Jump to content

നീലിയാർ കോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലിയാർ കോട്ടം
നീലിയാർ കോട്ടം-ഒറ്റത്തിറ മുഖത്തെഴുത്ത്
Geography
LocationKannur district, Kerala, India
Coordinates11°59′6.1″N 75°21′49.0″E / 11.985028°N 75.363611°E / 11.985028; 75.363611
Area20 acres

കണ്ണൂർ ജില്ലയിലെ ധർമശാലയ്ക്കടുത്ത് മാങ്ങാട്ടുപറമ്പിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള 20.18 ഏക്കർ വിസ്തീർണമുള്ള കാവാണ് നീലിയാർ കോട്ടം[1][2]. കുലാല സമുദായത്തിൽപ്പെട്ട ചെറിയ വീട് കുടുംബക്കാരാണ് ഇപ്പോൾ കാവിന്റെ മേൽനോട്ടം നടത്തിവരുന്നത്.[3]

ഐതിഹ്യം

[തിരുത്തുക]

നീലിയെന്ന സുന്ദരിയും ബുദ്ധിമതിയുമായ സ്ത്രീ, നാടുവാഴിയാൽ കൊല്ലപ്പെട്ട് രക്തദാഹിയായ രക്ഷസ്സായി മാറുന്നു. പിന്നീട് സ്നേഹമയിയായ അമ്മയുടെ രൂപം പ്രാപിച്ച്[4] കാളികാട്ട് ഇല്ലത്തിലെ തന്ത്രി കൊട്ടിയൂർ നിന്ന് മടങ്ങുമ്പോൾ ഒപ്പം പോരുകയും മാങ്ങാട്ടുപറമ്പിലെ നരിയും പശുവും  ഒന്നിച്ച് ജീവിക്കുന്ന കാട്ടിൽ പ്രതിഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് ഐതിഹ്യം[5]. വടക്കെ മലബാറിൽ പരക്കെ ആരാധിക്കപ്പെടുന്ന ഗിരിദേവതയാണു നീലിയമ്മ. വ്യഭിചാരദോഷം ചുമത്തപ്പെട്ട സാധ്വിയായ ഒരു പുലയകന്യക തന്റെ സത്യാവസ്ഥ തെളിയിച്ച് മരിച്ചതിൽപ്പിന്നെ ആരാദ്ധ്യയായ ദേവതയായിത്തീർന്നു. നീലിയമ്മയുടെ ആരാധനാസ്ഥലങ്ങളാണ് നീലിയാർ കോട്ടങ്ങൾ[1].

മറ്റൊരു ഐതിഹ്യം

യക്ഷിക്കഥകൾക്കപ്പുറം ചരിത്രവും വിശ്വാസവും ഇടകലർന്ന മറ്റൊരു ഐതിഹ്യവും പറയുന്നുണ്ട്.

നീലി എന്ന പേര് യക്ഷിക്കഥകളിൽ ഉള്ളതു കൊണ്ടും, ഉച്ചനീചത്വത്തിൻ്റെ കഥകൾക്കുള്ള പ്രചാരം കൊണ്ടും കൂടുതൽ പ്രചരിച്ചത് യക്ഷിക്കഥ തന്നെയാണ്

നീലിയുടെ കഥയയ്ക്ക് പഴശ്ശി ഭരണത്തോളം പഴക്കമുണ്ട്. പടയോട്ടക്കാലത്ത് മനുഷ്യബലിനൽകുന്ന ചരിത്രത്തിനും ഇതിൽ പങ്കുണ്ട്.

പഴശ്ശിയുടെ പടയോട്ടങ്ങൾക്ക് ഇങ്ങനെ ബലിയർപ്പിച്ചിരുന്നത് മണത്തണയുള്ള കാളി ദേവിയ്ക്കായിരുന്നു. കാളിക്ക് മുന്നിൽ രക്തവും മാംസവും ചിതറിയ പടയോട്ടക്കാലത്തിന് അന്ത്യം വന്നത് ബ്രിട്ടീഷ് ഭരണത്തോടെയാണ്. അതോടെ മനുഷ്യബലി നിരോധിക്കപ്പെട്ടു.

