ശതാവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശതാവരി
ഇലയും പൂവും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A. racemosus
Binomial name
Asparagus racemosus
Synonyms
  • Asparagopsis abyssinica Kunth
  • Asparagopsis acerosa Kunth
  • Asparagopsis brownei Kunth
  • Asparagopsis decaisnei Kunth
  • Asparagopsis floribunda Kunth [Illegitimate]
  • Asparagopsis hohenackeri Kunth
  • Asparagopsis javanica Kunth
  • Asparagopsis retrofracta Schweinf. ex Baker
  • Asparagopsis sarmentosa Dalzell & A.Gibson [Illegitimate]
  • Asparagopsis subquadrangularis Kunth
  • Asparagus acerosus Roxb. [Illegitimate]
  • Asparagus dubius Decne.
  • Asparagus fasciculatus R.Br. [Illegitimate]
  • Asparagus jacquemontii Baker
  • Asparagus penduliflorus Zipp. ex Span.
  • Asparagus petitianus A.Rich.
  • Asparagus racemosus var. javanicus (Kunth) Baker
  • Asparagus racemosus var. longicladodius Chiov.
  • Asparagus racemosus var. subacerosus Baker
  • Asparagus racemosus var. tetragonus (Bresler) Baker
  • Asparagus racemosus var. zeylanicus Baker
  • Asparagus stachyoides Spreng. ex Baker
  • Asparagus tetragonus Bresler
  • Asparagus zeylanicus (Baker) Hook.f.
  • Protasparagus jacquemontii (Baker) Kamble
  • Protasparagus racemosus (Willd.) Oberm.
  • Protasparagus racemosus var. javanicus (Kunth) Kamble
  • Protasparagus racemosus var. subacerosus (Baker) Kamble
  • Protasparagus zeylanicus (Hook.f.) Kamble

പര്യായങ്ങൾ theplantlist.org - ൽ നിന്നും

Asparagus
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   90 kJ
അന്നജം     3.88 g
- പഞ്ചസാരകൾ  1.88 g
- ഭക്ഷ്യനാരുകൾ  2.1 g  
Fat0.12 g
പ്രോട്ടീൻ 2.20 g
തയാമിൻ (ജീവകം B1)  0.143 mg  11%
റൈബോഫ്ലാവിൻ (ജീവകം B2)  0.141 mg  9%
നയാസിൻ (ജീവകം B3)  0.978 mg  7%
പാന്റോത്തെനിക്ക് അമ്ലം (B5)  0.274 mg 5%
ജീവകം B6  0.091 mg7%
Folate (ജീവകം B9)  52 μg 13%
ജീവകം സി  5.6 mg9%
കാൽസ്യം  24 mg2%
ഇരുമ്പ്  2.14 mg17%
മഗ്നീഷ്യം  14 mg4% 
ഫോസ്ഫറസ്  52 mg7%
പൊട്ടാസിയം  202 mg  4%
സിങ്ക്  0.54 mg5%
Manganese 0.158 mg
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ശതാവരി. (ശാസ്ത്രീയനാമം: Asparagus racemosus). ഇത് ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌. അയവുള്ളതും ഈർപ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നു.അനേകം ഔഷധ ഗുണങ്ങളുള്ളതിനാൽ ഇതിനെ 'ദശ വീര്യ 'എന്നും വിളിക്കുന്നു .

പേരുകൾ[തിരുത്തുക]

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്. ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലകളുടെ (മുള്ളുകളുടെ) കക്ഷത്തിൽ നിന്നും ഉത്ഭവിക്കുന്ന ശാഖകൾ ക്ലാനോഡുകളായി കാണപ്പെടുന്നു. ചെറുതും വെളുത്തതും ദ്വിലിംഗങ്ങളുമായ പൂക്കൾ കുലകളായി ഉണ്ടാകുന്നു. പരി ദളപുടത്തിന്‌ 6 കർണ്ണങ്ങളും 6 കേസരങ്ങളും കാണപ്പെടുന്നു. ഫലം ഗോളാകൃതിയിലുള്ളതും മാംസളവുമാണ്‌.

പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു[2].

ശതാവരി കിഴങ്ങും ചെടിയും

ഔഷധോപയോഗങ്ങൾ[തിരുത്തുക]

ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു. സസ്യജന്യ ഈസ്ട്രജൻ ഹോർമോണുകൾ അടങ്ങിയിരിക്കുന്നതിനാൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭപാത്രവും ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇത് പരിഹരമാണ്. നാൽപത്തിയഞ്ചു വയസ് കഴിഞ്ഞ സ്ത്രീകളിൽ ആർത്തവവിരാമത്തിന്റെ ബുദ്ധിമുട്ടുകൾ അകറ്റാനും ഇത് ഗുണകരമാണ്. ഈ ഘട്ടത്തിൽ ഉണ്ടാകുന്ന അമിതമായ ചൂട്, എല്ലുകളുടെ ബലക്കുറവ്, മുടി കൊഴിച്ചിൽ, വിഷാദം, യോനി വരൾച്ച എന്നിവയ്ക്കും ഇത് ഒരുപരിധിവരെ പരിഹാരമാണ്. [3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-09-21. Retrieved 2010-02-07.
  2. ഡോ.എസ്. നേശമണി. ഔഷധസസ്യങ്ങൾ . വാല്യം 11. The State Institute of Languages, തിരുവനന്തപുരം. പുറം 458-460
  3. എം. ആശാ ശങ്കർ, പേജ്8- ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശതാവരി&oldid=3816508" എന്ന താളിൽനിന്ന് ശേഖരിച്ചത്