പുഴുക്കടിക്കായ
ദൃശ്യരൂപം
| പുഴുക്കടിക്കായ | |
|---|---|
| പുഴുക്കടിക്കായ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Connarus |
| Species: | C.monocarpus |
| Binomial name | |
| Connarus monocarpus[1] | |
കൊണ്ണാരേസി സസ്യകുടുംബത്തിൽപ്പെട്ട പടർന്നുകയറുന്ന കുറ്റിച്ചെടിയാണ് കുരീൽവള്ളി എന്നു കൂടി പേരുള്ള പുഴുക്കടിക്കായ.(ഇന്ത്യൻ സീബ്രാവുഡ്).[2] (ശാസ്ത്രീയനാമം:Connarus monocarpus) അർദ്ധനിത്യഹരിത വനങ്ങളിലും, ഇലപൊഴിയും ഈർപ്പവനങ്ങളിലും, സമതലങ്ങളിലും വളരുന്നു.
വിവരണം
[തിരുത്തുക]ഇലകൾ പിച്ഛക ബഹുപത്രങ്ങൾ. വെള്ള നിറമുള്ള പൂവുകൾ സൈമോസ് പൂക്കുലകളായി വിരിയുന്നു. ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് പൂക്കളും കായകളും ഉണ്ടാകുന്നത്. ഒരു അറ മാത്രമുള്ള കടുംചുവപ്പു നിറമുള്ള കായകളിൽ ഒരു വിത്ത് ഉണ്ടായിരിക്കും.
Uvaria narum, Connarus wightii എന്നീ സ്പീഷീസുകൾക്കും കുരീൽ എന്ന് പേരുണ്ട്. പെനിൻസുലാർ ഇന്ത്യയും, ശ്രീലങ്കയും ഇതിന്റെ സ്വദേശമാകുന്നു. [3]ആയുർവേദത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്.[4]
ചിത്രശാല
[തിരുത്തുക]- പൂവ്
- പാകമായ കായകൾ
അവലംബം
[തിരുത്തുക]- ↑ http://www.theplantlist.org/tpl1.1/record/kew-2734350
- ↑ http://indiabiodiversity.org/species/show/229255
- ↑ http://www.globinmed.com/index.php?option=com_content&view=article&id=62765:connarus-monocarpus-l&catid=367:c[dead[പ്രവർത്തിക്കാത്ത കണ്ണി] link]
- ↑ "Archived copy". Archived from the original on 2015-06-24. Retrieved 2015-05-05.
