നാഷണൽ അക്കാഡമി ഓഫ് സയൻസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ അക്കാഡമി ഓഫ് സയൻസസ്

വാഷിംഗ്ടൺ ഡി.സി.യിൽ സ്ഥിതിചെയ്യുന്ന നാഷണൽ അക്കാദമി ഓഫ് സയൻസസ് കെട്ടിടം.
രൂപീകരണംമാർച്ച് 3, 1863; 161 വർഷങ്ങൾക്ക് മുമ്പ് (1863-03-03)
സ്ഥാപകർഅലക്സാണ്ടർ ഡാളസ് ബാച്ചെ
എബ്രഹാം ലിങ്കൺ
സ്ഥാപിത സ്ഥലം2101 Constitution Ave NW, Washington, D.C., U.S. 20418
തരംNGO
വെബ്സൈറ്റ്nasonline.org

നാഷണൽ അക്കാഡമി ഓഫ് സയൻസസ് (NAS) അമേരിക്കൻ ഐക്യനാടുകളിലെ ഒരു ലാഭരഹിത-സർക്കാരിതര സംഘടനയാണ്. നാഷണൽ അക്കാദമീസ് ഓഫ് സയൻസസ്, എൻജിനീയറിങ് ആൻറ് മെഡിസിൻ അതോടൊപ്പം നാഷണൽ അക്കാഡമി ഓഫ് എൻജിനീയറിങ് (NAE), നാഷണൽ അക്കാദമി ഓഫ് മെഡിസിൻ (NAM) എന്നിവയുടേയും ഭാഗമായി NAS പ്രവർത്തിക്കുന്നു.

ഒരു ദേശീയ അക്കാദമി എന്ന നിലയിൽ സംഘടനയുടെ പുതിയ അംഗങ്ങളെ അവരുടെ വിശിഷ്ടവും അവിരാമവുമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാർഷികമായി നിലവിലുള്ള അംഗങ്ങളാണു തെരഞ്ഞെടുക്കുന്നത്. ദേശീയ അക്കാദമിയിലെ തിരഞ്ഞെടുപ്പിനെ ശാസ്ത്രീയ മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായി കണക്കാക്കുന്നു.

എബ്രഹാം ലിങ്കൺ അംഗീകരിച്ച കോൺഗ്രസിന്റെ ഒരു നിയമത്തിന്റെ ഫലമായി 1863-ൽ സ്ഥാപിതമായ ഈ സംഘടന ശാസ്ത്രം, സാങ്കേതികത എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാജ്യത്തിന് സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ഉപദേശം നൽകുന്നതുകൂടാതെ, ഏതെങ്കിലും സർക്കാർ വകുപ്പ് ആവശ്യപ്പെടുന്നപക്ഷം സർക്കാരിനു ശാസ്ത്രീയ ഉപദേശം നൽകുന്ന ഉത്തരവാദിത്വങ്ങളും അർപ്പിക്കപ്പെട്ടിരിക്കുന്നു. ഈ അക്കാദമിക്ക് അതിന്റെ സേവനങ്ങൾക്ക് സർക്കാരിൽ നിന്ന് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല.[1]

അവലോകനം[തിരുത്തുക]

2016 ലെ കണക്കുകൾപ്രകാരം നാഷണൽ അക്കാദമി ഓഫ് സയൻസസിൽ 2,350 നാസ് അംഗങ്ങളും 450 അന്താരാഷ്ട്ര അംഗങ്ങളും ഉൾപ്പെടുന്നു.[2] 2005 ൽ ഇത് 1,100 സ്റ്റാഫുകളെ നിയമിച്ചു.[3] നിലവിലെ അംഗങ്ങൾ വർഷം തോറും പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തുകൊണ്ട് സംഘടനയെ സജീവമായി നിലനിറുത്തുന്നു.[4] യു‌എസ് പൗരന്മാരായ 84 അംഗങ്ങളെവരെ ഓരോ വർഷവും തിരഞ്ഞെടുക്കുന്ന ഇതിലേയ്ക്ക് പ്രതിവർഷം 21 വിദേശ പൗരന്മാരെയും അന്താരാഷ്ട്ര അംഗങ്ങളായി തിരഞ്ഞെടുക്കാവുന്നതാണ്. ഏകദേശം 190 അംഗങ്ങൾക്ക് നോബൽ സമ്മാനം ലഭിച്ചു.[5] 1989-ലെ പ്രവേശന രേഖകൾപ്രകാരം, അക്കാദമിയിലേക്ക് വനിതകളെ ചേർക്കുന്ന കാര്യത്തിൽ ഏറെ പിന്നിലുള്ള ഈ സംഘടനയിൽ അക്കാലത്ത് 1,516 പുരുഷ അംഗങ്ങളുണ്ടായിരുന്നപ്പോൾ 57 വനിതാ അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്.[6]

അവലംബം[തിരുത്തുക]

  1. "Overview: NAS Mission". National Academies of Science. Retrieved 25 April 2015.
  2. "About NAS: Membership". National Academy of Sciences. 2013.
  3. Alberts, Bruce (2005). "Summing Up: Creating a Scientific Temper for the World" (PDF). National Academy of Sciences.
  4. "Overview: Membership". nasonline.org. Retrieved 2018-04-02.
  5. "About NAS: Membership". National Academy of Sciences. 2013.
  6. "News of the week from the science world". Journals. San Francisco Examiner. May 20, 1989. p. D-2 – via Newspapers.com.