC)Reply[മറുപടി]

എൻ്റെ പേര് ചർച്ചയ്ക്കെടുക്കുന്നതിൽ എതിർപ്പില്ല എന്ന് അറിയിക്കുന്നു Ajeeshkumar4u (സംവാദം) 12:25, 22 മേയ് 2021 (UTC)Reply[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]

വിനയരാജ്[തിരുത്തുക]

Vinayaraj (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം[തിരുത്തുക]

വിക്കിപീഡിയ എഡിറ്റിങ്ങിന് കൂടുതൽ സഹായകരമാകാൻ മറ്റുടൂളുകൾ (ഫലകം ഇറക്കുമതി മുതലായവ) ലഭ്യമാകുന്നതിന് കാര്യനിർവാഹകനായാൽ സാധ്യമാകുമെന്നതിനാൽ സ്വയം കാര്യനിർവ്വാഹകപദവിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 03:13, 15 ഏപ്രിൽ 2021 (UTC)Reply[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]

വോട്ടെടുപ്പ് അവസാനിച്ചു.--റോജി പാലാ (സംവാദം) 04:45, 27 ഏപ്രിൽ 2021 (UTC)

Yes check.svg - പ്രീയപ്പെട്ട വിനയേട്ടൻ ഇനിമുതൽ മലയാളം വിക്കിപീഡിയയിലെ കാര്യനിർവ്വാഹകനാണ്. ആശംസകൾ--രൺജിത്ത് സിജി {Ranjithsiji} 15:55, 28 ഏപ്രിൽ 2021 (UTC)Reply[മറുപടി]
എല്ലാർക്കും നന്ദി--Vinayaraj (സംവാദം) 16:25, 28 ഏപ്രിൽ 2021 (UTC)Reply[മറുപടി]

സംവാദം[തിരുത്തുക]

'ചില കാര്യങ്ങൾക്ക്' അത്യാവശ്യമാണ്. float--റോജി പാലാ (സംവാദം) 04:15, 15 ഏപ്രിൽ 2021 (UTC)Reply[മറുപടി]

നിനക്കും കൂടാമല്ലോ - കാര്യങ്ങൾ ശക്തമാവുമപ്പോൾ. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:46, 15 ഏപ്രിൽ 2021 (UTC)Reply[മറുപടി]
വോട്ട് ചെയ്യാൻ സാധിച്ചില്ല.. വിനയേട്ടന് ആശംസകൾ...float --സുഗീഷ് (സംവാദം) 07:47, 28 ഏപ്രിൽ 2021 (UTC)Reply[മറുപടി]

വോട്ട് ചെയ്യാനായില്ല. ആശംസകൾ...float-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 17:19, 30 ഏപ്രിൽ 2021 (UTC)Reply[മറുപടി]

വിജയൻരാജപുരം[തിരുത്തുക]

Vijayanrajapuram (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം[തിരുത്തുക]

പുതിയ ലേഖനങ്ങൾ മികവാർന്ന രീതിയിൽ പരിശോധിക്കുകയും, വിക്കി നയങ്ങളെ പറ്റി വളരെ ശ്രദ്ധാലുവും നയങ്ങളെ പറ്റി നല്ല പരിജ്ഞാനമുള്ള വിജയൻ മാഷിനെ അഡ്മിൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. നിലവിൽ നിരവധി അഡ്മിൻ പ്രവൃത്തികൾ ചെയ്തു തീർക്കാൻ ഉള്ളതുകൊണ്ട് സജീവ വിക്കിപ്രവർത്തകനായ വിജയൻ മാഷ് ഈ സ്ഥാനത്തിന് യോഗ്യനാണെന്ന് കരുതുന്നു.--KG (കിരൺ) 04:44, 28 ജൂലൈ 2020 (UTC)Reply[മറുപടി]

ചോദ്യോത്തരങ്ങൾ[തിരുത്തുക]

ചോദ്യം 1: ഒരു കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിനുള്ള താങ്കളുടെ പദ്ധതികൾ എന്താണ്?--Path slopu (സംവാദം) 13:59, 3 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

  • വിക്കിപീഡിയയിലെ അപൂർണ്ണവും അനാഥവും അവലംബങ്ങളില്ലാത്തതുമായ ലേഖനങ്ങൾ കണ്ടെത്തി അവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യമുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 03:07, 4 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

ചോദ്യം 2: കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയയുടെ ഏത് മേഖലയിലായിരിക്കും താങ്കൾ ശ്രദ്ധ കേന്ദ്രീകരിക്കുക?--Path slopu (സംവാദം) 13:59, 3 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]

  • Symbol support vote.svg അനുകൂലിക്കുന്നു -Akhil Aprem നമസ്കാരം
    Bird-in-flight.gif
    14:38, 6 ഓഗസ്റ്റ് 2020 (UTC)

ഫലപ്രഖ്യാപനം[തിരുത്തുക]

Yes check.svg  Vijayanrajapuram-നെ സിസോപ് ആയി തിരഞ്ഞെടുത്തിരിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 11:51, 7 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

ആദിത്യ കെ.[തിരുത്തുക]

Adithyak1997 (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം[തിരുത്തുക]

ചുരുങ്ങിയ കാലം കൊണ്ട് വിക്കിയിലെ ചർച്ചകളിലും നയരൂപീകരണങ്ങളിലും വളരെ സജീവവും, വിക്കി ടൂളുകളിൽ നല്ല പരിജ്ഞാനവുമുള്ള ആദിത്യനെ കാര്യനിർവാഹക സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു. നിലവിൽ സമ്പർക്കമുഖകാര്യനിർവാഹകനായ അദ്ദേഹം തന്റെ പ്രവൃത്തി നല്ലരീതിയിൽ നിർവഹിക്കുന്നുണ്ട്. ആദിത്യൻ കാര്യനിർവാഹകനായാൽ വിക്കിക്ക് അതൊരു മുതൽക്കൂട്ട് ആവുമെന്ന് കരുതുന്നു.--KG (കിരൺ) 04:44, 28 ജൂലൈ 2020 (UTC)Reply[മറുപടി]

ഈ അപേക്ഷയ്ക്ക് എന്റെ സമ്മതം ഞാൻ രേഖപ്പെടുത്തുന്നു. നിലവിൽ താൽകാലികമായി സമ്പർക്കമുഖ കാര്യനിർവാഹകനായതിനാൽ ടൂളുകളുമായി ബന്ധപ്പെട്ട പണിയിലാണ്. കൂടാതെ വിക്കിപീഡിയ സാഹസം എന്നൊരു പണിയിലും ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നു. കാര്യനിർവാഹക ടൂളുകൾ ലഭിച്ചാൽ വേണ്ടാത്ത ഫലകങ്ങളും ഘടകങ്ങളും ഒഴിവാക്കുവാൻ അത് ഉപകാരപ്പെടും. ലേഖനങ്ങളുടെ കാര്യത്തിൽ നിലവിലുള്ളത് പോലെ പരമാവധി നശീകരണ പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു. Adithyak1997 (സംവാദം) 05:32, 28 ജൂലൈ 2020 (UTC)Reply[മറുപടി]

ചോദ്യോത്തരങ്ങൾ[തിരുത്തുക]

ചോദ്യം 1: ഒരു കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിനുള്ള താങ്കളുടെ പദ്ധതികൾ എന്താണ്?--Path slopu (സംവാദം) 13:57, 3 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

താഴെ കൊടുത്ത ചോദ്യത്തിനുള്ള ഉത്തരത്തിൽ ഉള്ളവയാണ് നിലവിൽ ആലോചിച്ചിട്ടുള്ളത്. കഴിയുമെങ്കിൽ പ്രധാന താളിലെ 'ചരിത്രരേഖ' എന്ന വിഭാഗം മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നു. മറ്റൊന്നും ഇതുവരെ ആലോചനയിൽ ഇല്ല. Adithyak1997 (സംവാദം) 18:34, 3 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

ചോദ്യം 2: കാര്യനിർവാഹകൻ എന്ന നിലയിൽ, വിക്കിപീഡിയയുടെ ഏത് മേഖലയിലായിരിക്കും താങ്കൾ ശ്രദ്ധ കേന്ദ്രീകരിക്കുക?--Path slopu (സംവാദം) 13:57, 3 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

ഒന്ന്, ഫലകങ്ങളുടെയും ഘടകങ്ങളുടെയും പുതുക്കൽ. ഇവ ഉപയോക്താവെന്ന നിലയിലും കുറച്ചൊക്കെ ചെയ്തിരുന്നു (പ്രത്യേകിച്ച് സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ). കൂടാതെ ആവശ്യമില്ലാത്ത നൂറ് കണക്കിന് ഫലകങ്ങൾ ഒഴിവാക്കി, ആവശ്യമുള്ളവ ഇറക്കുമതി ചെയ്യൽ. രണ്ട്, പുതിയ ലേഖനങ്ങളിൽ വിക്കിക്ക് യോജിക്കാത്തത് കണ്ടാൽ നീക്കം ചെയ്യാനുള്ള തിരുത്തലുകൾ. ഇവ മാത്രമാണ് നിലവിൽ ചിന്തയിലുള്ളത്. സമയം അനുവദിക്കുമെങ്കിൽ അവലംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കും. Adithyak1997 (സംവാദം) 03:12, 4 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]

  • Symbol support vote.svg അനുകൂലിക്കുന്നു നാമനിർദേശത്തിനു നന്ദി, കിരൺ. ആദിത്യയ്ക്ക് എല്ലാ ആശംസകളും. --ജേക്കബ് (സംവാദം) 04:41, 1 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു -Akhil Aprem നമസ്കാരം
    Bird-in-flight.gif
    14:38, 6 ഓഗസ്റ്റ് 2020 (UTC)

ഫലപ്രഖ്യാപനം[തിരുത്തുക]

Yes check.svg Adithyak1997-നെ സിസോപ് ആയി തിരഞ്ഞെടുത്തിരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 11:53, 7 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

മീനാക്ഷി നന്ദിനി[തിരുത്തുക]

Meenakshi nandhini (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം[തിരുത്തുക]

കുറച്ചു കാലമായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാര്യനിർവാഹക ഉപകരണങ്ങൾ കൂടി കൈകാര്യം ചെയ്താൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യനിർവ്വാഹകസ്ഥാനത്തേക്ക് സ്വയം നാമനിർദ്ദേശം ചെയ്ത് പേര് ചേർക്കുന്നു.--Meenakshi nandhini (സംവാദം) 04:13, 19 മേയ് 2020 (UTC)Reply[മറുപടി]

ചോദ്യോത്തരങ്ങൾ[തിരുത്തുക]

വോട്ടെടുപ്പ്[തിരുത്തുക]

ഫലപ്രഖ്യാപനം[തിരുത്തുക]

checkY മീനാക്ഷി നന്ദിനി ഇപ്പോൾ മലയാളം വിക്കിപീഡിയയിലെ കാര്യനിർവ്വാഹകനാണ്. അഭിനന്ദനങ്ങൾ --രൺജിത്ത് സിജി {Ranjithsiji} 13:34, 3 ജൂൺ 2020 (UTC)Reply[മറുപടി]

ഉപയോക്താവ്:asmkparalikkunnu[തിരുത്തുക]

asmkparalikkunnu (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)


നാമനിർദ്ദേശം[തിരുത്തുക]

മാളികവീട്[തിരുത്തുക]

Malikaveedu (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)


നാമനിർദ്ദേശം[തിരുത്തുക]

  • കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും കാര്യനിർവ്വാഹകരുടെ കുറവ് അനുഭവപ്പെടുന്നതിനാലും സ്വയം നാമനിർദ്ദേശം സമർപ്പിക്കുന്നു.

Malikaveedu (സംവാദം) 04:19, 22 നവംബർ 2018 (UTC)Reply[മറുപടി]

ചോദ്യോത്തരങ്ങൾ[തിരുത്തുക]

  • സംഭാവനകൾ നൽകുന്നതിനു പുറമേ എന്താണ് താങ്കൾ കാര്യനിർവ്വാഹക/ൻ എന്ന രീതിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? --RameshngTalk to me 05:09, 25 നവംബർ 2018 (UTC)Reply[മറുപടി]
  • നിലവിൽ ലയിപ്പിക്കാനുള്ള താളുകളെ വേണ്ട രീതിയിൽ ലയിപ്പിക്കുന്നതിനൊപ്പം തീരെ ശ്രദ്ധേയതയില്ലാത്തതും അപ്രസക്തവുമായ താളുകൾ മായ്ക്കുക (നയങ്ങൾ പാലിക്കപ്പെടാത്ത താളുകൾ നിരന്തരം എത്തുന്നുണ്ട്), താളുകളുടെ പേരുമാറുക തുടങ്ങിയവയും സമയംപോലെ ചെയ്യാവുന്നതാണെന്നു വിചാരിക്കുന്നു. നീക്കം ചെയ്യേണ്ട താളുകൾ അനന്തമായി നിലനിറുത്താതെ ഒരു നിശ്ചിത സമയത്തിനുശേഷം അഭിപ്രായ സമന്വയത്തിലൂടെ അവ നീക്കം ചെയ്യുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യാം. മലയാളം വിക്കിപീഡിയിയിൽ കാലങ്ങളായി വികസിച്ചിട്ടില്ലാത്ത താളുകൾ വികസിപ്പിക്കാൻ ശ്രമക്കുന്നതോടൊപ്പം അവയെ കൂടുതൽ വിജ്ഞാനപ്രദമാക്കുവാനും ശ്രമിക്കാമെന്നു കരുതുന്നു (സാധാരണ ഉപയോക്താവിനു തന്നെ ചെയ്യാവുന്ന ഇത്തരം കാര്യങ്ങൾ നിലവിൽ കാര്യക്ഷമമായി നടക്കാതെയിരിക്കുന്നതിനാൽ നിലവിലുള്ള കാര്യനിർവ്വാഹർക്കും ശ്രമിക്കാവുന്നതാണ്). അഡ്മിൻ ജോലികൾ ഏതാനും പേരിലൊതുക്കി നിറുത്താതെ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചാൽ നിലവിലുള്ളവർക്കു സഹായകമാകുന്നതാണ്. തെരഞ്ഞെടുത്ത താളുകളായി ശുപാർശ ചെയ്യാൻ കഴിയുന്നവയെ നിലവാരത്തിലേക്കുയർത്താൻ മറ്റ് ഉപയോക്താക്കളുമായി സഹകരിച്ചും നിർദ്ദേശങ്ങളുമനുസരിച്ച് സമയംപോലെ മുന്നോട്ടുപോകാമെന്നു കരുതുന്നു. അതുപോലെ മത, രാഷ്ട്രീയ സംബന്ധമായ താളുകളിലെ വിജ്ഞാനകോശത്തിന് തികച്ചും അനുയോജ്യമല്ലാത്തതായ വികാരപരമായ ഐ.പി. എഡിറ്റുകൾക്കു തടയിടുകയും നീക്കം ചെയ്യേണ്ടവ യഥാവിധം നീക്കം ചെയ്യുകയും മുന്നറിയിപ്പു നൽകുകയും പോലെയുള്ള പ്രവൃത്തികളിൽ മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കാവുന്നതാണ്. ദൈനംദിന വിക്കിപരിപാലനത്തിലും ക്രിയാത്മകമായി ഇടപെടാമെന്നു കരുതുന്നു. താളുകളുടെ സംരക്ഷണം, ലയനം, ഫലകങ്ങൾ ഇറക്കുമതി ചെയ്യൽ, താളുകളെ പൂർവ്വസ്ഥിതിയിലാക്കൽ - അഡ്മിനു മാത്രം സാധിക്കുന്നവ- അതുപോലെ നശീകരണ പ്രവർത്തനങ്ങളുടേയും പുതിയ മാറ്റങ്ങളുടേയും നിരന്തരമായ നിരീക്ഷണം, വേണ്ട ഇടപെടലുകൾ നടത്തുകയോ അതുമല്ലെങ്കിൽ മറ്റുള്ള വിക്കിപീഡിയൻസിന്റെ ശ്രദ്ധയിലെത്തിക്കുകയോ സഹായിക്കകയോ എന്നിവയും ചെയ്യാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.

Malikaveedu (സംവാദം) 11:58, 25 നവംബർ 2018 (UTC)Reply[മറുപടി]

  • ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ മാനദണ്ഡത്തെക്കുറിച്ചും മാളികവീടിന്റെ അഭിപ്രായമെന്താണ്?

