നിലമ്പരണ്ട
Jump to navigation
Jump to search
നിലമ്പരണ്ട | |
---|---|
![]() | |
Inflorescence in Kerala | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | D. triflorum
|
ശാസ്ത്രീയ നാമം | |
Desmodium triflorum (Linn.) DC | |
പര്യായങ്ങൾ | |
|
നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട (ശാസ്ത്രീയനാമം: Desmodium triflorum). ടിക് ട്രെഫൊയിൽ, ടിക് ക്ലോവർ (Tick Clover, Tick Trefoil) എന്നീ ആംഗലേയനാമങ്ങളുള്ള നിലമ്പരണ്ട, മിതശീതോഷ്ണമേഖലകളിലും, ഉഷ്ണമേഖലയിലും കാണുന്നു[1]. പ്രതാനങ്ങളുടെ സഹായത്തോടുകൂടി താങ്ങുകളുണ്ടെങ്കിൽ അതിന്മേൽ പടർന്നുകയറുന്നതും, അല്ലെങ്കിൽ ഭൂമിയിൽ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുന്ന ദുർബല സസ്യമാണ് നിലമ്പരണ്ട.[2] തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകൾ; പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. കായ്കൾക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളിൽ മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള അറ.
മറ്റു പേരുകൾ[തിരുത്തുക]
- അസ്ഥിസംഹാരി,
- ത്രിപാദി (സംസ്കൃതം );
- പിരണ്ട (തമിഴ്);
- മണിഗുരവള്ളി (കന്നഡം);
- ഹർശങ്കർ (ഉർദു);
- ഹഡസംഘാരി,
- നല്ലാർ (ഹിന്ദി);
- കാണ്ഡവേല (മറാത്തി);
- Tick Clover,
- Tick Trefoil (ആംഗലേയം)
ഔഷധ ശാസ്ത്രം[തിരുത്തുക]
നിലമ്പരണ്ടയിൽ നിന്ന് വേർതിരിച്ചെടുത്ത പോളിഫീനോളിക് മിശ്രണങ്ങൾക്ക് ശരീര കോശങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുവാനുള്ള ശേഷിയുണ്ട്.[3]
അവലംബം[തിരുത്തുക]
- ↑ zipcode zoo
- ↑ വി വി ബാലകൃഷ്ണൻ; ചെടികളും അവയുടെ ഔഷധഗുണങ്ങളും; ഡി സി ബുക്സ്; ISBN 81-713-0363-3
- ↑ http://www.worldscinet.com/ajcm/38/3802/S0192415X10007889.html The American Journal of Chinese Medicine (AJCM) Volume: 38, Issue: 2(2010) pp. 329-342
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Desmodium triflorum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Desmodium triflorum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |