എറാന്തെമം കാപെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറാന്തെമം കാപെൻസ്
Eranthemum capense var. concanense (8582158843)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
E.capense
Binomial name
Eranthemum capense

അക്കാന്തേസീ കുടുംബത്തിൽപ്പെട്ട സപുഷ്പിയായ കുറ്റിച്ചെടിയാണ് എറാന്തെമം കാപെൻസ്. (ശാസ്ത്രീയ നാമം:Eranthemum capense) ഇന്ത്യൻ ഉപദ്വീപിലും ശ്രീലങ്കയിലും കാണപ്പെടുന്നു. അറ്റം കൂർത്ത അണ്ഡാകൃതിയിലുള്ള ഇലകൾ അഭിന്യാസമായി(opposite phyllotaxis) വിന്യസിച്ചിരിക്കുന്നു. കടും പച്ച നിറത്തിൽ ഉപരിതലം മിനുസമുള്ളവയാണ് ഇലകൾ. ഇളം നീലനിറമുള്ള പൂവുകൾ പൂഞെട്ടുകൾ ഇല്ലാത്തവയാണ്. ഫലങ്ങൾ 4 വിത്തുകളുള്ള നീണ്ട ക്യാപ്സ്യൂളുകളാണ്. ജനുവരി-മാർച്ച് മാസങ്ങളിലാണ് പൂവും കായും ഉണ്ടാകുന്നത്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എറാന്തെമം_കാപെൻസ്&oldid=2798057" എന്ന താളിൽനിന്ന് ശേഖരിച്ചത്