ഉത്തരം: ശ്രദ്ധേയതയില്ല എന്നു തീരുമാനിക്കുന്ന താളുകൾ ഉടനടി നീക്കം ചെയ്യുന്നതിനു പകരം അതു മറ്റുള്ളവരുടെ കൂടി അഭിപ്രായത്തിനു വിട്ടു കൊടുക്കുകയും ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ച് കൈകാര്യം ചെയ്യുന്നതാണ് ഏറെ നല്ലത്. ഒറ്റയടിക്കു നീക്കം ചെയ്യുന്നതിനു പകരം ഇത് എങ്ങനെ നിലനിറുത്താം എന്ന് ആലോചിക്കുക. ഒരു മാസമൊക്കെ തീർച്ചയായും താൾ നിലനിറുത്താവുന്നതാണ് (താളിന്റെ ഉള്ളടക്കം സമൂഹത്തിനു ദോഷകരമല്ല എങ്കിൽ). അതു നിർമ്മിച്ച ആൾ ചെലവഴിച്ച സമയവും സേവനവുമൊക്കെ വിലമതിക്കേണ്ടതുമുണ്ട്. കാലം മാറിയതിനാൽ നിലവിലുള്ള മാനദണ്ഡങ്ങളിൽ അൽപ്പം അയവ് ആകാവുന്നതാണ്.

  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?

ഉത്തരം : ഈ രംഗത്തു പരിചയമില്ല എന്നുണ്ടെങ്കിലും മനസിലാക്കിയതിനു ശേഷം ചെയ്യാം. (ഒരാൾ ഫ്ലാഗ് നേടിയതിനു ശേഷം മനസിലാക്കേണ്ടവയാണ് ഇവ) ഈ ഉപകരണങ്ങൾ വിവിധ രീതിയിൽ ഫലപ്രദമായി ഉപയോഗിക്കാമെന്നു വിചാരിക്കുന്നു. മറ്റു ലേഖനങ്ങളിൽ പുതിയ ഉപയോക്താക്കളോ ഐ.പി.കളോ വരുത്തുന്ന മാറ്റങ്ങളിൽ ചിലതു ഝടുതിയിൽ മായ്ക്കേണ്ടവയാണ്. നശീകരണപ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഒരു ഐ.പി.യിൽനിന്നുള്ളതുപോലെയുള്ള അനാവശ്യ തിരുത്തൽ തടയാൻ ഈ ഫ്ലാഗുള്ളതിനാൽ സാധിക്കുന്നു. മറ്റൊരാളുടെ ശ്രദ്ധയിലെത്തുന്നതുവരെയോ മറ്റൊരാളെ അറിയിക്കുന്നതിനോ കാത്തുനിൽക്കേണ്ടതുമില്ല. ലേഖനങ്ങൾ സംരക്ഷിക്കൽ, അനാവശ്യമായവ നീക്കം ചെയ്യൽ, പുനഃസ്ഥാപനം ചെയ്യൽ എന്നിവയൊക്കെ ഒരു സാധാരണ യൂസർ എന്ന നിലയിൽ ചെയ്യാൻ സാധിക്കാറില്ല. ഇതൊക്കെ ഇപ്പോൾ നടക്കുന്നുണ്ട്, എന്നുണ്ടെങ്കിലും ഇതിലേയ്ക്കു ആളുകൾ സ്വയം മുന്നോട്ടുവരുകയോ നിർദ്ദേശക്കുകയോ വേണ്ടതാണ് അഭിപ്രായം. 10 വർഷം മുമ്പുള്ള വിക്കീപീഡിയ അല്ലല്ലോ ഇന്നുള്ളത്. ഇത്തരം കാര്യങ്ങളിൽ നിലവിലുള്ളവരൊടൊപ്പം ചേർന്നു പ്രവർത്തിക്കാം.

  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം വർഗ്ഗം:വിക്കിപീഡിയ പരിപാലനം

ഉത്തരം: വിക്കീപീഡിയ പരിപാലനത്തിൽ പങ്കുചേരാൻ താത്പര്യമുണ്ട്.

  • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ?

ഉത്തരം: താളുകളുടെ ലയനം, വർഗ്ഗീകരണം പോലെയുള്ള മേഖലയിൽ ആഗ്രഹമുണ്ട്. നിരവധി ലേഖനങ്ങൾ പഴയതുണ്ടല്ലോ. ഇക്കാര്യങ്ങൾ വ്യക്തമായി മനസിലാക്കുന്ന മുറക്ക് ചെയ്യാം

  • വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?

ഉത്തരം: വിജ്ഞാനസ്രോതസ് എന്നതിലുപരി ഓൺലൈൻ വിജ്ഞാനകോശമായ ഇതിനെ വർത്തമാനകാലത്തും ഭാവിതലമുറക്കുമുള്ള വിക്കീപീഡിയരുടെ ഒരു സമ്മാനമായി കാണുന്നു.

  • സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?

ഉത്തരം: ഒരു അഡ്മിന്റെ പരിധിയിലുള്ള കഴിയുന്നത്ര സേവനങ്ങൾ സമയം പോലെ ചെയ്യാൻ ശ്രമിക്കുന്നതാണ്.

  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള താങ്കളുടെ അറിവ് എത്രത്തോളം എന്നാണ് സ്വയം വിലയിരുത്തുന്നത് (ഉദാ: ട്രാൻസ്‍ക്ലൂഷൻ, വിക്കിഡാറ്റ, പ്രെറ്റിയുആർഎൽ, ഗാഡ്ജറ്റുകൾ, ജാവാസ്ക്രിപ്റ്റ്)? അത് വർദ്ധിപ്പിക്കാനുള്ള ഏതെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്?

ഉത്തരം: വിക്കീപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള അറിവു തുലോം പരിമിതമാണെന്നുള്ളതാണു സത്യം. ഇവ ക്രമേണ മനസിലാക്കി ചെയ്യാൻ ശ്രമിക്കും

  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഉത്തരം: ഫലകങ്ങൾ ആവശ്യാനുസരണം ഇറക്കുമതി ചെയ്യുന്നത് ഏറെ ഗുണകരമാണ്. ഇപ്പോൾത്തന്നെ മറ്റു വിക്കി സംരംഭങ്ങളിൽനിന്നുള്ളവ ഉപയോഗപ്പെടുത്തുന്നുണ്ടല്ലോ.

  • വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഉത്തരം: വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതു ശ്രമകരമാണെങ്കിലും, യോജിപ്പാണ്.

  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?

ഉത്തരം:അങ്ങനെ അനന്തമായി ഒറ്റവരി ലേഖനങ്ങളെ നിലനിർത്തിക്കൊണ്ടു പോകുന്ന് ഒരു ഓൺലൈൻ വിജ്ഞാന കോശത്തിന് ഒട്ടും ഭൂഷണമല്ല. അനുവാചകന് ഒരു വിഷയത്തെക്കുറിച്ച് പ്രാഥമിക അറിവുകളെങ്കിലും നൽകാത്തവ ഒരു നിശ്ചിത കാലയളവിനുള്ളിൽ നീക്കം ചെയ്യുകതന്നെ വേണം. ഇപ്പോൾത്തനെ ഇത്തരം ഒറ്റവരി ലേഖനങ്ങൾ വർഷങ്ങളുടെ പഴക്കമുള്ളതു പോലും നിലനിൽക്കുന്നു. അവ വിപുലീകരിക്കാനുള്ള ശ്രമങ്ങളൊക്കെ വലുതായി നടക്കുന്നതായും കാണുന്നില്ല. ഒരു നിശ്ചിത കാലയളവിനുള്ളിൽ (ഒരു 3 മാസം തന്നെ കൂടുതലാണ്) അവ വിപുലീകരിക്കപ്പെടുന്നില്ലായെങ്കിൽ അവ നീക്കം ചെയ്യുക തന്നെയാണ് നല്ലത്.

  • പ്രെറ്റിയുആർഎല്ലുകളെപറ്റി താങ്കളുടെ അഭിപ്രായമെന്താണ്? അത് വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

പ്രെറ്റി യു.ആർഎല്ലുകൾ യുക്തം പോലെ ചേർക്കുകയോ ചേർക്കാതിരിക്കുകയോ ചെയ്യാം. എതിരഭിപ്രായമില്ല. കൂടുതലായും ചേർക്കാൻ ശ്രമിക്കാറുമില്ല. Malikaveedu (സംവാദം) 14:40, 26 നവംബർ 2018 (UTC) --രൺജിത്ത് സിജി {Ranjithsiji} 11:22, 26 നവംബർ 2018 (UTC)Reply[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]

ഫലപ്രഖ്യാപനം[തിരുത്തുക]

Yes check.svg മാളികവീടിനെ കാര്യനിർവാഹകൻ ആയി തിരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ--പ്രവീൺ:സം‌വാദം 02:15, 30 നവംബർ 2018 (UTC)Reply[മറുപടി]

മീനാക്ഷി നന്ദിനി[തിരുത്തുക]

Meenakshi nandhini (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നാമനിർദ്ദേശം[തിരുത്തുക]

  • മീനാക്ഷി നന്ദിനി എന്ന പ്രവർത്തകയേക്കൂടി (ഒരു വനിത എന്ന നിലയിലും പരിഗണിക്കാവുന്നതാണ്) കാര്യനിർവ്വാഹകയായി നാമനിർദ്ദേശം ചെയ്യുന്നു.

