കുരണ്ടി
കുരണ്ടി | |
---|---|
പ്രമാണം:Salacia Reticulata.jpg | |
കായയുടെ ചിത്രം ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. fruticosa
|
Binomial name | |
Salacia Reticulata Wall.
|
കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന ഒരു വള്ളിച്ചെടിയാണ് കുരണ്ടി അഥവാ കൊരണ്ടി. (ശാസ്ത്രീയനാമം: Salacia Reticulata). പൊൻകൊരണ്ടി, ഏകനായകം എന്നെല്ലാം പേരുകളുണ്ട്. ഇതൊരു ആയുർവേദ ഔഷധം കൂടിയാണ്. ഇവയിൽ ചെറിയ പഴങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പഴങ്ങൾ ഭക്ഷ്യയോഗ്യവുമാണ്. മറ്റു വൃക്ഷങ്ങളിൽ പടർന്നു പന്തലിച്ചാണ് കുരണ്ടി വളരുന്നത്. ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്[1]. നന്നായി പഴുത്ത കായ്കൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. ഇവയുടെ ഉള്ളിൽ മാസളമായ ഭാഗമുണ്ട്. ഇതാണ് ഭക്ഷ്യയോഗ്യമായത്. വേനൽക്കാലത്താണ് പഴങ്ങൾ കൂടുതലായി കാണപ്പെടുന്നത്. പഴങ്ങളിൽ നിന്നും ലഭിക്കുന്ന ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ച് പുതിയവ വളർത്താം. നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു. പശ്ചിമഘട്ടതദ്ദേശവാസിയാണ് ഈ വള്ളിച്ചെടി. ഈ ചെടിയുടെ വേരിൽ Salcital എന്നൊരു ഘടകം അടങ്ങിയിരിക്കുന്നു .ഈ ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു...
അവലംബം
[തിരുത്തുക]- ↑ "മാതൃഭൂമി/കാർഷികം". Archived from the original on 2012-03-06. Retrieved 2012-03-07.