കൊടിയാവണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടിയാവണക്ക്
Microstachys chamaelea.jpg
ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malpighiales
കുടുംബം: Euphorbiaceae
ജനുസ്സ്: Microstachys
വർഗ്ഗം: M. chamaelea
ശാസ്ത്രീയ നാമം
Microstachys chamaelea
(L.) Müll.Arg.
പര്യായങ്ങൾ

കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഔഷധയോഗ്യമായ ഒരു ചെറിയ സസ്യമാണ് കൊടിയാവണക്ക്. Euphorbiaceae (Castor family) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Microstachys chamaelea (L.) Müll.Arg. എന്നാണ്. ഒടിയാവണക്ക്, ഞെട്ടാവണക്ക് എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു[1].

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

ഔഷധനിർമ്മാണത്തിൽ സമൂലമായി ഉപയോഗിക്കുന്ന ഈ സസ്യം ഏകദേശം 30 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. തണ്ട് പച്ചനിറത്തിലോ പച്ചയിൽ ചുവപ്പ് കലർന്നതോ ആയിരികും. ഇലകൾ ചെറുതും നീളമുള്ളതുമാണ്. വളരെ ചെറിയ പൂക്കൾ ഉണ്ടാകുന്ന ഇതിന്റെ പൂക്കൾക്ക് മഞ്ഞ നിറമായിരിക്കും. മൂന്ന് വരിപ്പുകൾ ഉള്ള കായ്കളിൽ അണ്ഡാകൃതിയിലുള്ള മൂന്ന് വിത്തുകൾ കാണാപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/plants/222.html
"https://ml.wikipedia.org/w/index.php?title=കൊടിയാവണക്ക്&oldid=2216673" എന്ന താളിൽനിന്നു ശേഖരിച്ചത്