Malikaveedu (സംവാദം) 04:22, 22 നവംബർ 2018 (UTC)Reply[മറുപടി]

പ്രിയപ്പെട്ട മാളികവീട് കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് എൻറെ പേര് നിർദ്ദേശിച്ചതിനുശേഷം എനിക്ക് ഒരു മെയിൽ അയച്ചിരുന്നു. (അനുവാദമില്ലാതെ എൻറെ പേരുചേർത്തു. സമ്മതമാണെന്നു കരുതുന്നു. നമുക്ക് ഒരു ടീമായിട്ടു ഈ വിജ്ഞാനലോകത്ത് എന്തെങ്കിലുമൊക്കെ ചെയ്യാനോ മാറ്റം വരുത്തുവാനോ ഒക്കെ നോക്കാമെന്നാണു വിചാരിക്കുന്നത്.) മാളികവീടിനെപ്പൊലെയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻ (വിക്കിപീഡിയയിൽ ആത്മാർത്ഥമായി വിലപ്പെട്ട സമയം ചിലവഴിച്ച് നിരവധി ലേഖനങ്ങൾ എഴുതുന്ന) എന്നെ നാമനിർദ്ദേശനം ചെയ്തപ്പോൾ അതു തള്ളിക്കളയാൻ തോന്നിയില്ല. പൊതുവെ എനിക്ക് വിക്കിപീഡിയയിൽ മടുപ്പുതോന്നി തുടങ്ങിയിരുന്നു. ഏഷ്യൻമാസ യജ്ഞസമാപനത്തോടെ വിക്കിപീഡിയയിൽ നിന്ന് എന്റെ നാളുകൾ അവസാനിപ്പിക്കണമെന്ന് കരുതിയിരുന്നു. ഞാനൊരു story writer കൂടി്യാണ്. ഇപ്പോൾ ഞാനെന്റെ കൂടുതൽ സമയവും ബ്ലോഗിൽ അതിൻറെ ടൈപ്പിങിലാണ്. വിക്കിപീഡിയക്ക് രണ്ടാം സ്ഥാനം കല്പിക്കാൻ തുടങ്ങിയിരുന്നു. വിക്കിപീഡിയ അങ്ങനെയൊരവസ്ഥയിലെത്തിയിരിക്കുന്നു എന്ന് പറയുന്നതാവും ഉചിതം. വിക്കിപീഡിയയുടെ അടിസ്ഥാനം ലേഖനങ്ങൾ ആണ്. ലേഖനങ്ങൾ ഇല്ലെങ്കിൽ കാര്യനിർവ്വാഹകനും ഒന്നുമില്ല. അതുകൊണ്ട് വിക്കിപീഡിയയിൽ ഒന്നാം സ്ഥാനം ലേഖകനുതന്നെയാണ്. ഒറ്റവരി ലേഖനമായാലും ഒരു നല്ലൊരു താൾ സൃഷ്ടിച്ചാൽ അതിനെ നിലനിർത്താൻ കാര്യനിർവ്വാഹകൻ അരുൺസുനിൽ അല്ലാതെ മറ്റൊരു കാര്യനിർവ്വാഹകൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു യഥാർത്ഥ കാര്യനിർവ്വാഹകൻ നിലവിലുള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തി മറ്റു ഉപയോക്താക്കളെ ഏകോപിച്ച് മലയാളം വിക്കിപീഡിയയിൽ മറ്റുഭാഷകളിലുള്ള വിക്കിപീഡിയയെക്കാൾ ഉന്നതനിലവാരത്തിലെത്തിക്കാനും ഞാനൊരു വിക്കിപീഡിയ എഴുത്തുകാരനെന്ന് അഭിമാനത്തോടെ പറയാനും സാധിക്കണം. എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ഉപയോക്താവ് എന്നതിനെക്കാൾ ഒരു കാര്യനിർവ്വാഹക എന്ന സ്ഥാനത്ത് കൂടുതൽ കാര്യങ്ങൾ സമയക്കുറവെന്ന തടസ്സമില്ലാതെ വിക്കിപീഡിയയിൽ കൂടുതൽ സമയം ചിലവഴിക്കുന്ന നിഷ്പക്ഷമായി പ്രവർത്തിക്കുന്ന കാര്യക്ഷമതയുള്ള ഒരു യഥാർത്ഥ വിക്കിപീഡിയൻറെ നിർദ്ദേശങ്ങൾ മാനിച്ച് പ്രവർത്തിക്കാൻ കാര്യനിർവ്വാഹക എന്ന സ്ഥാനം എനിക്ക് യോജിച്ചതാണെങ്കിൽ വിട്ടുമാറി നില്ക്കുന്നതും അല്ലാത്തതുമായ എൻറെ സഹപ്രവർത്തകരായ എല്ലാ വിക്കികൂട്ടുകാരെയും അനുകൂലമായാലും പ്രതികൂലമായാലും ഇവിടെ നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്താൻ ഞാൻ വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു.--Meenakshi nandhini (സംവാദം) 01:55, 24 നവംബർ 2018 (UTC)Reply[മറുപടി]

നാമനിർദ്ദേശത്തിന് നന്ദി. ഞാൻ എന്റെ സമ്മതം അറിയിക്കുന്നു.--Meenakshi nandhini (സംവാദം) 09:55, 22 നവംബർ 2018 (UTC)Reply[മറുപടി]

ചോദ്യോത്തരങ്ങൾ[തിരുത്തുക]

  • സംഭാവനകൾ നൽകുന്നതിനു പുറമേ എന്താണ് താങ്കൾ കാര്യനിർവ്വാഹക/ൻ എന്ന രീതിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്? --RameshngTalk to me 05:07, 25 നവംബർ 2018 (UTC)Reply[മറുപടി]


  • മലയാളം വിക്കിപീഡിയയിൽ കാലങ്ങളായി വികസിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട താളുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവയെ കൂടുതൽ വിജ്ഞാനപ്രദമാക്കുവാനും ശ്രമിക്കാമെന്നു കരുതുന്നു. ഞാൻ ഈ ജോലി ഇപ്പോഴും ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. ഫലകത്തിന്റെ കാര്യം വരുമ്പോൾ പൂർണ്ണതയിലെത്താൻ ഒരു കാര്യനിർവ്വാഹകനെ ആശ്രയിക്കേണ്ടിവരുന്നു. വിക്കിപീഡിയയിലെ ഓരോ ലേഖനങ്ങളെയും വികസിപ്പിച്ച് പൂർണ്ണതയിലെത്തിച്ച് അതിനെ സംരക്ഷിക്കുകയും ചെയ്യുക. അനാവശ്യ ഐ.പി. എഡിറ്റുകൾക്കു തടയിടുക, ഫലകങ്ങൾ ഇറക്കുമതി ചെയ്യുക. പുതിയ വിക്കിപീഡിയക്കാരെ പ്രോത്സാഹിപ്പിക്കുക,
  • പേജ് ലയിപ്പിക്കേണ്ടുന്ന ഘട്ടം വരുമ്പോൾ ചിലപ്പോൾ അത് തിരുത്താതെ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ റീഡയറക്റ്റ് ചെയ്യുന്നതിന് പകരം ഒരു താൾ മറയ്ക്കേണ്ടത് ആവശ്യമാണ്. ഒരു ഉപയോക്താവ് മാത്രമായിരുന്നാൽ ഈ വക കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. നിലവിലുള്ള കാര്യനിർവ്വാഹകർക്ക് സമയക്കുറവിനാൽ ഇതൊരിക്കലും നടക്കുന്നില്ല.
  • ചിലപ്പോൾ നശീകരണ പ്രവർത്തനങ്ങളെ അല്ലെങ്കിൽ മറ്റ് അനാവശ്യമായ എഡിറ്റുകൾക്കെതിരെ ഒരു താൾ പരിരക്ഷിക്കേണ്ടത് ആവശ്യമാണ്.
  • വിക്കിപീഡിയയിൽ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ വേണ്ട ഇടപെടലുകൾ തക്കസമയത്ത് നടത്തുകയോ അതുമല്ലെങ്കിൽ സമയക്കുറവിനാൽ ശ്രദ്ധിക്കാൻ പറ്റാതിരിക്കുന്ന മറ്റു കാര്യനിർവ്വാഹകരെ അറിയിക്കാൻ കുറച്ച് ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ഗൗരവമായി കാണാനും കാര്യനിർവ്വാഹക എന്ന സ്ഥാനം സഹായിക്കുമെന്ന് കരുതുന്നു.--Meenakshi nandhini (സംവാദം) 13:25, 25 നവംബർ 2018 (UTC)Reply[മറുപടി]


  • ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ മാനദണ്ഡത്തെക്കുറിച്ചും മീനാക്ഷിനന്ദിനിയുടെ അഭിപ്രായമെന്താണ്?
  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം വർഗ്ഗം:വിക്കിപീഡിയ പരിപാലനം
  • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ?
  • വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?
  • സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള താങ്കളുടെ അറിവ് എത്രത്തോളം എന്നാണ് സ്വയം വിലയിരുത്തുന്നത് (ഉദാ: ട്രാൻസ്‍ക്ലൂഷൻ, വിക്കിഡാറ്റ, പ്രെറ്റിയുആർഎൽ, ഗാഡ്ജറ്റുകൾ, ജാവാസ്ക്രിപ്റ്റ്)? അത് വർദ്ധിപ്പിക്കാനുള്ള ഏതെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്?
  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
  • പ്രെറ്റിയുആർഎല്ലുകളെപറ്റി താങ്കളുടെ അഭിപ്രായമെന്താണ്? അത് വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

--രൺജിത്ത് സിജി {Ranjithsiji} 11:23, 26 നവംബർ 2018 (UTC)Reply[മറുപടി]


  • ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും അതിന്റെ മാനദണ്ഡത്തെക്കുറിച്ചും മീനാക്ഷിനന്ദിനിയുടെ അഭിപ്രായമെന്താണ്?
  • പ്രിയ രഞ്ജിത്ത് സിജി, വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ലേഖനങ്ങൾ ശ്രദ്ധേയത പുലർത്തണമെന്നാണ് എൻറെ അഭിപ്രായം. എന്നാൽ ശ്രദ്ധേയതയില്ല എന്ന ഒറ്റ കാരണത്താൽ നല്ലൊരു ലേഖനം മായ്ക്കുന്നതിനുപകരം മറ്റു വിക്കിലേഖകരുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ് ഉചിതമായ നടപടിയെടുക്കാവുന്നതാണ്. ലേഖനം എഴുതിയ ലേഖകന് ഒരു പക്ഷേ ആ ലേഖനത്തെക്കുറിച്ച് പരിമിതമായ അറിവുള്ളതുകൊണ്ടോ അല്ലെങ്കിൽ ലേഖകൻ ഇവിടെ പുതിയ ഒരു വ്യക്തിയോ ആയിരിക്കാം അതുമല്ലെങ്കിൽ ഉചിതമായ സ്രോതസ്സുകളിൽ നിന്ന് കിട്ടിയ വിവരങ്ങൾ പരിമിതമോ ആയതുകൊണ്ടുമാകാം. ചെറുതായാലും വലുതായാലും അവരുടെ വിലപ്പെട്ട സമയമാണ് വിജ്ഞാനം പകർന്നു നൽകുന്നതിനു നൽകുന്നത്. ഈ കുറവ് മറ്റു വിക്കിലേഖകർ കൂടി ആ ലേഖകനോട് ചേർന്ന് ലേഖനം ഉയർന്നനിലവാരത്തിലേയ്ക്ക് ഉയർത്താൻ പരിശ്രമിച്ചു പരിഹരിക്കാവുന്നതേയുള്ളൂ.
എന്നാൽ പരസ്യപ്രചാരണം നടത്തുന്നതും പകർപ്പവകാശപ്രശ്നങ്ങൾ എന്നിവയുള്ള ലേഖനങ്ങൾ ലേഖകനുമുന്നറിയിപ്പ് നല്കി ഉടനടി മായ്ക്കുന്നതാണ് ഉചിതം.
  • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
  • ചിലപ്പോൾ നശീകരണ പ്രവർത്തനങ്ങളെ അല്ലെങ്കിൽ മറ്റ് അനാവശ്യമായ എഡിറ്റുകൾക്കെതിരെ ഒരു താൾ പരിരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിക്കിപീഡിയയിൽ സദാസമയവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ തക്കസമയത്ത് വേണ്ട ഇടപെടലുകളും ഉചിതമായ നടപടി എടുക്കുവാനും മറ്റു കാര്യനിർവ്വാഹകരെയും ലേഖകരെയും സഹായിക്കാനും കഴിയുന്നു.

കൂടാതെ ലേഖനങ്ങളെ മികവുറ്റതാക്കുന്നതിനുവേണ്ടി ഫലകങ്ങൾ ഇറക്കുമതി ചെയ്യുവാനും കഴിയുന്നു. എന്നിരുന്നാലും കാര്യനിർവാഹക ഉപകരണങ്ങൾ വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടുകൂടിയും ചെയ്യേണ്ടുന്നവയാകയാൽ കൂടുതൽ മനസിലാക്കിയശേഷം കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്നു കരുതുന്നു.