രുധിരവും മാംസവും ഇല്ലാതായ കാലത്ത് കാളിദേവി കോപാകുലയായി. തുടർന്ന് വഴിയാത്രക്കാരെയും നാട്ടുകാരേയും ഉപദ്രവിക്കുന്ന നിലയിലേക്കെത്തി. സമീപത്തെ വൈകുണ്ഠ ക്ഷേത്രത്തിന് സമീപത്തുള്ള കുളത്തിൽ വരുന്നവരെ ആക്രമിക്കുന്നത് സ്ഥിരമായി. കുളിക്കാൻ വരുന്നവർക്ക് മുന്നിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട് എണ്ണയും താളിയും നൽകി വശീകരിക്കും. ഒടുവിൽ അവരെ കൊന്ന് രക്തം പാനം ചെയ്യും.

ആയിടയ്ക്കാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രദർശനം കഴിഞ്ഞ് സാക്ഷാൽ കാളകെട്ട് ഇല്ലത്തെ തന്ത്രി അതുവഴി വന്നത്. സന്ധ്യാവന്ദനത്തിന് കുളത്തിലേക്ക് തന്ത്രി ഇറങ്ങി. വേഷം മാറിയ കാളി പതിവുപോലെ താളിയും എണ്ണയുമായി തന്ത്രിയെ സമീപിച്ചു.

കഥകളറിയാവുന്ന തന്ത്രി കാര്യം തിരിച്ചറിഞ്ഞു. എണ്ണയും താളിയും കൈ നീട്ടി വാങ്ങി

"എൻ്റെ അമ്മ തന്നത് അമൃത് തന്നെ"

എന്നു പറഞ്ഞ് അത് കുടിച്ചു.

അമ്മ എന്ന വിളിയിൽ ദേവി സംപ്രീതയായി. ഉള്ളിലെ സംഹാരഭാവം മാതൃത്വത്തിൻ്റെ ഊഷ്മളതയിലേക്ക് മാറി. തന്ത്രിയെ അനുഗ്രഹിച്ച ദേവി പറഞ്ഞു.

"നിൻ്റെ യാത്രയിൽ ഇനി ഞാനുമുണ്ട്. ഏറെ പടിഞ്ഞാറോട്ടു പോയാൽ നരിയും പശുവും മൈത്രീ ഭാവത്തിൽ കഴിയുന്ന ദേശമുണ്ട്. അവിടെ ഞാൻ ഇരിക്കാം. "

ദേവിയെ നമസ്കരിച്ച തന്ത്രി വേഗം തന്നെ യാത്രയ്ക്കൊരുങ്ങി. ഉടൻ തന്നെ മുന്നിൽ ഒരു ത്രിശ്ശൂലം പ്രത്യക്ഷപ്പെട്ടു. ദേവീചൈതന്യം ഉള്ള ആ ശൂലം തന്ത്രിക്കുമുന്നിൽ നിന്ന് ചലിക്കാൻ തുടങ്ങി. തന്ത്രി ശൂലവും കയ്യിലേറ്റി പടിഞ്ഞാറോട്ട് നടന്നു.

ഒടുവിൽ ഇന്നത്തെ ധർമ്മശാലയ്ക്കടുത്ത് മാങ്ങാട്ടു പറമ്പിൽ സ്ഥിതിചെയ്യുന്ന ഈ കാട്ടിലാണ് എത്തിപ്പെട്ടത്. ദീർഘയാത്രയായതിനാൽ തന്ത്രി അല്പസമയം വിശ്രമിക്കാനിരുന്നു.

