വട്ടക്കാക്കക്കൊടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വട്ടക്കാക്കക്കൊടി
Dregea volubilis W IMG 1597.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): സപുഷ്പി
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
നിര: ജെന്റ്യനെയിൽസ്
കുടുംബം: അപ്പോസൈനേസീ (apocynaceae)
ജനുസ്സ്: Dregea
വർഗ്ഗം: D. volubilis
ശാസ്ത്രീയ നാമം
Dregea volubilis
(L.f.)
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഒരിനം ഔഷധസസ്യമാണ് വട്ടക്കാക്കക്കൊടി.ശാസ്ത്രീയ നാമം wattakaka volubilis എന്നാണ്. ആംഗലേയത്തിൽ sneez wort, sneezing silk, cotton milk plant എന്നും പറയുന്നു. എരുക്കിന്റെ കുടുബത്തിൽപെട്ട ഇതിന്റെ വിത്തുകൾ അപ്പൂപ്പൻ താടികളാണ്.[1]

കരിനീലക്കടുവ, നീലക്കടുവഎന്നീ ചിത്രശലഭങ്ങളുടെ ലാർവ വട്ടക്കാക്കക്കൊടിയുടെ ഇലകൾ ഭക്ഷിച്ചാണ് വളരുന്നത്.

സവിശേഷതകൾ[തിരുത്തുക]

  • ഇവയുടെ ഇലകൾ ലഘുപത്രങ്ങളോടുകൂടിയവയും ജാലികാസിരാവിന്യാസത്തോടു കൂടിയവയുമാണ്. കൂർത്ത അഗ്രഭാഗത്തോടു കൂടിയ ഇവയുടെ ഇലകൾ ഏകദേശം 8-15 സെന്റീമീറ്റർ നീളവും 5-8 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. [2]
  • പത്രകക്ഷത്തിലാണ് ഇവയുടെ പൂക്കൾ വിന്യസിച്ചിരിക്കുന്നത്. പച്ചനിറത്തോടു കൂടിയ ഇവയുടെ പൂക്കൾ വലിപ്പത്തിൽ ചെറുതും സൗരഭ്യമുള്ളവയുമാണ്. [3]
  • ഇവയുടെ ഫലങ്ങൾക്ക് 8-15 സെന്റീമീറ്റർ നീളവും 2-6 സെന്റീമീറ്റർ വീതിയുമുണ്ടായിരിക്കും. ഫലങ്ങളുടെ പുറം തൊലി സാമാന്യം കട്ടിയുള്ളതായിരിക്കും.[4]
  • അപ്പോസൈനേസീ (apocynaceae)കുടുംബത്തിൽപെട്ട ഇവയുടെ വിത്തുകൾ സിൽക്ക് നാരുകളോടു കൂടിയ അപ്പൂപ്പൻതാടികളായിരിക്കും.[5]

ഔഷധ യോഗ്യ ഭാഗം[തിരുത്തുക]

ഇല, തണ്ട്, വേര്.[1]

ഉപയോഗങ്ങൾ[തിരുത്തുക]

  • നേത്രരോഗങ്ങൾ, ചുമ, പ്രമേഹം, മഞ്ഞപിത്തം, ത്വക്ക് രോഗങ്ങൾ, പാമ്പിൻവിഷമേൽക്കൽ എന്നിവയ്ക്കും രക്തശുദ്ധീകരണത്തിനും ഔഷധമായി ഉപയോഗിക്കുന്നു.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 വിസി.ബാലകൃഷ്ണൻ, സസ്യ ജാലകം, കൂട് മാസിക, മാർച്ച്
  2. "Cotton milk plant". All about Ayurveda & Medicinal Plants. ശേഖരിച്ചത് 2 ഏപ്രിൽ 2016. 
  3. "Cotton milk plant". All about Ayurveda & Medicinal Plants. ശേഖരിച്ചത് 2 ഏപ്രിൽ 2016. 
  4. "Cotton milk plant". All about Ayurveda & Medicinal Plants. ശേഖരിച്ചത് 2 ഏപ്രിൽ 2016. 
  5. "Cotton Milk Plant". Ayurvedic Medicinal Plants. ശേഖരിച്ചത് 2 ഏപ്രിൽ 2016. 
  6. "Cotton Milk Plant". Ayurvedic Medicinal Plants. ശേഖരിച്ചത് 2 ഏപ്രിൽ 2016. 
  • Flora of Pakistan 2008. 'eFloras. Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA. 2009 Aug 21 [1].
  • Hooker, J.D. 1883. Fl. Brit. Ind. 4: 46.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വട്ടക്കാക്കക്കൊടി&oldid=2336507" എന്ന താളിൽനിന്നു ശേഖരിച്ചത്