സലേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Salacia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സലേഷ്യ
Salacia fruticosa flowers 01.JPG
പൊൻകുരണ്ടിയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Salacia

സെലാസ്ത്രേസീ സസ്യകുടുംബത്തിൽപെടുന്ന ഒരു ജീനസ്സാണ് സലേഷ്യ (Salacia). ഇവയിൽ മിക്ക സസ്യങ്ങളും ഉഷ്‌ണമേഖലപ്രദേശങ്ങളിൽ കണ്ടുവരുന്ന ആരോഹികളാണ്. ഇന്ത്യശ്രീലങ്ക, തായ്‌ലാന്റ്, ഇന്തോനേഷ്യ, ബ്രസ്സീൽ എന്നീ സ്ഥലങ്ങളിൽ ഈ ജീനസ്സിൽ പെടുന്ന സസ്യങ്ങൾ കാണപ്പെടുന്നു.[1]. ഈ ജീനസ്സിൽ പെടുന്ന സസ്യങ്ങൾ പല സസ്യങ്ങളും ആയുർവേദംപോലെയുള്ള പരമ്പരാഗത ചികിത്സാസംമ്പ്രദായത്തിൽ ഔഷധങ്ങളായി ഉപയോഗിക്കാറുണ്ട്.[2] കേരളത്തിൽ കാണപ്പെടുന്ന ആനക്കൊരണ്ടി, കുരണ്ടി, പൊൻകൊരണ്ടി, ഏകനായകം തുടങ്ങിയ സസ്യങ്ങൾ ഈ ജീനസ്സിൽ പെടുന്നവയാണ്.

സവിശേഷതകൾ[തിരുത്തുക]

ഇലകൾ ലഘുപത്രങ്ങളോടു കൂടിയവയും, ഏകാന്തരന്യാസത്തിൽ (alternate phyllotaxis) ക്രമീകരിച്ചതും, ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസവുമാണ്. ചില സ്പൂഷിസുകളിൽ ഇലകളുടെ വക്കുകൾ ഭാഗീകമായി ദന്തുരമാണ്. ദ്വിലിംഗസ്വഭാവത്തോടുകൂടിയ ഇവയുടെ പൂക്കൾ പ്രസമത (actinomorphy) പാലിക്കുന്നവയും പൂർണ്ണവുമാണ്. അഞ്ചു ദളങ്ങളും അഞ്ചു വിദളങ്ങളും ആണിവയ്ക്കുള്ളത്. സാധാരണ മഞ്ഞനിറത്തോടുകൂടിയതാണ് ഇവയുടെ പൂക്കൾ.


അവലംബം[തിരുത്തുക]

  1. Laikowski, Manuela M.; de Souza, Debora M.; Moura, Sidnei. "Genus Salacia: Chemical Composition, Antidiabetic Effect and other Bioactivities". The Natural Products Journal, 5(4): 220-235. 5 (4): 220–235. doi:10.2174/2210315505666150930225628. |access-date= requires |url= (help)
  2. Akaki, Junji; Muraoka, Osamu; Morikawa, Toshio; Miyake, Sohachiro; Ninomiya, Kiyofumi; Okada, Mayumi; Tanabe, Genzoh; Pongpiriyadacha, Yutana; Yoshikawa, Masayuki. "Evaluation of Salacia Species as Anti-diabetic Natural Resources Based on Quantitative Analysis of Eight Sulphonium Constituents: A New Class of α-Glucosidase Inhibitors". Phytochemical Analysis. 25 (6): 544–550. doi:10.1002/pca.2525. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സലേഷ്യ&oldid=3207883" എന്ന താളിൽനിന്ന് ശേഖരിച്ചത്