പിന്നീട് പോകാനൊരുങ്ങിയപ്പോഴാണ് ത്രിശ്ശൂലം മണ്ണിൽ ഉറച്ചതായി മനസ്സിലായത്. ശൂലം എടുക്കാനാവുന്നില്ലെന്ന് മനസ്സിലായ തന്ത്രി സംശയ ദൃഷ്ടിയോടെ ചുറ്റുപാടും പരിശോധിച്ചു. ഒടുവിൽ കാട്ടിൽ അല്പം താഴെയായി ഒരു നരിമട കണ്ടെത്തി. അദ്ഭുതമെന്നു പറയട്ടെ അവിടെ ഒരു പശു പ്രസവിച്ച് അതിൻ്റെ കിടാവിനോടൊപ്പം കഴിയുന്നത് കണ്ട തന്ത്രി ദേവിയുടെ അരുളപ്പാട് ഓർത്തു.

ഈ പ്രദേശത്തിന് ഇത്രയും ദിവ്യത്വം കൈവന്നത് മുൻപ് അവിടെ താമസിച്ച ഒരു യോഗീശ്വരൻ കാരണമെന്ന് തന്ത്രി മനസ്സിലാക്കി. ശ്രീചക്രോപാസകനായ അദ്ധേഹത്തിൻ്റെ മനസ്സിൻ്റെ പുണ്യവും യോഗശക്തിയും കാരണം ഈ കാടിന് ഒരു ദിവ്യ തേജസ്സ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ തന്ത്രി ത്രിശ്ശൂലം ഉറച്ചു പോയിടത്ത് പൂജയും കർമ്മങ്ങളും നടത്തി ദേവിയെ പ്രതിഷ്ഠിച്ചു.

പ്രതിഷ്ഠ നടത്തിയ ഇടവും നരിമടയും ഒരേ നേർരേഖയിലാണ്.

ഈ കാടിൻ്റെ  വിശുദ്ധിയും ഭംഗിയും ഒട്ടും ചോരാതെ നില്ക്കാൻ കാരണം ഇത്ര മനോഹരമായ ഒരു ഐതിഹ്യം തന്നെയാണ്.

മരങ്ങളും ചെടികളും കിളികളും ഒട്ടനേകം മറ്റു ജീവജാലങ്ങളും തിങ്ങിനിറഞ്ഞ ഈ കാടിൻ്റെ , പച്ചിലക്കാടിൻ്റെ അമ്മയായ ദേവിയെ പച്ചിലക്കാട്ടിലച്ചി എന്നു വിളിക്കുന്നതും മറ്റൊന്നും കൊണ്ടല്ല.

പാരിസ്ഥിതിക പ്രാധാന്യം

[തിരുത്തുക]

ചെറിയൊരു കുന്നിൻ പുറത്താണ് ഈ കാവ്. മരക്കാശാവ് ആണ് പ്രധാന മരം. നാട്ടിലിപ്പ, മരോട്ടി, കാരമാവ് തുടങ്ങിയ മരങ്ങളുമുണ്ട്. മനുഷ്യർ നിരന്തരം ഇടപെടുന്ന മേൽഭാഗത്ത് കുറുങ്കനി എന്ന കുറ്റിച്ചെടി വളരുന്നുണ്ട്. ഓരിലത്താമര, കൽത്താമര തുടങ്ങിയ അപൂർവ ഔഷധച്ചെടികളും ചെറുമാവ്, മരവാഴ, സീതമുടി, കിങ്ഗിഡിയം ഡെലീഷോസം എന്നീ ഓർക്കിഡുകളും ഈ കാവിലുണ്ട്. മഴക്കാലത്ത് കാവിനുള്ളിൽ നിന്നും ഒരു അരുവി ഉൽഭവിക്കാറുണ്ട്. കല്ലാൽ എന്ന ആൽമരവും ഈ കാവിലുണ്ട്. ഇതിന്റെ പഴം പക്ഷികൾക്കും ചെറു മൃഗങ്ങൾക്കും ഏറെ പ്രിയങ്കരമാണ്[1].

