വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emblem-WikiVote ml.svg
മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

 • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
 • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

 • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
 • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

 • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
 • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
പഴയ തിരഞ്ഞെടുപ്പുകളുടെ നിലവറനിലവറ

കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും[തിരുത്തുക]

കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം[തിരുത്തുക]

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

 • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
 • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
 • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ, സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക

രഞ്ജിത്ത് സിജി[തിരുത്തുക]

Ranjithsiji (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)
പുതിയ കാര്യനിർവ്വാഹകനായി രഞ്ജിത്തിനെ നാമനിർദ്ദേശം ചെയ്യുന്നു. ആകെ 4,485 ൽപ്പരം തിരുത്തുകൾ നടത്തിയിട്ടുള്ള രഞ്ജിത്ത് സിജി 967 ൽ പരം പേജുകൾ സൃഷ്ടിച്ചിട്ടുമുണ്ട്. മലയാളം വിക്കിപീഡിയയിൽ പുതിയ പല പ്രോജക്ടുകൾക്കും ചുക്കാൻ പിടിക്കുന്നു. --Adv.tksujith (സംവാദം) 04:11, 2 ഒക്ടോബർ 2016 (UTC)

നാമനിർദ്ദേശത്തിന് നന്ദി. സമ്മതം അറിയിക്കുന്നു. ഒരു കാര്യനിർവ്വാഹനാകാതെ വിക്കിയിൽ എന്തെല്ലാം ചെയ്യാം എന്ന ഒരു പരീക്ഷണം കുറേനാളായി ചെയ്തുനോക്കുന്നു. കാര്യനിർവ്വാഹക പണികൾ ഏറ്റെടുക്കാൻ സന്തോഷം.--രൺജിത്ത് സിജി {Ranjithsiji} 08:29, 2 ഒക്ടോബർ 2016 (UTC)

സംവാദം[തിരുത്തുക]

ചോദ്യങ്ങൾ

താഴെ നൽകുന്ന ചോദ്യങ്ങൾക്ക് മറുപടി ആഗ്രഹിക്കുന്നു.

