മണിയാർ (പത്തനംതിട്ട)
| മണിയാർ | |||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | പത്തനംതിട്ട | ||
| സമയമേഖല | IST (UTC+5:30) | ||
|
കോഡുകൾ
| |||
9°19′20″N 76°52′30″E / 9.32222°N 76.87500°E പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മണിയാർ. പത്തനംതിട്ടയിൽ നിന്നും സീതത്തോട് റൂട്ടിൽ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയാറിൽ എത്താം. പത്തനംതിട്ട - സീതത്തോട് മാർഗ്ഗത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. കേരളത്തിലെ ആദ്യത്തെ സ്വകര്യ വൈദുതി നിലയം സ്ഥിതി ചെയ്യുന്നത് മണിയാർ ആണ്
ഭൂമിശാസ്ത്രം
[തിരുത്തുക]മണീയാർ ഒരു ഹൈറേഞ്ച് പ്രദേശമാണ്. വർഷത്തിലുടനീളം തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. വനങ്ങൾ നിബിഡമായി കാണപ്പെടുന്ന പ്രദേശമാണിത്. ഗ്രാമത്തിനടുത്ത് തന്നെയാണ് മണിയാർ ഡാം സ്ഥിതി ചെയ്യുന്നത്.
ഗതാഗതം
[തിരുത്തുക]ബസ്സ് മാർഗ്ഗം മണിയാറിലേക്ക് എത്തിച്ചേരുവാൻ സാധിക്കും. കേരള സർക്കാറിന്റെ കെ.എസ്.ആർ.ടി.സിയുടേയും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ബസ്സ് സർവ്വിസ്സുകൾ ഇവിടേക്ക് ഉണ്ട്.
ഇവിടെ നിനും ഏകദേശം 76 കിലോമീറ്റർ സഞ്ചരച്ചാൽ ഗവിയിൽ എത്താം. ഗവി റൂട്ടിൽ കക്കി, കൊച്ചുപമ്പ എന്നി ഡാമുകൾ കാണാൻ പറ്റും.