ജൈവവൈവിദ്ധ്യം

[തിരുത്തുക]

സസ്യസമ്പത്ത്

[തിരുത്തുക]
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 നീല പൂച്ചയില Nelsonia canescens
Nelsonia canescens (4352811745)
2 എറാന്തെമം കാപെൻസ് Eranthemum capense
Eranthemum capense var. concanense (8582166127)
3 ഉപ്പിളിയൻ Asystasia dalzelliana
Asystasia dalzelliana 01
ഉണ്ട്
4 മഞ്ഞപ്പാർവതി Barleria prionitis
Barleria prionitis
ഉണ്ട്
5 ജസ്റ്റീഷ്യ ജപ്പോണിക്ക Justicia japonica
Justicia japonica 0070
6 കുടജാദ്രിപ്പച്ച Lepidagathis cuspidata
Lepidagathis cuspidata
7 ലെപ്പിഡാഗാത്തിസ് ഇൻകർവ Lepidagathis incurva
Lepidagathis incurva (6938289801)
8 മൊട്ടുമറച്ചി Phaulopsis imbricata
Phaulopsis imbricata
അതെ അടുത്തുതന്നെ അപകടകരം

(IUCN2.3)

9 സ്റ്റോറോജിൻ സെയ്ലാനിക്ക Staurogyne zeylanica
Staurogyne zeylanica
10 ചുട്ടിമുല്ല
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 മരോട്ടി Hydnocarpus pentandrus
Marotti
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ചെറുകടലാടി Cyathula prostrata
Cyathula prostrata leaves
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കശുമാവ് Anacardium occidentale
Cashew Brazil fruit 1
ഉണ്ട് അതെ
2 കരിഞ്ചേര് Holigarna arnottiana
Holigarna arnottiana leaves
വിഷാംശം ഉണ്ട്
3 ഉദി(കരയം) Lannea coromandelica
Lannea coromandelica (Wodier Tree) fruits in Hyderabd W IMG 7570
4 മാവ് mangifera indica
Mangifera indica flowers2
5 നായ്‌ച്ചേര്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ആത്ത Anonna reticulata
Annona reticulata 15
ഉണ്ട് അതെ
2 കാരപ്പൂമരം Desmos chinensis
Desmos chinensis 05
പശ്ചിമഘട്ടതദ്ദേശസസ്യം
3 കുരിണ്ടിപ്പാണൽ Polyalthia korinti
Polyalthia korinti കുരിണ്ടിപ്പാണൽ
4 നറുംപാണൽ Uvaria narum
Uvaria narum - South-Indian Uvaria flower at Mayyil 2014 (6)
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കാക്കവള്ളി Anodendron paniculatum
Anodendron paniculatum A. DC. (8630633349)
പശ്ചിമഘട്ടതദ്ദേശസസ്യം
2 വട്ടുവള്ളി Cosmostigma cordatum
Cosmostigma racemosum - Cosmostigma cordatum - Green Milkweed Creeper at Blathur 2014 (14)
ഉണ്ട് അതെ
3 അടവിപ്പാല Cryptolepis dubia
Cryptolepis buchananii (Indian sarsaparilla) W IMG 3220
ഉണ്ട്
4 കുടകപ്പാല Holarrhena pubescens
Holarrhena pubescens 12
ഉണ്ട്
5 ഹോയ ഒവാലിഫോളിയ Hoya ovalifolia
Hoya ovalifolia backside of leaves
6 പാൽവള്ളി Ichnocarpus frutescens
Ichnocarpus frutescens 24
7 കുരുട്ടുപാല Tabernaemontana alternifolia
Tabernaemontana alternifolia 09
ഉണ്ട്
8 നന്ത്യാർവട്ടം Tabernaemontana divaricata
Tabernaemontana divaricata - JBM
ഉണ്ട്
9 പാൽക്കുരുമ്പ Telosma pallida
Telosma pallida 01
10 വട്ടക്കാക്കക്കൊടി Dregea volubilis
വട്ടക്കാക്കക്കൊടി-Dregea volubilis at Neeliyarkottam
ഉണ്ട് അല്ല
11 ചക്കരക്കൊല്ലി Gymnema sylvestre
Gymnema sylvestre flowers-ചക്കരക്കൊല്ലി
ഉണ്ട് അല്ല
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ആനപ്പരുവ Pothos scandens
പരിവള്ളി
2 കാട്ടുചേന Amorphophallus sylvaticus
Amorphophallus sylvaticus-കാട്ടുചേന
ഉണ്ട്
3 കൽത്താൾ Ariopsis peltata
Ariopsis peltata കൽത്താൾ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ചൂണ്ടപ്പന Caryota urens
ചൂണ്ടപ്പന
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ഗരുഡക്കൊടി Aristolochia Indica
Aristolochia indica flower; ഗരുഡക്കൊടി-പൂവ് 02
ഉണ്ട് അല്ല
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ഡ്രസീന മാർജിനേറ്റ Dracaena marginata
Starr 070111-3317 Dracaena marginata