 • താളുകൾ നീക്കം ചെയ്യുന്നതിനെ മാനദണ്ഡത്തെക്കുറിച്ച് രഞ്ജിത്തിന്റെ അഭിപ്രായമെന്താണ്?
ഒരു വിജ്ഞാനകോശമെന്നനിലക്ക് എല്ലാത്തരത്തിലുള്ള അറിവുകളും അതിന്റെ ഭാഗമാകേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. എങ്കിലും തീരെ പ്രസക്തമല്ലാത്ത വിഷയങ്ങളും ക്രീയാത്മകമല്ലാത്ത വിഷയങ്ങളും ഒഴിവാക്കപ്പെടുകയോ പിന്നീടത്തേക്ക് മാറ്റിവയ്ക്കപ്പെടുകയോ ചെയ്യേണ്ടതായിവരും. ഏതെങ്കിലും തരത്തിൽ വിജ്ഞാനം പകരുന്ന താളുകളെല്ലാം നിലനിറുത്തുക തന്നെ വേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം അവയിലെ വിവരങ്ങളിൽ മാത്രമേ മാറ്റം വരികയുള്ളൂ. അത്തരത്തിൽ വിജ്ഞാനകോശത്തിന് തീരെ യോജിക്കാത്ത താളുകൾ മാത്രമേ ഒഴിവാക്കപ്പെടേണ്ടതുള്ളൂ. ഏതെങ്കിലും തരത്തിൽ നിലനിറുത്തപ്പെടാൻ സാദ്ധ്യതയുള്ളവയെല്ലാം നിലനിറുത്തപ്പെടുകതന്നെ വേണം. അതിനായി നമ്മൾ പരിശ്രമിക്കുകതന്നെ വേണം. ലേഖന രക്ഷാസംഘം എന്ന പദ്ധതി തന്നെ അതിനായാണല്ലോ ആരംഭിച്ചത്. --രൺജിത്ത് സിജി {Ranjithsiji} 16:37, 2 ഒക്ടോബർ 2016 (UTC)
 • താങ്കൾക്ക് കാര്യനിർവാഹക ഉപകരണങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും എന്നാണ് കരുതന്നത്?
പ്രധാനമായും നശീകരണപ്രവർത്തനങ്ങൾ തടയാനായിട്ടായിരിക്കും കാര്യനിർവ്വാഹക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരിക എന്നാണ് ഞാൻ കരുതുന്നത്. ദൈനംദിന വിക്കിപരിപാലനത്തിൽ കാര്യനിർവ്വാഹക ഉപകരണങ്ങൾ സഹായകമാകും എന്ന് വിചാരിക്കുന്നു. മീഡിയവിക്കി എന്ന സോഫ്റ്റ്‍വെയറിന്റെ പ്രവർത്തനരീതികളെപ്പറ്റി പഠിക്കാനും പരീക്ഷിക്കാനും തുടർച്ചയായി ശ്രമിക്കുന്നതുകൊണ്ട് ഈ ഉപകരണങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. --രൺജിത്ത് സിജി {Ranjithsiji} 16:37, 2 ഒക്ടോബർ 2016 (UTC)
വിക്കിപരിപാലനത്തിൽ അനേകം ജോലികൾ മുടങ്ങിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒന്നോ ഒന്നിലധികമോ ഏറ്റെടുക്കാനും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. --രൺജിത്ത് സിജി {Ranjithsiji} 16:37, 2 ഒക്ടോബർ 2016 (UTC)
എന്റെ ചോദ്യം,
 • ഏതെങ്കിലും പ്രത്യേക മേഖലയിൽ താങ്കൾ കാര്യക്ഷമമായി ഇടപെടാൻ ആഗ്രഹിക്കുന്നുണ്ടോ, ഉദാഹരണത്തിന് വർഷങ്ങളായി ലയിപ്പിക്കാനുള്ള താളുകൾ ബാക്കി കിടക്കുന്നു--Vinayaraj (സംവാദം) 10:17, 2 ഒക്ടോബർ 2016 (UTC)
ഇടപെടാനായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതിനായി ലയിപ്പിക്കേണ്ട താളുകളിലെ വിഷയങ്ങളിൽ സമഗ്രമായ സഹായവും നിർദ്ദേശങ്ങളും അഭിപ്രായ രൂപീകരണവും നടത്തേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ നടത്തുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 16:37, 2 ഒക്ടോബർ 2016 (UTC)


എന്റെ ചോദ്യങ്ങൾക്കുകൂടി വിശദീകരണം ആഗ്രഹിക്കുന്നു.

