വട്ടുവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വട്ടുവള്ളി
വട്ടുവള്ളിയുടെ ചെറിയ തൈ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
C cordatum
Binomial name
Cosmostigma cordatum
(Poir.) M.R.Almeida
Synonyms
  • Asclepias racemosa Roxb.
  • Cosmostigma acuminatum
  • Cosmostigma racemosum
  • Cosmostigma racemosum var. glandulosum Costantin
  • Tylophora punctata Kostel.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അപ്പോസൈനേസീ സസ്യകുടുംബത്തിലെ അംഗമാണ് കുറിച്ചുള്ളി, കുറിച്ചൂലി, വട്ടോളം എന്നൊക്കെ പേരുള്ള വട്ടുവള്ളി. (ശാസ്ത്രീയനാമം: Cosmostigma cordatum). ഇന്ത്യയിലെ പശ്ചിമ-പൂർവ്വഘട്ടങ്ങളിലെ നനവാർന്ന ഇലപൊഴിയും കാടുകളിലും ചെറുവനങ്ങളിലും കാവുകളിലും കാണുന്ന ഒരു വള്ളിച്ചെടിയാണിത്. Cosmostigma racemosum എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. നാട്ടുവൈദ്യങ്ങളിൽ അൾസറിന് മരുന്നാണ്.[1] നീലക്കടുവ, കരിനീലക്കടുവ എന്നീ ശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് വട്ടുവള്ളിയാണ്. ഇലകൾ ഭക്ഷ്യയോഗ്യമാണ്. പടർന്നുകയറുന്ന സ്വഭാവമുള്ള ഈ വള്ളിച്ചെടിയുടെ തണ്ടുകളും ഇലകളും മിനുസമുള്ളവയാണ്. തണ്ട് പൊട്ടിച്ചാൽ വെള്ളം പോലെയുള്ള നീര് ഉണ്ട്. അഞ്ചിതളുകളുള്ള പൂക്കൾ റസീം പൂങ്കുലകളിലാണ് വിരിയുന്നത്. പച്ചകലർന്ന മഞ്ഞനിറമുള്ള ഇതളുകളിൽ ബ്രൗൺ നിറത്തിൽ കുത്തുകൾ കാണാം. [2]

അവലംബം[തിരുത്തുക]

പൂക്കൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വട്ടുവള്ളി&oldid=3686117" എന്ന താളിൽനിന്ന് ശേഖരിച്ചത്