പുല്ലാഞ്ഞിട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെയിലെ നെല്ലറ എന്നറിയപ്പെടുന്നഏഴോം പഞ്ചായത്തിലെ ഒരു ഗ്രാമമാണു പുല്ലാഞ്ഞിട. പഴയങ്ങാടിയിൽ നിന്നും കുപ്പം വഴി തളിപ്പറമ്പിലേക്കുള്ള പാതയരികിൽ, എരിപുരത്തിനും, നെരുവമ്പ്രത്തിനുമിടയിലാണു് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മാടായി പാറയുടെ തുടർച്ചയായി അതിന്റെ കിഴക്കു് ഭാഗത്തായി വരുന്ന കുന്നിൻപ്രദേശവും താഴ്വാരവും അടങ്ങുന്ന പ്രദേശമാണീ ഗ്രാമം . പഴയങ്ങാടി പട്ടണത്തിൽ നിന്നും രണ്ടു കിലോമീറ്ററോളം ദുരത്താണ് പുല്ലാഞ്ഞിട നിൽക്കുന്നത്.

മൂന്നു ഭാഗങ്ങളിലും കുന്നുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പുല്ലാഞ്ഞിടയുടെ തെക്ക് ഭാഗത്തു കൂടി പഴയങ്ങാടിപ്പുഴ ഒഴുകുന്നുണ്ട്. ഏഴിമലയെന്ന പ്രദേശവും അടുത്തുതന്നെ സ്ഥിതി ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് അനുയോജ്യമായ സ്ഥലം നെല്പാടങ്ങൾ, കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങിയവയൊക്കെ സുലഭമായിട്ടുള്ള സ്ഥലമാണ് പുല്ലാഞ്ഞിട.

ചരിത്രം[തിരുത്തുക]

ഒരു നൂറ്റാണ്ടു മുമ്പു വരെ പുല്ലാഞ്ഞിപ്പാമ്പുകളും കുറുക്കന്മാരും നിറഞ്ഞു നിന്നിരുന്ന കാട്ടുപ്രദേശമായിരുന്നു അധികവും. ചിറയ്ക്കൽ ദേവസ്വത്തിനു കീഴിലായിരുന്നു അന്ന് ഈ കാട്ടുപ്രദേശം മുഴുവനും. അന്നു നിറഞ്ഞു നിന്നിരുന്ന പുല്ലാഞ്ഞിപ്പാമ്പിന്റെ പേരു ലോപിച്ചായിരിക്കണം പുല്ലാഞിട എന്ന പേര് ഗ്രാമത്തിനു ലഭിച്ചത് എന്നൊരു വിശ്വാസവും ഉണ്ട്. കാട്ടുപ്രദേശമായിരുന്ന പുല്ലാഞ്ഞിടയിലേക്ക് ആദ്യം കുടിയേറിപ്പാർത്തത് മുസ്ലീം സമുദായാംഗങ്ങൾ ആയിരുന്നു.

പഴയങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ പുല്ലഞിടക്കടുത്താണു് സ്ഥിതി ചെയ്യുന്നതു്. [[മാടായിക്കാവ് ചെങ്ങൽ എൽ പി സ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു.മുസ്ലീം പ്രാർത്ഥനാലയമായ പുല്ലാഞിട "ബിലാൽ ജുമാ മസ്ജിദും"

പുല്ലാഞിടക്കടുത്ത് ചെങ്ങലിൽ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ടു് ഇവിടെ വർഷത്തിൽ നാലു് ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം നടത്താറുണ്ടു്. കുടാതെ ചെങൽ"കുണഡത്തിൻകാവും" ഇവിടെയാണ്.

ചെങ്ങൽ കിഴക്ക് എ. കെ. ജി. സ്മാരക വായനശാല, ചെങ്ങൽ പടിഞ്ഞാറ് എ. കെ. ജി. സെന്റർ, ചെങ്ങൽ ചെഗുവേര കലാസാംസ്കാരികസമിതി,ജ്ഞനോദയ വായനശാല, പ്രിയദർശിനി കൊവ്വപ്പുറം ഇ. കെ. നായനാർ സ്മാരക വായനശാല ആൻഡ് ചിൽഡ്രൻസ് ലൈബ്രറി എന്നിവ ഇവിടുത്തെ പ്രധാന സാസ്കാരിക കേന്ദ്രങ്ങളാണു്. നാടകത്തിലൂടെ സീരിയൽ സിനിമാ ലോകത്ത് എത്തിയ നടൻ പ്രകാശൻ ചെങൽ, കാലിഗ്രാഫ് കലയിൽ പ്രശസ്തനായ ജലീൽ ബി.സ് ഉം നാണയ പുരാവസ്തു ശേഖരണം വിനോദമാക്കിയ ഹാരിസ് അബ്ദുളളയും നിരവധി കലാകാരന്മാരും കണ്ടൽ ക്കാടുകൾ നട്ട് വളർത്തി ലോകശ്രദ്ധ നേടിയ പൊക്കുടൻ ചെങലും ഈ ഗ്രാമവാസിയാണു. മത സൗഹാർദത്തൊടെ എല്ലാ ആഘോഷങളും കൊണ്ടാടുന്നവരാണു ഈ ഗ്രാമ വാസികൾ.

"https://ml.wikipedia.org/w/index.php?title=പുല്ലാഞ്ഞിട&oldid=3310948" എന്ന താളിൽനിന്ന് ശേഖരിച്ചത്