കാരപ്പൂമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാരപ്പൂമരം
Desmos chinensis Lour..jpg
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Magnoliales
കുടുംബം: Annonaceae
ജനുസ്സ്: Desmos
വർഗ്ഗം: D. chinensis
ശാസ്ത്രീയ നാമം
Desmos chinensis
Lour.
പര്യായങ്ങൾ

പശ്ചിമഘട്ടതദ്ദേശവാസിയായ, പടരുന്ന വള്ളിയുടെ സ്വഭാവമുള്ള ഒരു ചെറുവൃക്ഷമാണ് കാരപ്പൂമരം. (ശാസ്ത്രീയനാമം: Desmos chinensis). ഒരു വലിപ്പം കുറഞ്ഞ ഈലാങ്ങ് ഈലാങ്ങ് മരമാണെന്നേ കാഴ്ചയിൽ തോന്നുകയുള്ളൂ. പൂക്കളുടെയും ഇലകളുടെയുമെല്ല്ലാം സ്വഭാവത്തിൽ അത്രയ്ക്കും സാദൃശ്യമാണ്. പൂവിന് മണം ഈലാങ്ങ് ഈലാങ്ങിനേക്കാൾ കുറവാണ്. താരതമ്യേന തണൽ ഇഷ്ടപ്പെടുന്ന ഈ മരം കാടുകളുടെയും പാതകളുടെയും ഓരത്താണ് സാധാരണ കണ്ടുവരുന്നത്. ബാങ്കോക്ക് നഗരസൗന്ദര്യവൽക്കരണത്തിനായി ഈ മരം ധാരാളം നട്ടുപിടിപ്പിക്കുന്നുണ്ട്. നീലവിറവാലൻ, വരയൻ വാൾവാലൻ എന്നീ ശലഭങ്ങളുടെ ലാർവകൾ കാരപ്പൂമരത്തിന്റെ ഇലകൾ ആഹരിക്കാറുണ്ട്.

ചട്ടികളിലും വളർത്താൻ കൊള്ളാവുന്ന ഈ ചെറുമരം പൂമ്പാറ്റകളെയും തേനിച്ചകളെയും ആകർഷിക്കാറുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കാരപ്പൂമരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Desmos chinensis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=കാരപ്പൂമരം&oldid=1748980" എന്ന താളിൽനിന്നു ശേഖരിച്ചത്