 1. ശ്രദ്ധേയതയെക്കുറിച്ചും താളുകൾ നീക്കം ചെയ്യുന്നതിനേക്കുറിച്ചും ഞാൻ ഒന്നും ചോദിക്കുന്നില്ല എങ്കിലും താങ്കൾക്ക് അതിന്മേലുള്ള അഭിപ്രായം പറയാവുന്നതാണ്.
ശ്രദ്ധേയതയെന്നത് ചില വിവരങ്ങൾ തൽക്കാലത്തേക്ക് മാറ്റിവയ്ക്കാനുള്ള ഒരു ചെറിയ കടമ്പയായാണ് ഞാൻ കാണുന്നത്. ഇന്ന് അശ്രദ്ധമായ പലതും കാലം കഴിയുമ്പോൾ ശ്രദ്ധിക്കപ്പെടുകയും വിജ്ഞാനകോശത്തിന്റെ പരിധിയിൽ വരികയും ചെയ്യും എന്നാണ് എന്റെ നിരീക്ഷണം. താളുകൾ പരമാവധി നിലനിറുത്തപ്പെടണം എന്നാണ് എന്റെ വീക്ഷണം. എന്നാൽ തീരെ അപ്രസക്തമായതും ക്രീയാത്മകമല്ലാത്തതുമായവയെ നമുക്ക് ഒരു നിശ്ചിതകാലയളവിലേക്ക് ഒഴിവാക്കിവയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടിവന്നേക്കാം. പ്രധാനമായും അഭിപ്രായ രൂപീകരണമാണ് ഇത്തരം കാര്യങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത്.--രൺജിത്ത് സിജി {Ranjithsiji} 16:37, 2 ഒക്ടോബർ 2016 (UTC)
 1. പുതിയ സങ്കേതങ്ങൾ നോട്ടിഫിക്കേഷൻ പോലും ഉപയോക്താക്കൾക്ക് നൽകാതെ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം ?
ഇത് ഒരു നല്ല കീഴ്‍വഴക്കമല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു മാറ്റം വരുത്തുന്നതിനുമുൻപ് അഭിപ്രായ സമന്വയം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില മാറ്റങ്ങൾ അടിയന്തിരമായി നടപ്പിലാക്കേണ്ടതും അതീവശ്രദ്ധപതിയേണ്ടതുമായിരിക്കും. അത്തരം കാര്യങ്ങളിൽ മാറ്റങ്ങളുടെ സാഹചര്യവും അവയുടെ വിശദീകരണവും മാറ്റങ്ങളോട് പൊരുത്തപ്പെടാനായി ഉപയോക്താക്കളെ സഹായിക്കലും പരമപ്രധാമായ കടമയാണ്.--രൺജിത്ത് സിജി {Ranjithsiji} 16:37, 2 ഒക്ടോബർ 2016 (UTC)
 1. വിക്കിമീഡിയ സംരംഭങ്ങളെ, പ്രത്യേകിച്ചും വിക്കിപീഡിയ സംരംഭത്തെ ഒരു വിജ്ഞാനസ്ത്രോതസ്സ് എന്നതിലുപരിയായി താങ്കൾ എങ്ങനെ വീക്ഷിക്കുന്നു?
വിക്കിമീഡിയ സംരംഭങ്ങളുടെ പ്രധാന ഉദ്ദേശം വിജ്ഞാനസ്രോതസ്സായി പ്രവർത്തിക്കുകയും ലഭ്യമായ വിജ്ഞാനം ക്രോഡീകരിച്ച് ക്രീയാത്മകമായ രീതിയിൽ ലഭ്യമാക്കുകയുമാണല്ലോ അതുകൊണ്ട് ഇതിൽ ഇടപെടുക വഴി വിജ്ഞാനവർദ്ധനം സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രക്രീയയായാണ് അനുഭവപ്പെട്ടിട്ടുള്ളത്. അതിന് വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വഭാവരൂപീകരണത്തിൽ ക്രീയാത്മകമായി ഇപെടാൻ കഴിയുമെന്ന് കരുതുന്നു. ചർച്ചകളും അഭിപ്രായസമന്വയങ്ങളും നിരന്തരം നടക്കുന്ന വേദികളായതുകൊണ്ട് ഫലപ്രദമായതും സാർത്ഥകമായതുമായ തീരുമാനങ്ങളിലേക്ക് എത്തിച്ചേരാൻ ഇതിൽ പ്രവർത്തിക്കുന്നവർക്ക് വേഗത്തിൽ കഴിയുമന്നാണ് എന്റെ അഭിപ്രായം. കൂടാതെ ഒരു സംരഭത്തിൽ ഇടപെടുവാനും അതിനാവശ്യമായ വിവരം നൽകാനും വിവിധ കാര്യങ്ങളിൽ സമന്വയമുണ്ടാക്കുവാനുമുള്ള കഴിവും പക്വതയും ഉപയോക്താക്കൾക്ക് ഉണ്ടായിവരുമെന്നാണ് എന്റെ നിരീക്ഷണം. ഇതിനായുള്ള ഒരു സജ്ജീവമായ ഇടമായാണ് വിക്കിമീഡിയ സംരഭങ്ങളെ ഞാൻ നോക്കിക്കാണുന്നത്.--രൺജിത്ത് സിജി {Ranjithsiji} 16:37, 2 ഒക്ടോബർ 2016 (UTC)