  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തി താങ്കൾ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിക്കുന്നുവോ? ഉദാഹരണം വർഗ്ഗം:വിക്കിപീഡിയ പരിപാലനം
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഒതുങ്ങിനിൽക്കാതെ ഒരു ലേഖനം വിജ്ഞാനപ്രദമായരീതിയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിന് ചെയ്യാനാകുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു.
  • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ?
  • വിജ്ഞാനപ്രദമായ മേഖലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. മലയാളം വിക്കിപീഡിയയിൽ കാലങ്ങളായി വികസിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട താളുകൾ വികസിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം അവശ്യം വേണ്ട ലേഖനങ്ങളെ മികവുറ്റതാക്കാനും അവയെ കൂടുതൽ വിജ്ഞാനപ്രദമാക്കുവാനും ശ്രമിക്കാമെന്നു കരുതുന്നു. ഞാൻ ഈ ജോലി ഇപ്പോഴും ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. ഫലകത്തിന്റെ കാര്യം വരുമ്പോൾ പൂർണ്ണതയിലെത്താൻ ഒരു കാര്യനിർവ്വാഹകനെ ആശ്രയിക്കാതെ വിക്കിപീഡിയയിലെ ഓരോ ലേഖനങ്ങളെയും വികസിപ്പിച്ച് പൂർണ്ണതയിലെത്തിച്ച് അതിനെ സംരക്ഷിക്കുവാനും അനാവശ്യ ഐ.പി. എഡിറ്റുകൾക്കു തടയിടുക, ഫലകങ്ങൾ ഇറക്കുമതി ചെയ്യുക, പുതിയ വിക്കിപീഡിയക്കാരെ പ്രോത്സാഹിപ്പിക്കുക എന്നിവ ചെയ്യുവാനും ആഗ്രഹിക്കുന്നു.
  • വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?
  • ഭാവിതലമുറയ്ക്ക് വേണ്ടി കരുതി ഒരുക്കിയെടുക്കുന്ന ഒരു അക്ഷയനിധിയായി കാണുന്നു.
  • സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
  • കാര്യനിർവാഹകർക്ക് മുൻകൈയെടുത്ത് ചെയ്യാൻ സാധിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഒതുങ്ങിനിൽക്കാതെ ഒരു ലേഖനം വിജ്ഞാനപ്രദമായരീതിയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിന് ചെയ്യാനാകുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു. കൂടാതെ പേജ് ലയിപ്പിക്കേണ്ടുന്ന ഘട്ടം വരുമ്പോൾ ചിലപ്പോൾ അത് തിരുത്താതെ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ റീഡയറക്റ്റ് ചെയ്യുന്നതിന് പകരം ഒരു താൾ മറയ്ക്കേണ്ടത് ആവശ്യമാണ്. ഒരു ഉപയോക്താവ് മാത്രമായിരുന്നാൽ ഈ വക കാര്യങ്ങൾ ചെയ്യാൻ കഴിയില്ല.
  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള താങ്കളുടെ അറിവ് എത്രത്തോളം എന്നാണ് സ്വയം വിലയിരുത്തുന്നത് (ഉദാ: ട്രാൻസ്‍ക്ലൂഷൻ, വിക്കിഡാറ്റ, പ്രെറ്റിയുആർഎൽ, ഗാഡ്ജറ്റുകൾ, ജാവാസ്ക്രിപ്റ്റ്)? അത് വർദ്ധിപ്പിക്കാനുള്ള ഏതെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്?
  • വിക്കിപീഡിയയിലെ സാങ്കേതിക സംവിധാനങ്ങളെപ്പറ്റിയുള്ള അറിവ് പരിമിതമാണ്. ചില ഗാഡ്ജറ്റുകളുടെ ഉപയോഗം മാത്രമാണ് ഇതുവരെ ആവശ്യം വന്നിട്ടുള്ളൂ. ലേഖനം നല്ല രീതിയിൽ എഴുതിയാൽ മാത്രമാകില്ല അത് മറ്റ് ഇതര വിക്കിസംരംഭങ്ങളുമായി കോർത്തിണക്കേണ്ടത് അത്യന്താപേക്ഷിതമായതിനാൽ വിക്കിഡാറ്റ കൂടി കൈകാര്യം ചെയ്യാമെന്ന് ഉദ്ദേശിക്കുന്നു.
  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • ഫലകങ്ങൾ ഇറക്കുമതിചെയ്യുന്നത് ലേഖനത്തെ മികവുറ്റതാക്കാൻ ഉപകരിക്കുന്നു. ഫലകങ്ങൾ കോപ്പി ചെയ്ത് നിർമ്മിക്കാമെങ്കിലും എല്ലാ ഫലകങ്ങളും അങ്ങനെ നിർമ്മിക്കാനാകില്ല. ഈ അവസരങ്ങളിൽ ഫലകം ഇറക്കുമതി ചെയ്യുന്നത് നല്ലതാണ്. ഒരു ലേഖനം നല്ല നിലവാരം പുലർത്തുന്നതിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഫലകങ്ങൾ പങ്കുവഹിക്കുന്നുണ്ട്.
  • വിക്കിഡാറ്റ അടിസ്ഥാനമാക്കി ഫലകങ്ങൾ പുനർനിർമ്മിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
  • ഫലകങ്ങൾ പുനർനിർമ്മിക്കുക വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്. കൂടാതെ പല ഫലകങ്ങളും അപ്ഡേറ്റ് ചെയ്യാൻ ഇത് സഹായകമാണ്. ശ്രമകരമായ കാര്യമാണെങ്കിലും ശ്രമിക്കാവുന്നതാണ്.
  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
  • ഒറ്റവരി ലേഖനങ്ങൾ അനന്തമായി നിലനിർത്തിക്കൊണ്ടുപോകുന്നതിനോടു വിയോജിക്കുന്നു. എന്നിരുന്നാൽ തന്നെയും ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ നല്ലൊരു ലേഖനമാകാൻ കഴിയുന്ന ഒരു ലേഖനം മായ്ക്കുന്നതിനുപകരം മറ്റു വിക്കിലേഖകരുടെ അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ് ഉചിതമായ നടപടിയെടുക്കാവുന്നതാണ്. ലേഖനം എഴുതിയ ലേഖകന് ഒരു പക്ഷേ ആ ലേഖനത്തെക്കുറിച്ച് പരിമിതമായ അറിവുള്ളതുകൊണ്ടോ അല്ലെങ്കിൽ ലേഖകൻ ഇവിടെ പുതിയ ഒരു വ്യക്തിയോ ആയിരിക്കാം അതുമല്ലെങ്കിൽ ഉചിതമായ സ്രോതസ്സുകളിൽ നിന്ന് കിട്ടിയ വിവരങ്ങൾ പരിമിതമോ ആയതുകൊണ്ടുമാകാം. ചെറുതായാലും വലുതായാലും അവരുടെ വിലപ്പെട്ട സമയമാണ് വിജ്ഞാനം പകർന്നു നൽകുന്നതിനു നൽകുന്നത്. ഈ കുറവ് മറ്റു വിക്കിലേഖകർ കൂടി ആ ലേഖകനോട് ചേർന്ന് ലേഖനം ഉയർന്നനിലവാരത്തിലേയ്ക്ക് ഉയർത്താൻ പരിശ്രമിച്ചു പരിഹരിക്കാവുന്നതേയുള്ളൂ. ഇതെല്ലാം ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ കൈകാര്യം ചെയ്യേണ്ടുന്നവയാണ്. ഇവയിൽ ലയിപ്പിക്കാനുള്ളവ ലയിപ്പിക്കുകയും ആകാം.
  • പ്രെറ്റിയുആർഎല്ലുകളെപറ്റി താങ്കളുടെ അഭിപ്രായമെന്താണ്? അത് വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നതിനെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?
  • പ്രെറ്റിയുആർഎല്ലുകൾ ലേഖനങ്ങളിൽ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നത് നല്ലതാണെന്നാണ് അഭിപ്രായം. എന്നാൽ പഴയ ലേഖനങ്ങളിലെ പ്രെറ്റിയുആർഎല്ലുകൾ വിക്കിഡാറ്റയുമായി ബന്ധിപ്പിക്കുന്നത്.ഒരു ശ്രമകരമായ ജോലിയാണ്. --Meenakshi nandhini (സംവാദം) 18:10, 26 നവംബർ 2018 (UTC)Reply[മറുപടി]


  • ഉപയോക്താക്കൾക്കിടയിൽ ഒരാൾ അപരനോ അപരയോ എന്ന സംശയം നിലനിൽക്കുന്നുവെങ്കിൽ സംശയനിവൃത്തി വരുത്തേണ്ടതിന്റ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. ആരോപണം തെളിയിക്കുവാൻ അപേക്ഷിച്ചുകൊള്ളുന്നു. നാമനിർദ്ദേശം ചെയ്തയാളുടെ ഉദ്ദേശ ശുദ്ധിയിൽ ആർക്കെങ്കിലും സംശയമുണ്ടോ എന്നറിയില്ല...

"നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം" എന്ന താഴെക്കാണുന്ന ഒരു അഭിപ്രായം പൊതുവായി എല്ലാവർക്കും ബാധകമാണോ എന്നു വ്യക്തമാക്കുമോ? അതുപോലെ തന്നെ "മലയാളം വിക്കിപീഡിയക്ക് ആവശ്യകതയാണ് ഒരാളുടെ യോഗ്യതയേക്കാൾ പ്രധാനം" എന്ന അഭിപ്രായവും ശ്രദ്ധിക്കുക. Malikaveedu (സംവാദം) 04:31, 26 നവംബർ 2018 (UTC)Reply[മറുപടി]

നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം എന്നു പറഞ്ഞത് ഞാനാണ്. ആ സന്ദർഭമല്ല ഇവിടെ ഉള്ളത്, അത് പൊതുവായി എല്ലാവർക്കും ബാധകവുമല്ല. മാളികവീട് കാര്യത്തെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ജനറലൈസ് ചെയ്യരുത്. നിലവിൽ, രണ്ടുപേർ ഉണ്ടെന്നിരിക്കെ ഒരാൾ കൂടെ ചെക്ക് യൂസർ ആവേണ്ടതിന്റെ ആവശ്യകതയെന്തെന്ന് വിശദീകരിക്കേണ്ടതു നിർദ്ദേശകൻ തന്നെയാണല്ലോ, ഒന്നുകിൽ നിലവിലുള്ള യൂസേർസിന്റെ കഴിവുകേടാവണം, അല്ലെങ്കിൽ നമുക്കറീയാത്ത മറ്റെന്തോ കാര്യമാവണം. ആ സന്ദർഭത്തിൽ അതു വിശദീകരിക്കേണ്ട കർത്തവ്യം നിർദ്ദേശകനുണ്ടെന്ന് പറഞ്ഞതാണു സന്ദർഭം. ഇവിടെ അതല്ല വിഷയം. മീനാക്ഷി നന്ദിനി നല്ലൊരു എഴുത്തുകാരിയാണ്, ആ എഴുതിയവ തന്നെ വിക്കിവത്കരണം നടത്തി പുതുക്കാനുണ്ടെന്നതല്ലാതെ മറ്റൊരു ദോഷം എഴുത്തുകളിൽ പറയാൻ പറ്റില്ല. പക്ഷേ, കഴിഞ്ഞ നാളുകൾക്കിടയിൽ അവരുടെ വിക്കിപെരുമാറ്റവും വിക്കിചിന്തകളും വിക്കിയെ മനസ്സിലാക്കിയതും ഒക്കെ വെച്ചു നോക്കുമ്പോൾ ശ്രദ്ധയോടെ കാണേണ്ട വ്യക്തിത്വം തന്നെയാണവർ. ഇവിടെ നടക്കുന്ന ചർച്ചകൾ തന്നെ നോക്കുക. ഈ സ്വഭാവവും വെച്ച് അഡ്മിൻ പാനലിന്റെ ഏഴയലത്തുപോലും കയറ്റാൻ പാടില്ലാത്തതാണവരെ. ശരിക്കും നമ്മുടെ ചെക്ക് യൂസേർസിനെ വെച്ച് കഴിഞ്ഞ കാലങ്ങളിൽ സംശയമുളവാക്കിയ ആളുകളുടെ ഐപി അഡ്രസ്സ് വെച്ച് ചികഞ്ഞു നോക്കേണ്ടത് ഈയൊരു സന്ദർഭത്തിൽ നല്ലതാവും എന്നു കരുതുന്നു! - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:53, 26 നവംബർ 2018 (UTC)Reply[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]

