അപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അപ്പ
Ageratum conyzoides
Ageratum conyzoides 1.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: Asteraceae
Tribe: Eupatorieae
ജനുസ്സ്: Ageratum
വർഗ്ഗം: ''A. conyzoides''
ശാസ്ത്രീയ നാമം
Ageratum conyzoides
L.
പര്യായങ്ങൾ
 • Ageratum album Hort.Berol. ex Hornem.
 • Ageratum arsenei B.L.Rob.
 • Ageratum ciliare Lour.
 • Ageratum coeruleum Desf. [Illegitimate]
 • Ageratum conyzoides f. obtusifolia (Lam.) Miq.
 • Ageratum conyzoides var. pilosum Blume
 • Ageratum cordifolium Roxb.
 • Ageratum hirsutum Poir.
 • Ageratum hirtum Lam. [Illegitimate]
 • Ageratum humile Salisb. [Illegitimate]
 • Ageratum humile Larrañaga
 • Ageratum latifolium Cav.
 • Ageratum latifolium var. galapageium B.L.Rob.
 • Ageratum meridanum V.M.Badillo
 • Ageratum microcarpum (Benth. ex Benth.) Hemsl.
 • Ageratum nanum Hort. ex Sch.Bip. [Illegitimate]
 • Ageratum obtusifolium Lam.
 • Ageratum odoratum Bailly
 • Ageratum pinetorum (L.O.Williams) R.M.King & H.Rob.
 • Ageratum suffruticosum Regel
 • Alomia microcarpa (Benth. ex Benth.) B.L.Rob.
 • Alomia pinetorum L.O.Williams
 • Cacalia mentrasto Vell.
 • Caelestina latifolia (Cav.) Benth. ex Oerst.
 • Caelestina microcarpa Benth. ex Benth. [Illegitimate]
 • Caelestina microcarpa Benth. ex Oerst.
 • Carelia conyzoides (L.) Kuntze
 • Chrysocoma maculata Vell.
 • Eupatorium conyzoides (L.) E.H.L.Krause [Illegitimate]
 • Eupatorium paleaceum Sessé & Moc.

കൃഷിത്തോട്ടങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു വാർഷിക ഓഷധി (Annual herb). നായ്ത്തുളസി എന്നും പേരുണ്ട്. കമ്പോസിറ്റേ (Compositae) സസ്യകുലത്തിലെ അംഗമാണ്. ശാ.നാ. അജിറേറ്റം കോനിസോയിഡസ് (Ageratum Conyzoides). ലോമാവൃതമായ കാണ്ഡം നിവർന്നു വളരുന്നു. മൂലവ്യൂഹം (root system) ഭൂമിക്കടിയിലേക്ക് ആഴത്തിലിറങ്ങുന്നില്ല. ഇല ലോമാവൃതമാണ്; വക്കുകൾ ദന്തുരവും. പുഷ്പങ്ങൾ കാണ്ഡത്തിന്റെയോ ശാഖയുടെയോ അഗ്രഭാഗത്താണ് കാണപ്പെടുന്നത്. ഇതിനെ ശീർഷമഞ്ജരി എന്നു പറയുന്നു. പൂക്കൾ ഒരേ വലിപ്പമുള്ളവയും ദ്വിലിംഗികളുമാണ്. ബാഹ്യദളപുഞ്ജത്തിൽ അഞ്ച് ബാഹ്യദളങ്ങളും ദളപുഞ്ജത്തിൽ അഞ്ച് സംയുക്തദളങ്ങളുമുണ്ട്. സാധാരണ അഞ്ച് കേസരങ്ങൾ കാണപ്പെടുന്നു. പരാഗകോശങ്ങളുടെ അഗ്രഭാഗത്ത് ഒരു സൂക്ഷ്മഗ്രന്ഥിയുണ്ട്. ജനിയുടെ വർത്തികാഗ്രം വിഭജിക്കപ്പെട്ടിരിക്കുന്നു. അപ്പയുടെ നീര് വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാൻ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]

ഇതുകൂടി കാണുക[തിരുത്തുക]


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പ&oldid=2501771" എന്ന താളിൽനിന്നു ശേഖരിച്ചത്