വരവൂർ, പത്തനംതിട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വരവൂർ-റാന്നി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വരവൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വരവൂർ (വിവക്ഷകൾ) എന്ന താൾ കാണുക. വരവൂർ (വിവക്ഷകൾ)

റാന്നി അങ്ങാടി പഞ്ചായത്തിലെ 11 വാർഡ് ആണ് വരവൂർ. [1] പമ്പാനദിയുടെ തീരത്താണ് മലകൾ നിറഞ്ഞ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. രണ്ടു പ്രധാന മലകളും മലകൾക്കിടയിലെ താഴ്വാരത്ത് ചതുപ്പു പ്രദേശവുമാണ്. ഇവിടെ മുൻപ് നെൽകൃഷി ഉണ്ടായിരുന്നു. ഇപ്പോൾ മറ്റു കൃഷികൾ ചെയ്തുവരുന്നു. ജനങ്ങൾ കൂടുതലും കർഷകർ ആകുന്നു. റബ്ബർ, തെങ്ങ്, വാഴ, കപ്പ, ചേന, ചേമ്പ് എന്നിവയും പച്ചക്കറികളും കുറച്ചുസ്ഥലത്ത് വെറ്റിലയും കൃഷി ചെയ്യുന്നു. 3 തോടുകൾ,ഒരു മൂന്നു സെന്റ് കോളണിയും ഉണ്ട്. പമ്പാനദിയുടെ ഈ കരയിൽ മുൻപ്, കടത്തുണ്ടായിരുന്നു. പഞ്ചായത്തു വകയായിരുന്നു കടത്തുവള്ളം.
വാർഡ് മെംബർ: അനിതാഭായി[2]

പമ്പാ നദി

സ്ഥാനം[തിരുത്തുക]

9.3674975, 76.7699075

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

വരവൂർ ജംഗ്ഷൻ
 • തോട്ടുപുറം (കലായിപ്പടി)
 • ചേലക്കാട്ടു തടം
 • വരവൂർ സ്കൂൾ പടി
 • പള്ളിപ്പടി
 • റേഷൻ കട

പ്രധാന റോഡുകൾ[തിരുത്തുക]

റാന്നി റിങ്ങ് റോഡ്

പ്രധാന സ്ഥലങ്ങളിലേയ്ക്കുള്ള ദൂരം[തിരുത്തുക]

റാന്നി-3 കി.മീ.; കോഴഞ്ചേരി-9 കി.മീ.; പത്തനംതിട്ട-21 കി.മീ.; തിരുവല്ല-25 കി.മീ.; പുല്ലൂപ്രം-1.5 കി.മീ.; പൂവന്മല-2.5 കി.മീ.

സ്ഥാപനങ്ങൾ[തിരുത്തുക]

വരവൂർ,ഗവൺമെന്റ് യു.പി.സ്കൂൾ, രണ്ട് അംഗൻവാടികൾ, ജനവിദ്യാ കേന്ദ്രം, റാന്നി അങ്ങാടി പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ, റേഷൻ കട എന്നിവ ഉണ്ട്.

മുൻ മെംബർമാർ[തിരുത്തുക]

 • ലീലാമ്മ ഈശോ
 • സോമശേഖരൻ നായർ
 • ടെസ്സി ബിനു
 • വിവിൻ മാത്യൂ

റഫറൻസ്[തിരുത്തുക]

 1. http://lsgkerala.in/ranniangadipanchayat/elected-members/
 2. http://lsgkerala.gov.in/pages/memberDetails.php?intID=5&ID=399&ln=ml&candid=2015039901101
"https://ml.wikipedia.org/w/index.php?title=വരവൂർ,_പത്തനംതിട്ട&oldid=3333932" എന്ന താളിൽനിന്ന് ശേഖരിച്ചത്