  • Symbol oppose vote.svg എതിർക്കുന്നു സോക്ക് പപ്പറ്റാണെന്ന് സംശയം തോന്നിക്കുന്ന തരത്തിലുള്ള സംവാദങ്ങൾ ചെക്ക് യൂസർ അഗ്നി പരീക്ഷ കഴിഞ്ഞു നോക്കാം. --Challiovsky Talkies ♫♫ 18:21, 24 നവംബർ 2018 (UTC)Reply[മറുപടി]
  • Symbol neutral vote.svg നിഷ്പക്ഷം- ഉപയോക്താവിന്റെ മറ്റെല്ലാകാര്യങ്ങളോടും ഞാൻ യോജിക്കുന്നു.എന്നാൽ 'സ്ത്രീ' എന്ന പദം ഉപയോഗിച്ചതിനെ ഞാൻ എതിർക്കുന്നു.Adithyak1997 (സംവാദം) 05:05, 26 നവംബർ 2018 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു- കുറഞ്ഞ കാലയളവിൽ നൂറുകണക്കിന് ലേഖനങ്ങൾ സംഭാവന ചെയ്തതിനെ ആദരവോടെ കാണുന്നു. പക്ഷേ, വിമർശനങ്ങളേയും സമചിത്തതയോടെ സ്വീകരിക്കുന്ന പക്വത വരുന്നതുവരെ കാര്യനിർവാഹക പദവി സ്വീകരിക്കരുതെന്ന് കരുതുന്നു Vijayan Rajapuram {വിജയൻ രാജപുരം} 15:54, 26 നവംബർ 2018 (UTC),Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു--അനുകൂലിക്കാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത് കൂടാതെ അത്യാവശ്യം ടൂളുകൾ, കാര്യനിർവ്വാഹക ചുമതലകൾ എന്നിവയക്കുറിച്ച് അറിവ് ധാരാളം മതി. --RameshngTalk to me 07:31, 27 നവംബർ 2018 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു--ഹിരുമോൻ (സംവാദം) 10:30, 27 നവംബർ 2018 (UTC)Reply[മറുപടി]
  • Symbol oppose vote.svg എതിർക്കുന്നു - ഒരു കാര്യനിർവ്വാഹകന് വേണ്ട അടിസ്ഥാന യോഗ്യതകളായ ക്ഷമ, പക്വതയോടുള്ള പെരുമാറ്റം എന്നിവ ഉപയോക്താവിൽ കാണാൻ കഴിയുന്നില്ല.--ശ്രീജിത്ത് കെ (സം‌വാദം) 15:40, 28 നവംബർ 2018 (UTC)Reply[മറുപടി]

കാര്യകാരണങ്ങൾ[തിരുത്തുക]

മീനാക്ഷി നന്ദിനി എതിർക്കുന്നവർ അതിൻറെ കാരണം കൂടി വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു എന്നെഴുതിയത് ഞാൻ എതിർപ്പ് രേഖപ്പെടുത്തിയതിനു ശേഷം ആകയാൽ ഇവിടെ പറയുന്നു. എതിർക്കാൻ കാരണങ്ങൾ പലതുണ്ട്. ആദ്യംതന്നെ പറയട്ടെ നിങ്ങൾ നല്ല എഴുത്തുകാരി തന്നെയാണ്; ഇനിയും വിക്കിയിൽ തുടരണം എന്നുതന്നെയാണ് അഭ്യർത്ഥന. വിക്കിപീഡിയയെ പറ്റി നല്ലൊരു ധാരണയിലെത്തിച്ചേരാൻ താങ്കൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ ധാരണ. ഉദാഹരണങ്ങൾ ഒത്തിരിയുണ്ട്. ഇവിടെ മേലേ കൊടുത്തിരിക്കുന്ന ഒന്നാമത്തെ പാരഗ്രാഫിൽ തന്നെ അക്കാര്യം നല്ലപോലെ നിഴലിക്കുന്നുണ്ട്. കുറച്ചു കാലം എടുത്തായാലും മാറിവരും എന്നു തന്നെയാണ് വിശ്വാസം. ഇതുപോലെ ചിലകാരണങ്ങൾ ശ്രദ്ധയിൽ പെട്ടതിനാൽ മാത്രമാണ് എതിർത്തത്. മടുപ്പുതോന്നിയെന്നത് സത്യമാണെങ്കിൽ മാറി നിൽക്കുന്നതുതന്നെയാണുചിതം. അങ്ങനെ മാറി നിൽക്കുന്നവർ പലരുണ്ട് വിക്കിയിൽ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 04:16, 24 നവംബർ 2018 (UTC)Reply[മറുപടി]

Rajesh Odayanchal, പ്രിയ സുഹൃത്തെ, താങ്കളുടെ മറുപടി തന്നെ വിക്കിപീഡിയയ്ക്ക് ഉയർച്ച ഉണ്ടാക്കുന്നതല്ല. ക്ഷീണമുണ്ടാക്കുന്നതാണ്. ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പിന് അത്യാവശ്യം വേണ്ടുന്ന ഘടകങ്ങളെന്താണെന്ന് ആദ്യം പഠിക്കുക. ഇട്ടെറിഞ്ഞിട്ടുപോകാനാണെങ്കിൽ ഈ പ്രസ്ഥാനം എങ്ങനെയാണ് നിലനിൽക്കുക. എന്റെ സീനിയർ എന്നു പറയുന്നവർ വിക്കിപീഡിയയിൽ വിനിയോഗിച്ച സമയവും ഞാൻ ഒരു വർഷം വിനിയോഗിച്ച സമയവും താരതമ്യം ചെയ്യുക. ഞാൻ മഹത്തായ ഒരു വ്യക്തിയുടെ സ്വന്തം മാതാവിൽ നിന്നും പ്രചോതിതനായ സാക്ഷാൽ ജിമ്മിവെയ്ൽസിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്നു. ഞാൻ എന്തുചെയ്യണം എന്നു തീരുമാനിക്കുന്നത് താങ്കളല്ല. ഇതിനകം തന്നെ താങ്കളുടെ യോഗ്യത വെളുപ്പെടുത്തിയിട്ടുണ്ട്. എനിക്ക് മടുപ്പുതോന്നുവെങ്കിൽ അതിന് കാരണക്കാർ എന്റെ സീനിയേഴ്സ് തന്നെയാണ്. എനിക്ക് മാർക്കിടാൻ എന്റെ പിന്നാലെ യഥാർത്ഥ വിക്കിപീഡിയർ വരുന്നുണ്ട്.--Meenakshi nandhini (സംവാദം) 04:49, 24 നവംബർ 2018 (UTC)Reply[മറുപടി]

താങ്കൾ ഈ പറഞ്ഞിതിനോട് ഇവിടെ യോജിച്ചേക്കാം. എന്നാലും അഭിപ്രായം മാറ്റാൻ താല്പര്യമില്ല. മഹത്തായ വ്യക്തിയുടെ സ്വന്തമായ മാതാവിൽ നിന്ന് പ്രചോതിതനായ ജിമ്മിവെയ്‌ൽസിന്റെ സ്വപ്നസാക്ഷാത്കാരം പൂർണതയിൽ എത്തിച്ചേർക്കാൻ താങ്കൾ കൂടെനിൽക്കുമെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:36, 24 നവംബർ 2018 (UTC)Reply[മറുപടി]

Rajesh Odayanchal, പ്രിയ സുഹൃത്തെ, അപ്പോൾ എന്നെ എതിർക്കുന്നു എന്നുപറഞ്ഞതിൽ എന്താണർത്ഥം. വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി പ്രവർത്തിക്കുന്നവരെ താങ്കൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നു ശക്തമായി തെളിയിച്ചിരിക്കുന്നു--Meenakshi nandhini (സംവാദം) 05:45, 24 നവംബർ 2018 (UTC)Reply[മറുപടി]

