പൊൻകുരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊൻകുരണ്ടി
കായയുടെ ചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. fruticosa
Binomial name
Salacia fruticosa

പശ്ചിമഘട്ടത്തിലെ നിത്യഹരിത അർദ്ധനിത്യഹരിത വനങ്ങളിലും കാവുകളിലും, കേരളത്തിൽ അങ്ങോളമിങ്ങോളവും കണ്ടുവരുന്ന ആരോഹിയായ ഒരു സസ്യമാണ് പൊൻകുരണ്ടി. (ശാസ്ത്രീയനാമം: Salacia fruticosa). പശ്ചിമഘട്ടതദ്ദേശവാസിയാണ് ഈ വള്ളിച്ചെടി. ഏകദേശം 3 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറിയ വൃക്ഷം .ഇതിന്റെ ഇലകൾക്ക് ഞാവലിന്റെ ഇലയോട് സാമ്യമുണ്ട് . ഇതിന്റെ കായകൾ ആദ്യം പച്ചനിറത്തിലും പഴുത്തു കഴിയുമ്പോൾ ചുവപ്പ് നിറത്തിലും കാണപ്പെടുന്നു . ഇതിന്റെ ഉള്ളിൽ സ്വർണ്ണ നിറത്തിലുള്ള മധുരമുള്ള മാതളമുണ്ട് . ഈ പഴം ഭക്ഷ്യയോഗ്യമാണ് .പൊൻകുരണ്ടി ഔഷധഗുണമുള്ളൊരു സസ്യമാണ് . വേരും തൊലിയുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്.ഇന്ത്യയിലും ശ്രീലങ്കയിലും പരമ്പരാഗതമായി പ്രമേഹരോഗത്തിന് പൊൻ‌കൊരണ്ടി ഔഷധമായി ഉപയോഗിക്കുന്നു .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പൊൻകരണ്ടിയെ കുറിച്ച് കൂടുതലറിയാം

"https://ml.wikipedia.org/w/index.php?title=പൊൻകുരണ്ടി&oldid=4074500" എന്ന താളിൽനിന്ന് ശേഖരിച്ചത്