കാട്ടുപുളിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാട്ടുപുളിഞ്ചി
Antidesma ghaesembilla - Black Currant Tree at Blathur 2014 (14).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. ghaesembilla
ശാസ്ത്രീയ നാമം
Antidesma ghaesembilla
Muell.Arg.

12മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇടത്തരം വൃക്ഷമാണ് പൂത്തുറവൽ എന്നു കൂടി പേരുള്ള കാട്ടുപുളിഞ്ചി. (ശാസ്ത്രീയനാമം: Antidesma ghaesembilla). ഇലപൊഴിയും ഈർപ്പവനങ്ങളിലും വരണ്ട ഉഷ്ണമേഖലാ വനങ്ങളിലും കാണപ്പെടുന്നു. ഇന്തോ-മലീഷ്യ മുതൽ ആസ്ത്രേലിയ വരെയുള്ള ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പാലക്കാട്, കോട്ടയം, കാസർഗോട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉണ്ട്. ഏകാന്തരന്യാസമായി വിന്യസിച്ചിട്ടുള്ള ലഘുപത്രങ്ങൾ നേരിയ രോമങ്ങളുള്ളവയും 3-7 സെന്റിമീറ്റർ നീളമുള്ളവയുമാണ്. ആൺപൂക്കളും പെൺപൂക്കളും വ്യത്യസ്ത മരങ്ങളിലാണ് വിരിയുന്നത്(dioecious) ചുവപ്പുകലർന്ന മഞ്ഞ നിറമുള്ള ഏകലിംഗ പുഷ്പങ്ങൾ മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വിരിയുന്നു. ഫലങ്ങൾ ചെറിയ അറകളുള്ളതും മിനുസമുള്ള പുറംഭാഗമുള്ളതുമായ ഡ്രൂപ് ആണ്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

[1]

  1. 1.0 1.1 "Antidesma ghaesembilla Gaertn". India Biodiversity Portal. ശേഖരിച്ചത് Apr 10, 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുപുളിഞ്ചി&oldid=3115590" എന്ന താളിൽനിന്ന് ശേഖരിച്ചത്