 1. മലയാളം വിക്കിയിലെ താളുകളുടെ നിലവാരത്തെക്കുറിച്ച് എന്താണ് അഭിപ്രായം ? അതിൽ എത്തരത്തിലുള്ള മാറ്റമാണ് താങ്കൾ ആഗ്രഹിക്കുന്നത് ?
വളരെയധികം താളുകളിൽ പ്രതിപാദ്യവിഷയത്തെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങൾ മാത്രമുള്ളതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ചില താളുകളിലെല്ലാം വസ്തുതാവിരുദ്ധമായ വിവരങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. മലയാളം വിക്കിമീഡിയരുടെ അശ്രാന്തപരിശ്രമം മൂലം അനേകം ലേഖനങ്ങൾ വളരെ വൈജ്ഞാനികമൂല്യമുള്ളതായി മാറുകയുമുണ്ടായിട്ടുണ്ട്. വളരെ കുറഞ്ഞ വിവരങ്ങൾമാത്രം കൊണ്ട് ആരംഭിക്കുകയും വളരെ വലിയതും ശ്രദ്ധേയമായി മാറിയതുമായ ലേഖനങ്ങളും ഉണ്ട്. തുടർച്ചയായി വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാനകോശത്തിലും സമൂഹത്തിലും അവയുടെ ആകെ നിലവാരത്തപ്പറ്റി അഭിപ്രായം പറയുക അസാദ്ധ്യമാണെന്ന് ഞാൻ കരുതുന്നു. വളരെ നിലവാരമില്ലെന്ന് കരുതിയ പലവിഷയങ്ങളും കാലത്തിന്റെ മാറ്റത്തിൽ അതിവേഗം പ്രാധാന്യം കൈവരിക്കുകയും വിജ്ഞാനം ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് വിക്കിയിലെ വളർച്ചയിൽ ക്രീയാത്മകമായ ഇടപെടലുകളും വിജ്ഞാനപ്രദമായ മാറ്റങ്ങളുമാണ് ഞാൻ ആഗ്രഹിക്കുന്നത്.--രൺജിത്ത് സിജി {Ranjithsiji} 17:11, 2 ഒക്ടോബർ 2016 (UTC)
 1. സാധാരണ ഉപയോക്താവിൽ നിന്നും കാര്യനിർവ്വാഹകനാകുമ്പോൾ വിക്കിപീഡിയയ്ക്ക് താങ്കൾ ഏതുതരത്തിലുള്ള സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
വിക്കിപീഡിയയുടെ വളർച്ചയിൽ ക്രീയാത്മകമായി ഇടപെടാനും അങ്ങനെ ഇടപെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാനും കൂട്ടായി അവ നിർവ്വഹിക്കുവാനുമാണ് പ്രധാനമായി ഉദ്ദേശിക്കുന്നത്. അടിയന്തിര വിക്കിപരിപാലന പ്രവർത്തനങ്ങളിൽ ശ്രദ്ധവയ്ക്കുവാനും ഉദ്ദേശിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 17:11, 2 ഒക്ടോബർ 2016 (UTC)
 1. സാധാരണ ഉപയോക്താവിൽ നിന്നും ഒരു കാര്യനിർവ്വാഹകൻ എന്ന നിലവാരത്തിലേയ്ക്ക് ആകുമ്പോൾ പ്രധാനമായും ചെയ്യാൻ ഉദ്ദേശിക്കുന്ന സംഗതികൾ ;ഒരു കാര്യനിർവാഹകനായില്ല എങ്കിൽ ചെയ്യാൻ കഴിയില്ല എന്ന് താങ്കൾക്ക് മനസ്സിലായ വിഷയം ?--സുഗീഷ് (സംവാദം) 11:25, 2 ഒക്ടോബർ 2016 (UTC)
