അക്കേഷ്യ മരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Earleaf acacia
Flowers & leaves I IMG 8639.jpg
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Fabales
Family: Fabaceae
Subfamily: Caesalpinioideae
Clade: Mimosoideae
Genus: Acacia
Species:
A. auriculiformis
Binomial name
Acacia auriculiformis

ഉഷ്ണമേഖലാ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരിനം നിത്യഹരിത വൃക്ഷമാണ് അക്കേഷ്യ (ശാസ്ത്രീയനാമം: Acacia auriculiformis). കേരളത്തിൽ വനവത്കരണത്തിന്റെ ഭാഗമായി അക്കേഷ്യ ഇന്ന് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ഓസ്ട്രേലിയയാണ് വൃക്ഷത്തിന്റെ സഹജമായ വാസമേഖല[2].

വിവരണം[തിരുത്തുക]

അക്കേഷ്യ മരം. തമിഴ്നാടിലെ ഹാരൂരിലെ കാഴ്ച്ച.

മരങ്ങൾ ഏകദേശം 15 വരെ മീറ്റർ വരെ ഉയരത്തിൽ വളരുന്നു[3]. ഇലകൾക്ക് 7 മുതൽ 15 സെന്റീമീറ്റർ വരെ നീളവും 1.5 സെന്റീമീറ്റർ വീതിയും കാണുന്നു[4]. ഇലയിലെ സമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ്. ഇവ മൂന്നു മുതൽ അഞ്ചു വരെ കാണപ്പെടുന്നു. വാസനയുള്ള ചെറിയ പൂക്കൾക്ക് നേർത്ത മഞ്ഞ നിറമാണ്[5]. ഫെബ്രുവരി മുതൽ മൂന്നു മാസത്തോളം സസ്യം പുഷ്പിക്കുന്നു. നീർവാഴ്ച ഉള്ള മണ്ണിൽ പൂക്കാലം രണ്ട് മാസത്തോളം നീളുന്നു. വിത്തിനു ജീവനക്ഷമത കുറവാണെങ്കിലും പുനരുത്ഭവം നന്നായി നടക്കുന്നു. പുനരുത്ഭവം വിത്ത് വഴിയും വേരുകൾ വഴിയും നടക്കുന്നുണ്ട്. തടിക്ക് വെള്ളയും കാതലും ഉണ്ടെങ്കിലും തടി പൊട്ടിപ്പോകുന്നതിനാൽ ഫർണിച്ചർ നിർമ്മാണത്തിനു യോഗ്യമല്ല. തടി വിറകായി ഉപയോഗിക്കുന്നു. മരത്തിനു വരൾച്ചയെ അതിജീവിക്കാൻ സാധിക്കുന്നുണ്ട്.

1984-1987 കാലഘട്ടത്തിൽ വനവൽക്കരണത്തിന്റെ ഭാഗമായി കേരളത്തിൽ വഴിയരികിലും മറ്റും ധാരാളമായി അക്കേഷ്യ വെച്ചുപിടിപ്പിച്ചിരുന്നു.

ജൈവ അധിനിവേശം[തിരുത്തുക]

തരിശുഭൂമിയിൽ വനവൽക്കരണം നടത്താനും ചതുപ്പുകൾ വറ്റിക്കാനും വിറകിനുമൊക്കെയായി ഉപയോഗിക്കുന്ന അക്കേഷ്യ തദ്ദേശ ജൈവവൈവിധ്യത്തിനും വൻഭീഷണി ഉയർത്തുന്നു[6]. വനമേഖലകൾക്കും ജീവിവർഗങ്ങൾക്കും പുല്ലിനങ്ങൾക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ. ഇവ മണ്ണിൽ നിന്നും വൻതോതിൽ ജലാംശം വലിച്ചെടുക്കുന്നു. സസ്യം പുഷ്പിക്കുമ്പോൾ വായുവിൽ പൂമ്പൊടി കലർന്ന് പരിസരവാസികൾക്ക് അലർജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Contu, S. (2012). "Acacia auriculiformis". 2012: e.T19891902A19997222. doi:10.2305/IUCN.UK.2012.RLTS.T19891902A19997222.en. {{cite journal}}: Cite journal requires |journal= (help)
  2. "Forestry Wasteland Acacia Auriculiformis". മൂലതാളിൽ നിന്നും 2012-07-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-17.
  3. Earleaf Acacia
  4. "A tree species reference and selection guide". മൂലതാളിൽ നിന്നും 2012-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-17.
  5. "Acacia, Acacia auriculiformis, Black Wattle". മൂലതാളിൽ നിന്നും 2015-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-17.
  6. "ജൈവഅധിനിവേശം കേരളത്തിൽ , മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2015-03-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്കേഷ്യ_മരം&oldid=3622504" എന്ന താളിൽനിന്ന് ശേഖരിച്ചത്