ഇല്ല അല്ല
2 ശതാവരി Asparagus racemosus
Asparagus racemosus - ശതാവരി 01
ഉണ്ട് അതെ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ബ്ലൂമിയ ലെവിസ് Blumea  laevis
At Neeliyarkottam
2 അപ്പൂപ്പൻതാടി Crassocephalum crepioides
Crassocephalum crepidioides 16
ഉണ്ട് അതെ അതെ
3 ആനച്ചുവടി Elephantopus scaber
Aanachuvadi
ഉണ്ട്
4 കമ്യൂണിസ്റ്റ് പച്ച Eupatorium odoratum
Common Floss Flower കമ്യൂണിസ്റ്റ് പച്ച, വേനപ്പച്ച-1
അതെ
5 മുടിയൻപച്ച Synedrella nodiflora
Synedrella nodiflora, Cinderella Weed 3
6 അപ്പ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ഇംപേഷ്യൻസ് മൈനർ Impatiens minor
Impatiens minor flower and fruits
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കൽത്താമര Begonia floccifera
Begonia floccifera - JBM
അതെ (പശ്ചിമഘട്ടം)
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 വലിയ പലകപ്പയ്യാനി Pajanelia longifolia
Pajanelia longifolia
ഉണ്ട്
2 സ്കൂട്ട് മരം Spathodea campanulata
African Tulip Tree (Spathodea campanulata) at Secunderabad W IMG 6625
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കുരങ്ങുമഞ്ഞൾ Bixa orellana
Urucuzeiro - Bixa orellana - arvoreta
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 പാറമുള്ള് Polycarpaea corymbosa
Polycarpaea corymbosa 06
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 പൊൻകുരണ്ടി Salacia fruticosa
Salacia fruticosa 65
അതെ (പശ്ചിമഘട്ടം)
2 കറ്റടിനായകം Loeseneriella arnottiana
Loeseneriella arnottiana 15
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 പുല്ലാഞ്ഞി Calycopteris floribunda
പുല്ലാഞ്ഞി -Calycopteris floribunda
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 പീലിനീലി Cyanotis papilionacea
Cyanotis papilionacea 12
അതെ (തെക്കേ ഇന്ത്യ)
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കുരീൽ Connarus monocarpus
Connarus monocarpus (8583396790)
ഉണ്ട്
2 കുരീൽവള്ളി Connarus wightii
Connarus wightii 10
അതെ (തെക്കെ പശ്ചിമഘട്ടം)
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ഇരുമ്പിത്താളി Erycibe paniculata
Erycibe paniculata fruits - ഇരുമ്പിത്താളി
ഉണ്ട്
2 വൻവയറ Merremia vitifolia
Merremia vitifolia 2 by kadavoor
  1. ചണ്ണക്കൂവ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കരുവിക്കിഴങ്ങ് Solena amplexicaulis
Solena amplexicaulis - കുരുവിക്കിഴങ്ങ്
ഉണ്ട് അതെ
2 മുക്കാപ്പീരം Mukia maderaspatana
Mukia maderaspatana - മുക്കാപ്പീരം
ഉണ്ട് അതെ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 നറുകിഴങ്ങ് Dioscorea  wallichii ഉണ്ട് അതെ
2 അടതാപ്പ് Dioscorea bulbifera
Dioscorea bulbifera at Kadavoor
അതെ
3 നൂറൻകിഴങ്ങ് Dioscorea oppositifolia
Dioscorea oppositifolia (8071199163)
അതെ
4 നല്ലനൂറ Dioscorea pentaphylla
Dioscorea pentaphylla26
ഉണ്ട് അതെ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കമ്പകം Hopea ponga
Hopea Ponga 06
ഉണ്ട് വംശനാശഭീഷണിയുള്ള സസ്യം പശ്ചിമഘട്ട തദ്ദേശവാസി
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 അടുകണ്ണി Drocera indica
Drosera indica flower and fruit-അക്കരപ്പുത
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 പനച്ചി Diospyros peregrina
Diospyros malabarica പനച്ചി
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കാരമാവ് Elaeocarpus serratus
Elaeocarpus serratus small plant
ഉണ്ട് അതെ
ഡ്രയോറ്റെറിഡേസീ (1)
[തിരുത്തുക]
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ബോൾബിറ്റിസ് അപ്പെൻഡിക്കുലേറ്റ Bolbitis appendiculata

പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ഹോയ ഒവാലിഫോളിയ Hoya ovalifolia
Hoya ovalifolia backside of leaves
2 കൊടിയാവണക്ക് Microstachys chamaelea
Microstachys chamaelea 02
3 വട്ട Macaranga peltata
Vatta Leaf
ഉണ്ട്
4 തത്തമ്മച്ചെടി Pedilanthus tithymaloides
Pedilanthus tithmalioides (kodak09)
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കുന്നി Abrus precatorius
Abrus precatorius pods
ഉണ്ട് അല്ല
2 കാട്ടുകുന്നി Abrus pulchellus
Abrus pulchellus
3 അക്കേഷ്യമരം Acacia auriculiformis
Acacia auriculiformis (588615565)
അതെ
4 പൊന്ത് Aeschynomene americana
Netti (Tamil- நெட்டி) (4121669003)

5 ജടവള്ളി Dalbergia horrida
Dalbergia horrida ജടവള്ളി
6 പൊന്നാംവള്ളി Derris scandens
Derris scandens 21
7 നിലമ്പരണ്ട Desmodium triflorum
Desmodium triflorum (Ran Methi) in Hyderabad, AP W IMG 0391
ഉണ്ട്
8 തൊട്ടാവാടി Mimosa pudica
Mimosa pudica 003
ഉണ്ട്
9 മൂവില Pseudarthria viscida
Pseudarthria viscida-മൂവില
ഉണ്ട്
10 പുളി Tamarindus indicus
Tamarind - വാളൻപുളി-6
ഉണ്ട് അതെ
11 മുറികൂട്ടി Zornia diphylla
Zornia diphylla
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 ജീരകപ്പുല്ല് Canscora diffusa
Canscora diffusa (1843034008)
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കിളനീലി Rhyncoglossum notonianum
Rhynchoglossum notonianum-കിളനീലി (2)
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കറുത്ത ഓടൽ Gnetum edule
Gnetum latifolium - കറുത്ത ഓടൽ
ഉണ്ട് അതെ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 നിലപ്പന Curculigo orchioides
Curculigo orchioides
ഉണ്ട് അതെ
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 വെള്ളയോടൽ Sarcostigma kleinii
Sarcostigma kleinii fruit - വെള്ളയോടൽ
ഉണ്ട്

പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കാട്ടപ്പ Hyptis suaveolens
Hyptis suaveolens-കാട്ടപ്പ 13.12.2018
ഉണ്ട് അതെ
2 ചെറുതേക്ക് Rotheca serrata
Clerodendrum Serratum
3 മീനങ്ങാണി Platostoma hispidum
At Neeliyarkottam
ഉണ്ട്
4 മുഞ്ഞ Premna serratifolia
Premna serratifolia-മുഞ്ഞ
ഉണ്ട്
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കുളിർമാവ് Alseodaphne semecarpifolia
Alseodaphne semecarpifolia 30
2 പെരുംപതലി Litsea deccanensis
Litsea deccanensis Manamboli DSCN0274
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 പേഴ് Careya arborea
Careya arborea (Wild guava) leaves in Narsapur forest, AP W IMG 0150
ഉണ്ട് അതെ

പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കാശാവ് Memecylon umbellatum
2 കന്യാവ് Memecylon randeriana
3 മരക്കാശാവ് Memecylon grande
വംശനാശഭീഷണിയുള്ള സസ്യം
4
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കാട്ടുപുളിഞ്ചി Antidesma ghaesembilla
Antidesma ghaesembilla - Black Currant Tree at Blathur 2014 (2)
പേര് ശാസ്ത്രീയനാമം ചിത്രം ഔഷധഗുണം ഭക്ഷ്യയോഗ്യം പരിപാലനസ്ഥിതി അധിനിവേശസസ്യം സ്ഥാനികസസ്യം
1 കമ്പിളിമരം Melicope lunu-ankenda
Melicope lunu-ankenda
ഉണ്ട് അല്ല വംശനാശഭീഷണിയുള്ള സസ്യം

(IUCN 2.3)

ഒറ്റത്തിറ

[തിരുത്തുക]

ആരാധനാ സ്ഥലത്തിന് മേൽക്കൂരയില്ല. നീലിയാർ ഭഗവതിയുടെ തെയ്യം ഒറ്റത്തിറ എന്നാണ് അറിയപ്പെടുന്നത്[5]. മറ്റു കാവുകളിൽ തെയ്യം വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുമ്പോൾ, നീലിയാർ കോട്ടത്ത് ഭക്തർ നേർച്ച നടത്തുമ്പോഴൊക്കെ തെയ്യം കെട്ടുന്നു. കടും ചുവപ്പ് വസ്ത്രങ്ങളും ഇരുപതടി ഉയരമുള്ള മുളകൊണ്ട് ഉണ്ടാക്കിയ മുടിയും കാൽച്ചിലമ്പുകൾ ഉൾപ്പെടെ പരമ്പരാഗത തെയ്യം ആഭരണങ്ങളുമാണ് നീലിയാർ ഭഗവതിയുടെ വേഷം. വണ്ണാൻ സമുദായത്തിലുള്ള തെയ്യം കലാകാരന്മാരാണ് ഒറ്റത്തിറ അവതരിപ്പിക്കുന്നത്[4].

ചിത്രശാല

[തിരുത്തുക]

ഇതു കൂടി കാണുക

[തിരുത്തുക]

വർഗ്ഗം:നീലിയാർകോട്ടത്തെ സസ്യജാലം

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഉണ്ണികൃഷ്ണൻ, ഇ (1995). ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ - ഒരു പരിസ്ഥിതി - നാടോടിസംസ്കാരപഠനം. ജീവരേഖ, മറ്റത്തൂർ തപാൽ, കൊടകര(വഴി), തൃശ്ശൂർ. pp. 69, 70.
  2. Warrier, S.Gopikrishna (30 June 2017). "Sacred groves Kerala: Backed by divinity, but not legality". Retrieved 05 November 2017 – via The News Minute. {{cite news}}: Check date values in: |access-date= (help)
  3. http://hdl.handle.net/10603/4538
  4. 4.0 4.1 Kakkat, Thulasi (26 August 2017). "Man by day, goddess by night: Theyyam in pictures". Retrieved 1 November 2017.
  5. 5.0 5.1 "Neeliyar Kottam". www.keralatourism.org. Retrieved 1 November 2017.
"https://ml.wikipedia.org/w/index.php?title=നീലിയാർ_കോട്ടം&oldid=4102718" എന്ന താളിൽനിന്ന് ശേഖരിച്ചത്