ഈലാങ്ങ് ഈലാങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാംഗി ലാംഗി | |
|---|---|
| Flowers of Cananga odorata | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Magnoliids |
| നിര: | Magnoliales |
| കുടുംബം: | Annonaceae |
| ജനുസ്സ്: | Cananga |
| വർഗ്ഗം: | C. odorata |
| ശാസ്ത്രീയ നാമം | |
| Cananga odorata (Lamk) Hook.f. & Thomson |
|
| പര്യായങ്ങൾ | |
|
|
സുഗന്ധമുള്ള പൂവുണ്ടാകുന്ന ഒരു മരമാണ് ഈലാങ്ങ് ഈലാങ്ങ് (ylang-ylang). ശാസ്ത്രനാമം : Cananga odorata. കാട്ടുചെമ്പകം, മദനകാമേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു. പൂക്കൾക്ക് പച്ച കലർന്ന മഞ്ഞനിറമാണ്. ചെമ്പകത്തിന്റെ പൂക്കളോട് സാമ്യമുള്ള ഈ സസ്യത്തിന്റെ പ്രധാന ആകർഷണം സുഗന്ധമുള്ള പൂവ് തന്നെ. പൂക്കൾ വാറ്റി സുഗന്ധതൈലങ്ങൾ ഉൽപാദിപ്പിച്ചുവരുന്നു. നിത്യ ഹരിതവനങ്ങളിലെ വൃക്ഷങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഈ സസ്യം സാമാന്യം നല്ല വലുപ്പമുള്ള മരമായി വളരുന്നവയാണ്. പൂക്കൾ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. [1]
ഈലാങ്ങ് ഈലാങ്ങിനോടു സാമ്യമുള്ള മറ്റൊരു മരമാണ് കാരപ്പൂമരം.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Cananga_odorata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Elevitch, Craig (editor) (2006): Traditional Trees of Pacific Islands: Their Culture, Environment and Use. Permanent Agricultural Resources Publishers, Honolulu. ISBN 0970254458
- Frith, H.J.; Rome, F.H.J.C. & Wolfe, T.O. (1976): Food of fruit-pigeons in New Guinea. Emu 76(2): 49-58. HTML abstract
- Manner, Harley & Elevitch, Craig (2006): Traditional Tree Initiative: Species Profiles for Pacific Island Agroforestry. Permanent Agricultural Resources Publishers, Honolulu.
- Davis, Patricia (2000): "Aromatherapy An A-Z". Vermilion:Ebury Publishing, London.