ബോൾബിറ്റിസ് അപ്പെൻഡിക്കുലേറ്റ
Bolbitis appendiculata | |
---|---|
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B appendiculata
|
Binomial name | |
Bolbitis appendiculata |
ഡ്രയോറ്റെറിഡേസീ കുടുംബത്തിലെ ഒരു പന്നൽച്ചെടിയാണ് ബോൾബിറ്റിസ് അപ്പെൻഡിക്കുലേറ്റ. (ശാസ്ത്രീയനാമം: Bolbitis appendiculata). ഇത് നിത്യഹരിത വനങ്ങളിൽ കല്ലുകളിൽ പറ്റിച്ചേർന്ന് വളരുന്നു (lithophyte). ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മാർ, കംബോഡിയ, ചൈന, ഹോങ് കോങ്, ജപ്പാൻ, ജാവ, മലേഷ്യ, ഫിലിപ്പീൻസ്, സുമാത്ര, തൈവാൻ, തായ്ലാൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കണ്ടുവരുന്നു. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. മുകളിൽ നേരിയ രോമങ്ങളും താഴെ ശൽകങ്ങളും ഉള്ള ഇലകൾ(Fronds) രണ്ടുവിധത്തിലുണ്ട്(dimorphic). സ്പോറുകളുണ്ടാകാത്തവ കടും പച്ച നിറത്തിൽ പിച്ഛക ബഹുപത്രങ്ങളാണ്( pinnate). സ്പോറുകളുണ്ടാകുന്ന ഇലകൾ വീതികുറഞ്ഞവയാണ്. ഇരുണ്ട കാപ്പി/കറുപ്പു നിറമുള്ള സ്പൊറാഞ്ചിയ ഇലകളുടെ കീഴ്ഭാഗം മുഴുവൻ മൂടുന്നു.[1]
അവലംബം[തിരുത്തുക]
- ↑ "Bolbitis appendiculata (Willd.) Iwatsuki". India Biodiversity Portal. ശേഖരിച്ചത് 2018-04-11.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Bolbitis appendiculata at Wikimedia Commons
Bolbitis appendiculata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.