ഒരു കാര്യനിർവ്വാഹകനാകാതെചെയ്യാനാവുകില്ല എന്നു ധരിച്ച വിവിധ വിഷയങ്ങളെല്ലാം പരിശ്രമിച്ചുനോക്കിയതിന്റെ അടിസ്ഥാനത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങള് ലേഖനങ്ങളുടെ ലയനം, സൈറ്റ് നോട്ടീസ്, നശീകരണപ്രവർത്തനം തടയൽ തുടങ്ങിയ ചിലകാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ചെയ്യാനാവാതെ വന്നിട്ടുണ്ട്. ചിലപ്പോഴെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേഗത്തിൽ നടക്കാതെ പോയിട്ടുമുണ്ട്. --രൺജിത്ത് സിജി {Ranjithsiji} 17:11, 2 ഒക്ടോബർ 2016 (UTC)
എന്റെ ചോദ്യം,
 1. വിക്കീപീഡിയയിൽ എന്തെങ്കിലും മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടൊ???
വിക്കിപീഡിയ എന്നത് തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണെന്നും സമ്പൂർണ്ണമായി പൂർണ്ണമായ ഒരു സംവിധാനമായി അതിന് നിലനിൽക്കാൻ സാധിക്കുുകയില്ലെന്നും ഞാൻ മനസ്സിലാക്കുന്നു. അതിനാൽ വരുന്ന മാറ്റങ്ങൾ സ്വീകരിക്കുകയും ക്രീയാത്മകമാറ്റങ്ങൾക്കായി പ്രവർത്തിക്കുകയുമാണ് ഒരു വിക്കിപീഡിയന്റെ കടമ എന്നതാണ് എന്റെ പക്ഷം. തെറ്റുകൾ തിരുത്തിയും താളുകൾ മെച്ചപ്പെട്ടതാക്കിയുമാണല്ലോ വിക്കിപീഡിയ വളരുന്നത്--രൺജിത്ത് സിജി {Ranjithsiji} 05:17, 8 ഒക്ടോബർ 2016 (UTC)
 1. കാര്യനിർവാഹകനായാൽ എന്തിനായിരിക്കും അടിയന്തിരപ്രാധാന്യം നൽകുക???ഞാൻ..... (സംവാദം) 11:41, 6 ഒക്ടോബർ 2016 (UTC)
കാര്യനിർവ്വാഹകരുടെ പ്രധാന ജോലി ദൈനംദിന വിക്കിപരിപാലനമാണെന്ന് ഞാൻ വിചാരിക്കുന്നു. അതിനാവശ്യമായ വിവിധ തരത്തിലുള്ള ജോലികളിൽ ഏറിയും കുറഞ്ഞും ഇടപെടണമെന്ന് വിചാരികന്നു. എല്ലാവരുടെയും ക്രീയാത്മക സഹകരണം പ്രതീക്ഷിക്കുന്നു.--രൺജിത്ത് സിജി {Ranjithsiji} 05:17, 8 ഒക്ടോബർ 2016 (UTC)
ഒഴിവാക്കലിനെക്കുറിച്ച് ഒരു ചോദ്യം കൂടി[തിരുത്തുക]
താഴെക്കാണുന്ന ഒഴിവാക്കിയ താളുകളുടെ കാര്യത്തിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.
അതിൽ നടപടിയെടുത്ത കാര്യനിർവാഹകരുടെ വ്യക്തിപരമായ സാൻമാർഗികതാൽപര്യങ്ങൾ ഈ നടപടികളിലുണ്ടെന്ന് ഞാൻ സംശയിക്കുന്നു. --Harshanh (സംവാദം) 02:55, 9 ഒക്ടോബർ 2016 (UTC)
ഒന്നാമതായി സന്മാർഗ്ഗം ദുർമ്മാർഗ്ഗം എന്നതെല്ലാം ആപേക്ഷികമാണ്. ഉദാഹരണത്തിന് ചില സമൂഹങ്ങളിലെ അത്യുന്നതമായ ആചാരങ്ങൾ മറ്റു ചിലസമൂഹങ്ങളിൽ അങ്ങേയറ്റം മോശമായ ദുർമ്മാർഗ്ഗമായി കണക്കാക്കപ്പെട്ടെന്നുവരാം. മുകളിൽ പരാമർശിച്ച ലേഖനങ്ങളിലെ സംവാദത്താളുകൾ ശ്രദ്ധിക്കുക. ശ്രദ്ധേയത എന്ന കാരണത്താലും പരസ്യലേഖനം എന്നകാരണത്താലുമാണ് മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് അല്ലാതെ അതൊരു സന്മാർഗ്ഗത്തിന്റെ പ്രശ്നമായി പരാമർശിക്കപ്പെട്ടിട്ടില്ല. കാര്യനിർവാഹകരുടെ വ്യക്തിപരമായ സാൻമാർഗികതാൽപര്യങ്ങൾ ഈ നടപടികളിലുണ്ടോ എന്ന് അതു മായ്‍ച്ച കാര്യനിർവ്വാഹകരോട് ആരായാവുന്നതാണ്. ഇവ മായ്ചത് ഒന്നിലധികം ഉപയോക്താക്കളുടെ അനുകൂലമായ അഭിപ്രായപ്രകാരമാണ്. എതിർത്തവർക്ക് എല്ലാം തൃപ്തികരമായ വിശദീകരണം നൽകുകയും അവർ അനുകൂലിക്കുകയും ചെയ്തതിനുശേഷമാണ് മായ്ക്കൽ നടന്നത്. ശ്രദ്ധേയത എന്നതും ഒരു ആപേക്ഷികകാര്യമാണ് ഇന്ന് ശ്രദ്ധേയതയില്ലാതിരുന്ന ഒരു വിഷയം ഭാവിയിൽ ശ്രദ്ധേയമായതായിവരാം അതുകൊണ്ട് ശ്രദ്ധേയതപ്രകാരം മായ്ക്കുന്ന താളുകളെല്ലാം ഭാവിയിൽ തിരിച്ചുവരാവുന്നതാണ്. വിക്കിപീഡിയയുടെ ലേഖനങ്ങളുടെ സ്വഭാവം കാര്യമാത്രപ്രസക്തമായിരിക്കണമെന്ന് ഞാൻ കരുതുന്നു. പക്ഷം പിടിക്കാതെയുള്ള വിവരണങ്ങളാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. ഏതുപക്ഷത്ത് ചേരണമെന്നത് വായനക്കാരൻ വായനക്കുശേഷം തീരുമാനിക്കാവുന്നരീതിയിൽ വിവരങ്ങൾ നൽകുക എന്നതായിരിക്കണം വിക്കിപീഡിയയുടെ ലക്ഷ്യം. അതുകൊണ്ടാണ് ഏതുകാര്യത്തിനും ചർച്ചകളിൽ സമവായം ഉണ്ടാക്കണം എന്ന് പൊതു നിർദ്ദേശം ഉള്ളതും. ഒരിക്കൽ മായ്ക്കപ്പെട്ട താൾ ഭാവിയിൽ തുടങ്ങാൻ പറ്റില്ല എന്നൊരു നയം വിക്കിപീഡിയയിലില്ല. കൂടുതൽ നല്ല ലേഖനമായി മായ്ച താളിനെ തിരിച്ചുകൊണ്ടുവരാവുന്നതേയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 04:02, 9 ഒക്ടോബർ 2016 (UTC)
അഭിപ്രായത്തിന് നന്ദി. --Harshanh (സംവാദം) 04:49, 9 ഒക്ടോബർ 2016 (UTC)

വോട്ടെടുപ്പ്[തിരുത്തുക]

വോട്ടെടുപ്പ് അവസാനിച്ചിരിക്കുന്നു--പ്രവീൺ:സം‌വാദം 12:01, 9 ഒക്ടോബർ 2016 (UTC)

ഫലം[തിരുത്തുക]

Yes check.svg രൺജിത്ത് സിജി ഇന്നുമുതൽ കാര്യനിർവാഹകനാണ്--പ്രവീൺ:സം‌വാദം 12:01, 9 ഒക്ടോബർ 2016 (UTC)

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം[തിരുത്തുക]

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
 • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
 • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
 • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
 • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം[തിരുത്തുക]

ചെക്ക്‌യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്

 • മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
 • വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
 • പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
 • ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
 • കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്


സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക