ബാർബറാ മക്ലിന്ടോക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1983-ലെ വൈദ്യശാസ്ത്രത്തിനുളളനോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ് ബാർബറാ മക്ലിന്ടോക്. (16 ജൂൺ 1902- 12 സപ്റ്റമ്പർ, 1992). ചലനാത്മകങ്ങളായ ജനിതക ഖണ്ഡങ്ങളെ കണ്ടെത്തിയതിനാണ് ഈ പുരസ്കാരം ലഭിച്ചത്.

Barbara McClintock
Barbara McClintock shown in her laboratory.
ജനനം Eleanor McClintock
1902 ജൂൺ 16(1902-06-16)
Hartford, Connecticut, USA
മരണം 1992 സെപ്റ്റംബർ 2(1992-09-02) (പ്രായം 90)
Huntington, New York, USA
ദേശീയത American
മേഖലകൾ Cytogenetics
സ്ഥാപനങ്ങൾ University of Missouri
Cold Spring Harbor Laboratory
ബിരുദം Cornell University
അറിയപ്പെടുന്നത് Work in genetic structure of maize
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Physiology or Medicine (1983)
ഒപ്പ്

ജീവിതരേഖ[തിരുത്തുക]

1902 ജൂൺ 16.ന് കണക്റ്റിക്കട്ടിലെ ഹാർട്ഫോഡിൽ ജനിച്ച ബാർബറ ചെറുപ്പം മുതലേ സ്വതന്ത്ര ചിന്താഗതിക്കാരിയും ഏകാന്തപഥികയുമായിരുന്നു.കോർണെൽ യുണിവഴ്സിറ്റിയിൽ നിന്നാണ് ബി.എസ്സും, എം.എസ്സും പി.എച്.ഡിയും എടുത്തത്. 1927- പി.എച്.ഡി ഡിഗ്രി നേടിയ ശേഷം നാലു വഷക്കാലം ബോട്ടണി വിഭാഗത്തിൽ ഇൻസ്റ്റ്രക്റ്റർ ജോലി നോക്കി. 1931-36 വരെ അമേരിക്കയിലും യൂറോപ്പിലും പല ഗവേഷണസ്ഥാപനങ്ങളിലും ഗവേഷണം നടത്തി.1936-ൽ മിസ്സോറി യുണിവഴ്സിറ്റിയിൽ ബോട്ടണി വിഭാഗത്തി അസിസ്റ്റന്റ് പ്രഫസ ആയി നിയമിതയായി. അഞ്ചു വർഷങ്ങൾക്കു ശേഷം 1941-ൽ കോൾഡ് സ്പ്രിംഗ് ഹാർബർ ലാബറട്ടറിയിൽ ഗവേഷകയെന്ന പദവി സ്വീകരിച്ചു. [1] [2]

ചോളക്കുലകളുടെ ജനിതക ഘടനയെക്കുറിച്ചുളള അതി വിശദമായ പഠനമായിരുന്നു ബാർബറ മക്ലിന്ടോക്കിന്റെ ഗവേഷണ മേഖല. അവരുടെ നിഗമനങ്ങളെ ആദ്യഘട്ടങ്ങളിൽ മറ്റു ശാസ്ത്രജ്ഞർ തളളിക്കളയുകയാണ് ചെയ്തത്. വാർധക്യസഹജമായ കാരണങ്ങളാൽ തൊണ്ണൂറാമത്തെ വയസ്സിൽ നിര്യാതയായി. ബാർബറ മക്ലിന്ടോക് അവിവാഹിതയായിരുന്നു.

അവലംബം[തിരുത്തുക]

  1. ബാർബറ മക്ലിന്ടോക്- നോബൽ പുരസ്കാരം
  2. ബാർബറ മക്ലിന്ടോക് accessed 14 Jan 2014

<gallery> File:McClintock family 1907.jpg| ബാർബറ( ഇടതു നിന്ന് മൂന്നാമത്) സഹോദരീ സഹോദരന്മാരോടൊപ്പം File:Corn and microscope.jpg| മക്ലിന്ടോക്കിന്റെ മൈക്രോസ്കോപ്പും ചോളക്കുലകളും:നാഷണൽ മ്യൂസിയം ഓഫ് നാച്ചറൽ ഹിസ്റ്ററി(യു.എസ്.എ) File:McClintock Nobel Lecture.jpg|മക്ലിന്ടോക്ക്: നോബൽ പ്രഭാഷണം

"https://ml.wikipedia.org/w/index.php?title=ബാർബറാ_മക്ലിന്ടോക്&oldid=2135836" എന്ന താളിൽനിന്നു ശേഖരിച്ചത്