വിക്കിപീഡിയയുടെ നന്മയ്കുവേണ്ടി താങ്കൾ വേണ്ടതുപോലെ ചെയ്യുന്നുണ്ട്, അതിനിയും തുടരണം, അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. അക്കാര്യത്തിൽ നിർത്സാഹപ്പെടുത്തുന്നതായി തോന്നരുത്. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:57, 24 നവംബർ 2018 (UTC)Reply[മറുപടി]
Meenakshi nandhini: Wikipedia:Administrators#History കാണുക: "becoming a sysop is *not a big deal". അത് കേവലം സാങ്കേതിക ജോലികൾ ചെയ്യാൻ കുറപ്പേരെ തൽക്കാലത്തേക്ക് ഏൽപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ്. സാങ്കേതിക പരിചയവും, സമയലഭ്യതയും, സ്ഥിരതയുള്ള മനോനിലയും, പക്ഷപാത രഹിതമായി പ്രവർത്തിക്കാനുള്ള പക്വതയും ഒക്കെയാണ് അതിന്റെ യോഗ്യതകൾ. ലേഖനങ്ങളോ ചിത്രങ്ങളോ സംഭാവന ചെയ്യുവാൻ ആ ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല. എന്നുതന്നെയല്ല ആ ജോലികൾ ലേഖകരുടെ ഏറെ സമയം അപഹരിക്കുകയും ചെയ്യും. എട്ടു വർഷത്തോളമായി പല വിക്കികളിലുമുള്ള ഞാൻ ഇതുവരെ ഒന്നിലും കാര്യനിർവാഹക പദവി വഹിച്ചിട്ടില്ല. അതൊരു ആവശ്യമായി തോന്നിയിട്ടുമില്ല. അതുകൊണ്ട് കാര്യനിർവാഹക സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ എതിർക്കുന്നതിനെ വിക്കിയിലെ മറ്റു സംഭാവനകളോടുള്ള പ്രതികരണമായി കണക്കാക്കരുത് എന്നാണ് എന്റെ അഭിപ്രായം. (സമയമുണ്ടെങ്കിൽ ഈ താളിലെ കുറെ ചുവന്ന കണ്ണികൾ നീലയാക്കാൻ സഹായിക്കുക Face-smile.svg). ജീ 06:52, 24 നവംബർ 2018 (UTC)Reply[മറുപടി]
പക്വതയില്ലാത്ത സമീപനങ്ങൾ. മറ്റൊരാളുടെ അപരനായി പ്രവർത്തിക്കുന്നതായും സംശയിക്കുന്നു. Shagil Kannur (സംവാദം) 12:45, 24 നവംബർ 2018 (UTC)Reply[മറുപടി]


ധാരാളം കാര്യനിർവ്വാഹകർ മലയാളം വിക്കിപീഡിയയിൽ ഉണ്ട്. പരസ്പരം അധികാരത്തിനുവേണ്ടി തമ്മിൽത്തല്ലുകൂടി കാര്യനിർവ്വാഹക പദവിയിലെത്തുമ്പോൾ അവർക്കുണ്ടായിരുന്ന അടിസ്ഥാനയോഗ്യതയെന്തായിരുന്നു എന്ന് ഇതിനകം എല്ലാവരും പുറംലോകം ബുക്ക്മാർക്ക് ചെയ്തിട്ടുണ്ടാവും എന്നുവിശ്വസിക്കുന്നു. കാര്യനിർവ്വാഹകപദവിയിലെത്തിയതിനുശേഷം അധികാരദുർവിനിയോഗം ചെയ്ത് വ്യക്തിതാല്പര്യങ്ങളുടെയടിസ്ഥാനത്തിൽ മായ്ക്കപ്പെട്ട ലേഖനങ്ങളുടെ സംവാദത്താളുകൾ, യഥാർത്ഥ ചരിത്രം വ്യക്തമാക്കുന്ന പത്തായപ്പുരയിലാക്കിയിട്ടുള്ള കാര്യനിർവ്വാഹകരുടെ സംവാദത്താളുകൾ, മലയാളം വിക്കിപീഡിയയുടെ വളർച്ചയ്ക്ക് തടസ്സമായി നിൽക്കുന്ന ധാരാളം സംഗതികൾ പത്തായപുരയിലാക്കി ഒളിപ്പിച്ചുകൊണ്ട് വെറും ഒരുവർഷം കൊണ്ട് ഇത്രയും എഴുതി എനിക്ക് കാര്യനിർവ്വാഹക പദവി തന്നുകൂടെ എന്ന് നെഞ്ചുവിരിച്ചുനിന്ന് ചോദിക്കുന്നുവെന്ന് അധിക്ഷേപിക്കുന്നതരത്തിലെത്തിച്ചേർന്ന് (സംവാദം താളിലെ ഉപവിഭാഗം:കുറിപ്പുകൾ) (ഇതു പോലെ പല സന്ദർഭങ്ങളും എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്) പുതിയതലമുറയ്ക്ക് പ്രോത്സാഹനം നൽകാതെ പത്തടിമുമ്പോട്ടുവയ്ക്കുന്നവരെ പത്തടിപിന്നോട്ടാക്കുന്ന പ്രവണത സൃഷ്ടിക്കുന്ന മാതൃകയാകേണ്ടിയിരുന്ന സീനിയേഴ്സിന് പത്തായപുരയിലേയ്ക്ക് മാറ്റപ്പെട്ട നല്ലൊന്നാന്തരം ചരിത്രമുണ്ട്. കാര്യനിർവ്വാഹകപദവിയിലെത്തിയതിനുശേഷം അവരുടെ ഓരോരുത്തരുടെയും സർവ്വീസ് റെക്കോർഡുകൾ പരിശോധിക്കുക. വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുന്ന പരസ്പരം കലഹിക്കുന്ന വെറും ഒരുവർഷം കൊണ്ട് ഞാൻ വിക്കിപീഡിയയ്ക്ക് വേണ്ടി ഇത്രയും പ്രവർത്തിച്ചിട്ട് അതൊരു യോഗ്യതയായി കാണാതെ വോട്ടിടാൻ മടിക്കുന്ന കാര്യനിർവ്വാഹകർ ഇതുതന്നെയാണ് വിക്കിപീഡിയയുടെ ശാപം. പുതിയ ഊർജ്ജസ്വലരായ വിക്കിസമൂഹത്തെ വാർത്തെടുക്കാൻ ഞാൻ വീണ്ടും അണിയറയിലേയ്ക്ക് മറഞ്ഞുപോയ എൻറെ പ്രിയ വനിതാ സുഹൃത്തുക്കളെയും നിങ്ങൾ ഊർജ്ജസ്വലരായി മടങ്ങി വരാൻ നിങ്ങളെ ക്ഷണിക്കാൻ ഈ അവസരം ഞാൻ വിനിയോഗിക്കുന്നു. വിരലിലെണ്ണാവുന്ന ലേഖകരെകൊണ്ടുമാത്രം നിലനിൽക്കുന്ന മലയാളം വിക്കിപീഡിയയുടെ നിലവാരം ഉയർത്താൻ പുതിയ തലമുറയ്ക്ക് തടസ്സമായി നിൽക്കുന്നതെന്താണെന്ന് നിങ്ങൾക്ക് എൻറെ സംവാദത്താളിൽ കുറിക്കാം .--Meenakshi nandhini (സംവാദം) 23:25, 25 നവംബർ 2018 (UTC)Reply[മറുപടി]

Rajesh Odayanchal എഴുതിയിരുന്ന കുറിപ്പുകൾ (ഇപ്പോൾ വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് സംവാദം താളിലേയ്ക്കു (വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് താളിൽ നിന്നും Sreejithk2000 മാറ്റിയത്) അടിസ്ഥാനമാക്കിയാണ് വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് (ഉപവിഭാഗം) താളിൽ ഞാൻ എഴുതിയിട്ടുള്ളത്. ഇങ്ങനെയാണ് വിക്കിനയമെങ്കിൽ മറ്റുള്ളവർക്ക് കാര്യങ്ങൾ എങ്ങനെയാണ് മനസ്സിലാകുക.--Meenakshi nandhini (സംവാദം) 12:59, 28 നവംബർ 2018 (UTC)Reply[മറുപടി]

ഫലപ്രഖ്യാപനം[തിരുത്തുക]
☒N വോട്ടെടുപ്പ് അവസാനിച്ചു മൂന്നിൽ രണ്ട് വോട്ടുകൾ ലഭിച്ചില്ല.--പ്രവീൺ:സം‌വാദം 02:34, 30 നവംബർ 2018 (UTC)Reply[മറുപടി]